ഇന്ത്യ ഉൾപ്പെടെ ഗ്രീൻ ലിസ്റ്റിൽ പെടാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കി ഖത്തർ
ദോഹ; ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നൊഴികെ ഖത്തറിലേക്ക് വരുന്നവര്‍ക്ക് ക്വാറന്റൈന് ഇളവുകളില്ലെന്ന് ഖത്തര്‍. രോഗ വ്യാപനത്തോത് കുറഞ്ഞ രാജ്യങ്ങളെയാണ് ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന് ബാധകമാണ്. ഇത സംബന്ധിച്ച് മറ്റിളവുകളൊന്നും ലഭിക്കില്ലെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഫെബ്രുവരി 14 ഞായറാഴ്ച മുതല്‍ പുതിയ തീരുമാനം നടപ്പില്‍ വരും.

ഖത്തറിലെയും മറ്റ് ലോകരാജ്യങ്ങളിലും കൊവിഡ് രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ഖത്തറിലെത്തുന്ന ചില വിഭാഗക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈനു പകരം വീടുകളിലെ ക്വാറന്റൈന് മതിയെന്നുള്ള ഉത്തരവ് പിന്‍വലിച്ചതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു .ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്കു വരുന്നവര്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള ക്വാറന്റൈന് നിയമങ്ങള്‍ നിലവിലുള്ളത് തുടരുമെന്നും മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് പുതിയ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ചൈന, ജപ്പാന്, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ 18 രാജ്യങ്ങളാണ് ഖത്തറിന്റെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍. എന്നാല്‍ ഏറ്റവും കൂടുല്‍ പ്രവാസികളുള്ള ഇന്ത്യ, പാകിസ്താന്, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ജനുവരി 24 ലെ നിര്‍ദ്ദേശമനുസരിച്ച് ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കിയിരുന്ന എല്ലാ വിഭാഗക്കാരും പുതിയ നിര്‍ദ്ദേശം അനുസരിച്ച് ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരും.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണവിധേയമാകാത്തതിനെ തുടര്‍ന്നാണ് ഖത്തറില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇളവുകള്‍ ആരോഗ്യ മന്ത്രാലയം പിന്‍വലിക്കുന്നത്. മാത്രമല്ല, വ്യാപാര സ്ഥാപനങ്ങളും മറ്റും നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നുണ്ട് എന്നുറപ്പു വരുത്തുകയും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
-
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ട്രിപ്പ് പ്ലാന്‍ ചെയ്യുകയാണോ? 12 രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച് ഖത്തര്‍ എയര്‍വേയ്സ് -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം











Click it and Unblock the Notifications