Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ അമ്പരപ്പിക്കുന്നു!! വിദേശികള്‍ക്ക് കൂടുതല്‍ ആനുകൂല്യം; അമീറിന്റെ നീക്കത്തിന് വന്‍വരവേല്‍പ്പ്

Recommended Video

cmsvideo
    വിദേശികള്‍ക്ക് കൂടുതല്‍ ആനുകൂല്യം നൽകി ഖത്തർ | Oneindia Malayalam

    ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശികള്‍ക്ക് അനുകൂലമായി ഒട്ടേറെ ഇളവുകള്‍ നല്‍കുന്ന രാജ്യമായി ഖത്തര്‍ മാറുന്നു. വിസാ ചട്ടങ്ങളില്‍ നിരവധി ഇളവുകള്‍ അടുത്തിടെ ഖത്തര്‍ നടപ്പാക്കി. അതിന് പിന്നാലെ വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. രാജ്യത്ത് ജനസംഖ്യയില്‍ നാലില്‍ മൂന്ന് വരുന്ന വിദേശികളുടെ ക്ഷേമത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുകയാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി.

    വിദേശികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇനി ഖത്തറിന് പുറത്തേക്ക് പോകാമെന്നും തൊഴിലുടമയുടെ അനുമതി ആവശ്യമില്ലെന്നുമുള്ള ഇളവാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. പുതിയ നടപടികള്‍ അന്താരാഷ്ട്ര സമൂഹം സ്വാഗതം ചെയ്തു. പുതിയ പരിഷ്‌കാരത്തിന്റെ വിശദവിവരങ്ങള്‍ ഇങ്ങനെ....

    റസിഡന്‍സി നിയമത്തില്‍ മാറ്റം

    റസിഡന്‍സി നിയമത്തില്‍ മാറ്റം

    ഖത്തറിലെ റസിഡന്‍സി നിയമത്തിലാണ് ഇപ്പോള്‍ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. വിദേശ തൊഴിലാളികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും നാട്ടിലേക്ക് പോകാമെന്നതാണ് പുതിയ വ്യവസ്ഥ. ഇതിന് തൊഴിലുടമയുടെ അനുമതി ആവശ്യമില്ല. തൊഴില്‍ നിയമത്തില്‍ കാതലായ മാറ്റം വരുത്തിയിരിക്കുകയാണ് ഭരണകൂടം.

    പുറത്തുകടക്കണമെങ്കില്‍

    പുറത്തുകടക്കണമെങ്കില്‍

    ഏറെ കാലമായി മനുഷ്യാവകാശ സംഘടനകള്‍ ഖത്തര്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്ന കാര്യമാണ് ഇപ്പോള്‍ അമീറിന്റെ നിര്‍ദേശ പ്രകാരം നടപ്പാക്കപ്പെട്ടിരിക്കുന്നത്. നേരത്തെ തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്തുകടക്കണമെങ്കില്‍ തൊഴിലുടമയുടെ അനുമതി ആവശ്യമായിരുന്നു. ഇനി അതിന്റെ ആവശ്യമില്ല.

    തുടര്‍ച്ചയായി ഇളവുകള്‍

    തുടര്‍ച്ചയായി ഇളവുകള്‍

    2022ല്‍ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് വേദിയാകുകയാണ്. ഇതിന്റെ ഒട്ടേറെ ജോലികള്‍ ഖത്തറില്‍ നടക്കുന്നു. തൊഴിലാളികളെ ഖത്തര്‍ ചൂഷണം ചെയ്യുകയാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തുടര്‍ച്ചയായി ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ ആഗോള സമൂഹത്തെ ഞെട്ടിക്കുന്നത്.

