കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ അമീര്‍ യുഎസ് പ്രതിരോധ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി; ഇന്ന് ട്രംപുമായി കൂടിക്കാഴ്ച

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്ക സന്ദര്‍ശിക്കുന്ന ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായി കൂടിക്കാഴ്ച നടത്തി. വെര്‍ജീനിയയിലെ പെന്റഗണ്‍ ആസ്ഥാനത്തു വച്ചായിരുന്നു കൂടിക്കാഴ്ച. ഭീകരവാദത്തെ നേരിടുന്നതുള്‍പ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ ഖത്തര്‍ അമീര്‍ പ്രശംസിച്ചു.

അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുന്നതില്‍ അഭിമാനമുണ്ടെന്ന് ശെയ്ഖ് തമീം പറഞ്ഞു. ഭീകരവാദത്തെ നേരിടുന്നതില്‍ വലിയ സഹകരണമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നത്. ഇതിന്റെ ഭാഗമായി ഖത്തറിലെ യു.എസ് സൈനിക താവളത്തില്‍ 10,000 അമേരിക്കന്‍ സൈനികര്‍ക്ക് ഖത്തര്‍ താവളമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

 thamim

ഖത്തറുമായുള്ള സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചാണ് ഇരുരാജ്യങ്ങളും ആലോചിക്കുന്നതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് അഭിപ്രായപ്പെട്ടു. ഖത്തറിനെ ദീര്‍ഘകാല സൈനിക പങ്കാളിയും മേഖലയിലെ നല്ല സുഹൃത്തുമായാണ് ഖത്തറിനെ യു.എസ് കാണുന്നതെന്നും അമീറിനോട് അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ നടപടികള്‍, ഇറാന്റെ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തടയല്‍ തുടങ്ങിയ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ മിഡിലീസ്റ്റില്‍ സമാധാം കൈവരിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഖത്തറുമായി സഹകരിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഇറാഖിലെയും സിറിയയിലെയും ഐ.എസ്സിനെതിരായ പോരാട്ടത്തിലും അഫ്ഗാനിലെ നാറ്റോ സൈനിക നടപടിയിലും ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളം നിര്‍ണായക സഹായമാണ് നല്‍കിയതെന്നും അതിന് അവസരമൊരുക്കിയ ഖത്തറിന് നന്ദി അറിയിക്കുന്നതായും ജെയിംസ് മാറ്റിസ് പറഞ്ഞു.

യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച ഫ്‌ളോറിഡയില്‍ വിമാനമിറങ്ങിയ ഖത്തര്‍ അമീര്‍ വിവിധ സൈനിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചൊവ്വാഴ്ച ഖത്തര്‍ അമീര്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Qatar's Emir Sheikh Tamim bin Hamad Al Thani has praised the bilateral relations between Qatar and the United States
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X