തൊഴിൽ പ്രശ്നങ്ങളിൽ പരിഹാരം വാട്സ്ആപ്പിൽ: പുതിയ ദൌത്യത്തിന് ഖത്തർ
ദോഹ: ഖത്തറിലെ തൊഴില്‍ നിയമങ്ങളും നിയന്ത്രണങ്ങളുനായി ബന്ധപ്പെട്ട് ജനങ്ങളുടെ സംശയങ്ങൾ പരിഹരിക്കുന്നതിനും സഹായം ലഭ്യമാക്കുന്നതിനുമായി പുതിയ വാട്ട്സാപ്പ് സേവനം. ഖത്തര്‍ ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസാണ് ഇത്തരത്തിലൊരു സർവീസ് ആരംഭിച്ചിട്ടുള്ളത്. സേവനം ലഭിക്കുന്നതിനായി 60060601 എന്ന വാട്ട്സാപ്പ് നമ്പറാണ് പുറത്തുവിട്ടിട്ടുള്ളത്. അല്ലാത്ത പക്ഷം https://wa.me/97460060601?text=Hi എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നേരിട്ട് ഈ വാട്ട്സാപ്പിലേക്ക് എത്താനും സാധിക്കും.
നമ്പര്‍ ആക്ടിവേറ്റ് ചെയ്ത് ഹായ് മെസേജ് അയക്കുന്നതോടെ ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കുന്നതിനുള്ള നിർദേശമാണ് ലഭിക്കുക. അറബിക്, ഇംഗ്ലീഷ്, മലയാളം, എന്നിവയ്ക്ക് പുറമേ ഉറുദു, ഹിന്ദി, നേപ്പാളി എന്നിങ്ങനെ ആറ് ഭാഷകളിലായി ഈ സേവനം ലഭ്യമാണ്. തൊഴില്‍ അവകാശങ്ങളെ കുറിച്ചറിയല്‍, ഖത്തര്‍ വിസ സെന്ററില്‍ അപേക്ഷിക്കൽ, പരാതികള്‍ അറിയിക്കുക, നേരത്തെ അയച്ച ആപ്ലിക്കേഷനുകളുടെ പുരോഗതി പരിശോധിക്കൽ, സംശയനിവാരണം, പ്രധാന നമ്പറുകളെ കുറിച്ച് അറിയുക എന്നിങ്ങനെ ഏഴ് ഓപ്ഷനുകളാണ് ഇതോടെ ലഭിക്കുക.

ഇതിൽ ആവശ്യമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം. ശേഷം ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം മെസ്സേജായി അയക്കുന്നതോടെ ഇതേ രീതിയിൽ തന്നെ മറുപടിയും ലഭിക്കും. തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഒരുപോലെ ഈ നമ്പര്‍ വഴി സേവനം തേടാമെന്നതാണ് മറ്റൊരു പ്രത്യേകത. എന്നാല്‍ ഈ നമ്പറിലൂടെ മെസേജ് അയയ്ക്കാൻ മാത്രമേ സാധിക്കൂ വോയ്സ് കോൾ സേവനങ്ങൾ ലഭിക്കില്ല.
അതേ സമയം തന്നെ ഖത്തറില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന് ഉടന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരികയാണ്. ഇതോടെ നേരിട്ടെത്തി ചെയ്യേണ്ട എസ്റ്റാബ്ലിഷ്മെന്റ് കാര്‍ഡ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങൾ ഓൺലൈനായി നിർവ്വഹിക്കാൻ സാധിക്കും. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ട്രേറ്റ് ഓഫീസര്‍ കേണല്‍ താരിഖ് ഇസ്സ അല്‍ അഖിദിയാണ് ഇതെക്കുറിച്ച് പ്രതികരിച്ചത്. ഇപ്പോൾ പ്രവർത്തിച്ചുവരുന്ന മെട്രാഷ് ടു ആപ്പില്‍ തന്നെ ഈ സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വൈകാതെ തന്നെ ഈ സൌകര്യം നിലവില്‍ വരുമെന്നും ഖത്തര്‍ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
-
സൗദി അറേബ്യ വാതില്‍ തുറന്നിട്ടു; അമേരിക്കക്ക് തായിഫിലെ താവളം, ഇറാന്റെ ഉദ്യോഗസ്ഥര്‍ ഔട്ട് -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ












Click it and Unblock the Notifications