• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തൊഴിൽ പ്രശ്നങ്ങളിൽ പരിഹാരം വാട്സ്ആപ്പിൽ: പുതിയ ദൌത്യത്തിന് ഖത്തർ

ദോഹ: ഖത്തറിലെ തൊഴില്‍ നിയമങ്ങളും നിയന്ത്രണങ്ങളുനായി ബന്ധപ്പെട്ട് ജനങ്ങളുടെ സംശയങ്ങൾ പരിഹരിക്കുന്നതിനും സഹായം ലഭ്യമാക്കുന്നതിനുമായി പുതിയ വാട്ട്സാപ്പ് സേവനം. ഖത്തര്‍ ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസാണ് ഇത്തരത്തിലൊരു സർവീസ് ആരംഭിച്ചിട്ടുള്ളത്. സേവനം ലഭിക്കുന്നതിനായി 60060601 എന്ന വാട്ട്സാപ്പ് നമ്പറാണ് പുറത്തുവിട്ടിട്ടുള്ളത്. അല്ലാത്ത പക്ഷം https://wa.me/97460060601?text=Hi എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നേരിട്ട് ഈ വാട്ട്സാപ്പിലേക്ക് എത്താനും സാധിക്കും.

'രാഷ്ട്രീയം ഉപേക്ഷിക്കുന്നു', തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തി ശശികല

നമ്പര്‍ ആക്ടിവേറ്റ് ചെയ്ത് ഹായ് മെസേജ് അയക്കുന്നതോടെ ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കുന്നതിനുള്ള നിർദേശമാണ് ലഭിക്കുക. അറബിക്, ഇംഗ്ലീഷ്, മലയാളം, എന്നിവയ്ക്ക് പുറമേ ഉറുദു, ഹിന്ദി, നേപ്പാളി എന്നിങ്ങനെ ആറ് ഭാഷകളിലായി ഈ സേവനം ലഭ്യമാണ്. തൊഴില്‍ അവകാശങ്ങളെ കുറിച്ചറിയല്‍, ഖത്തര്‍ വിസ സെന്‍ററില്‍ അപേക്ഷിക്കൽ, പരാതികള്‍ അറിയിക്കുക, നേരത്തെ അയച്ച ആപ്ലിക്കേഷനുകളുടെ പുരോഗതി പരിശോധിക്കൽ, സംശയനിവാരണം, പ്രധാന നമ്പറുകളെ കുറിച്ച് അറിയുക എന്നിങ്ങനെ ഏഴ് ഓപ്ഷനുകളാണ് ഇതോടെ ലഭിക്കുക.

ഇതിൽ ആവശ്യമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം. ശേഷം ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം മെസ്സേജായി അയക്കുന്നതോടെ ഇതേ രീതിയിൽ തന്നെ മറുപടിയും ലഭിക്കും. തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഒരുപോലെ ഈ നമ്പര്‍ വഴി സേവനം തേടാമെന്നതാണ് മറ്റൊരു പ്രത്യേകത. എന്നാല്‍ ഈ നമ്പറിലൂടെ മെസേജ് അയയ്ക്കാൻ മാത്രമേ സാധിക്കൂ വോയ്സ് കോൾ സേവനങ്ങൾ ലഭിക്കില്ല.

അതേ സമയം തന്നെ ഖത്തറില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരികയാണ്. ഇതോടെ നേരിട്ടെത്തി ചെയ്യേണ്ട എസ്റ്റാബ്ലിഷ്മെന്‍റ് കാര്‍ഡ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങൾ ഓൺലൈനായി നിർവ്വഹിക്കാൻ സാധിക്കും. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ട്രേറ്റ് ഓഫീസര്‍ കേണല്‍ താരിഖ് ഇസ്സ അല്‍ അഖിദിയാണ് ഇതെക്കുറിച്ച് പ്രതികരിച്ചത്. ഇപ്പോൾ പ്രവർത്തിച്ചുവരുന്ന മെട്രാഷ് ടു ആപ്പില്‍ തന്നെ ഈ സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വൈകാതെ തന്നെ ഈ സൌകര്യം നിലവില്‍ വരുമെന്നും ഖത്തര്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

'രാഷ്ട്രീയം ഉപേക്ഷിക്കുന്നു', തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തി ശശികല

മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കി കൊവാക്‌സിൻ, 81 ശതമാനം ഫലപ്രദമെന്ന് ഭാരത് ബയോടെക്

English summary
Qatar launches Complete Whatsapp service for labour law related doubts and issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X