    വിദേശികളെ ചേര്‍ത്ത് പിടിക്കുന്നു

    വിദേശികളെ ചേര്‍ത്ത് പിടിക്കുന്നു

    സ്വദേശികളെ പോലെ വിദേശികളെയും ഭരണകൂടം പരിഗണിക്കുന്നുവെന്നാണ് പുതിയ നിയമഭേദഗതിയിലൂടെ മനസിലാകുന്നത്. രാജ്യത്തിന്റെ പുരോഗമന നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്. പ്രവാസികള്‍ പുതിയ പരിഷ്‌കാരം സ്വാഗതം ചെയ്യുമെന്ന് തീര്‍ച്ചയാണ്. യുഎന്‍ തൊഴില്‍ സംഘടനയായ അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്‍ ഖത്തറിന്റെ നീക്കം സ്വാഗതം ചെയ്തു.

     സുപ്രധാന ചുവടുവയ്പ്പ്

    സുപ്രധാന ചുവടുവയ്പ്പ്

    ദോഹയിലെ ഐഎല്‍ഒ ഓഫീസ് ഖത്തര്‍ വരുത്തിയ നിയമ പരിഷ്‌കാരം സംബന്ധിച്ച് വിശദമാക്കി. ഖത്തര്‍ ഭരണകൂടം സുപ്രധാന ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നതെന്ന് ഐഎല്‍ഒ അറിയിച്ചു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഒട്ടേറെ തൊഴിലാളി അനുകൂല പദ്ധതികളാണ് ഖത്തര്‍ നടപ്പാക്കുന്നതെന്നും ഐഎല്‍ഒ വിശദമാക്കി.

     13ാം നമ്പര്‍ നിയമം

    13ാം നമ്പര്‍ നിയമം

    13ാം നമ്പര്‍ നിയമത്തിലാണ് പുതിയ മാറ്റങ്ങള്‍ വിശദമാക്കുന്നത്. വിദേശ തൊഴിലാളികളുടെ ഖത്തറിലേക്കുള്ള വരവും തിരിച്ചുപോക്കും സംബന്ധിച്ചാണ് ഇതില്‍ പറയുന്നത്. കഫാല സമ്പ്രദായമാണ് ഇതോടെ ഇല്ലാതാകുന്നത്. രാജ്യത്തിന് പുറത്തുപോകണമെങ്കില്‍ തൊഴില്‍ ഉടമയുടെ അനുമതി വേണമെന്ന സമ്പ്രദായം മിക്ക ഗള്‍ഫ് രാജ്യങ്ങളിലുമുണ്ട്.

    വിസാ ചട്ടത്തില്‍

    വിസാ ചട്ടത്തില്‍

    ഖത്തര്‍ സന്ദര്‍ശനത്തിന് വിസാ ചട്ടത്തില്‍ അടുത്തിടെ ഭരണകൂടം ഇളവ് നല്‍കിയിരുന്നു. ഇത് ഖത്തറിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകാനും കാരണമായി. ഖത്തറിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചു. ഖത്തര്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്ന രീതിയിലാണ് ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ വരവ്.

    പ്രതിസന്ധി നേരിട്ട വേള

    പ്രതിസന്ധി നേരിട്ട വേള

    രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ട വേളയിലാണ് അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ നിര്‍ദേശ പ്രകാരം വിസാ സൗജന്യം ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ ഖത്തറിന് വരുമാനത്തില്‍ മുതല്‍കൂട്ടാകുന്ന തീരുമാനമായി മാറിയിരിക്കുകയാണ് അമീറിന്റെ തീരുമാനം. ലണ്ടന്‍ കേന്ദ്രമായുള്ള വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സിലും ആല്‍പെന്‍ കാപിറ്റലും ഖത്തറിന്റെ വളര്‍ച്ച വിവരിച്ചുള്ള റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയിട്ടുണ്ട്.

    വളര്‍ച്ച അതിവേഗം

    വളര്‍ച്ച അതിവേഗം

    ഖത്തറിന്റെ വളര്‍ച്ച അതിവേഗമാണെന്ന് ആല്‍പെന്‍ കാപിറ്റലിന്റെ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. 2022 ആകുമ്പോഴേക്കും ഖത്തറിലേക്ക് 29 ലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. കൊച്ചുരാജ്യമായ ഖത്തറിലേക്ക് ഇത്രയും പേര്‍ എത്തുക എന്നത് ഗള്‍ഫ് മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്ന കാര്യമാണ്. ഈ വര്‍ഷം അവസാനത്തോടെ ഖത്തര്‍ സന്ദര്‍ശിക്കുന്ന വിദേശികളുടെ എണ്ണം 17 ലക്ഷമാകും.

