Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറിൽ കൊവിഡിന്റെ രണ്ടാം തരംഗം?; കേസുകൾ ഉയർന്നാൽ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്

ദോഹ : വർധിച്ച് വരുന്ന കൊവിഡ് രോഗികളുടെ എണ്ണം കൊവിഡിന്റെ രണ്ടാം വരവിന്റെ സൂചനയെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് കൊവിഡ് രോബാധിതരാവുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനണുള്ളത്. 2020 ല്‍ സംഭവിച്ച കൊവിഡിന്റെ ആദ്യ വരവിനേക്കാൾ ശക്താമായ രണ്ട‌ാം ഘട്ടവും മൂന്നാം ഘട്ടവും വിവിധ ലോകരാജ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും സ്‌ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാനും ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ പകർച്ചവ്യാധിരോഗ വിഭാഗം തലവനുമായ ഡോ.
അബ് ദുല്ലതീഫ് അൽഖാൽ പറഞ്ഞു.

qatar

ഡിസംബര്‍ പകുതി മുതല്‍ ആശുപത്രികളില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണവും ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും വലിയ വര്‍ധവാണ് ഉണ്ടായിരിക്കുന്നത്.വരും ആഴ്ചകളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങങ്ങൾ മനസിലാക്കാൻ സാധിക്കൂ. പക്ഷേ നിലവിലെ ഈ വർദ്ധനവ് ഖത്തറിലെ രണ്ടാമത്തെ തരംഗത്തിന്റെ ആദ്യ ലക്ഷണങ്ങളായി കണക്കാക്കുന്നു. അതിനാല്‍ രണ്ടാം തരംഗം അതിന്റെ മൂര്‍ധന്യത്തില്‍ എത്തുന്നതിനു മുമ്പ് ആളുകൾ അത് തടയുന്നതിനുള്ള പ്രതിരോധ നടപടികൾ പാലിക്കുന്നത് മുമ്പത്തേക്കാളും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

വരുന്ന ഒന്നോ രണ്ടോ ആഴ്ചകള്‍കളില്‍ ഇതേ രീതിയില്‍ കൊവിഡ് പോസിറ്റീവ് കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണെങ്കില്‍ അധിക നിയന്ത്രണങ്ങൾ രാജ്യത്തുടനീളം നടപ്പാക്കേണ്ടിവരാം. കൊവിഡിന്‍റെ ആദ്യസമയത്തേതു പോലുള്ള നിയന്ത്രണങ്ങളിലേക്കും രാജ്യം മടങ്ങേണ്ടി വരും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ചയോടെ ഖത്തറില്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം അന്‍പതിനായിരം ആയി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+