     ഇന്ത്യക്കാര്‍ക്ക് പ്രത്യേകം

    ഇന്ത്യക്കാര്‍ക്ക് പ്രത്യേകം

    ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് പോകുന്നതിന് നിലവില്‍ മുന്‍കൂര്‍ വിസ ആവശ്യമില്ല. ടിക്കറ്റെടുത്ത് ഖത്തറിലേക്ക് പോകാം. വിമാനത്താവളത്തില്‍ എത്തിയ ശേഷം വിസയ്ക്ക് തുല്യമായ രേഖ ഇന്ത്യക്കാര്‍ക്ക് നല്‍കും. മൂന്ന് മാസം വരെ ഇത്തരത്തില്‍ ഖത്തറില്‍ തങ്ങാം. രാജ്യത്ത് എത്തുമ്പോള്‍ മടക്ക ടിക്കറ്റ് കൈവശം വേണമെന്ന് മാത്രം. യൂറോപ്പുകാര്‍ക്കുള്‍പ്പെടെ 84 രാജ്യങ്ങള്‍ക്കാണ് ഖത്തര്‍ ഈ സൗകര്യം അനുവദിച്ചിട്ടുള്ളത്.

     ബന്ധങ്ങളില്‍ മാറ്റംവന്നു

    ബന്ധങ്ങളില്‍ മാറ്റംവന്നു

    നേരത്തെ ജിസിസി രാജ്യങ്ങളുടെ സഹകരണത്തോടെയായിരുന്നു ഖത്തറിന്റെ നീക്കങ്ങളെല്ലാം. കയറ്റുമതി ഇറക്കുമതിയെല്ലാം സൗദിയെയും യുഎഇയെയും ആശ്രയിച്ചായിരുന്നു. എന്നാല്‍ ഉപരോധം പ്രഖ്യാപിച്ചതോടെ ഖത്തറിന്റെ ബന്ധങ്ങളില്‍ മാറ്റംവന്നു. തുര്‍ക്കിയും ഇറാനും യൂറോപിലേയും ഏഷ്യയിലെയും പ്രധാന രാജ്യങ്ങളുമാണ് ഖത്തറിന്റെ നിലവിലെ ചങ്ങാതിമാര്‍.

    കുറഞ്ഞ കൂലി സംവിധാനം

    കുറഞ്ഞ കൂലി സംവിധാനം

    അതിന് പിന്നാലെയാണ് വിദേശതൊഴിലാളികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയത്. കുറഞ്ഞ കൂലി സംവിധാനം ഖത്തറില്‍ നടപ്പാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ ക്ഷേമത്തിന് പ്രത്യേക ഫണ്ടും ഒരുക്കി. കൂടാതെ വിദേശികള്‍ക്ക് ബിസിനസ് തുടങ്ങുന്നതിനുള്ള ചട്ടങ്ങളില്‍ ഇളവ് വരുത്തി.

     ഉപരോധ നിമിഷം

    ഉപരോധ നിമിഷം

    2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ഉപരോധം ചുമത്തിയത്. സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഉപരോധം പ്രഖ്യാപിച്ചത്. കുവൈത്ത് മധ്യസ്ഥശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. ഒമാന്‍ പല കാര്യങ്ങളിലും ഖത്തറിനൊപ്പം നില്‍ക്കുന്നുണ്ട്. ഉപരോധം പ്രഖ്യാപിച്ച ശേഷമാണ് ഖത്തര്‍ മറ്റു വരുമാനമാര്‍ഗങ്ങള്‍ തേടല്‍ ത്വരിതപ്പെടുത്തിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+