India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് പണി തന്നവരാണ്... എല്ലാം മറന്ന് ഖത്തര്‍ അമീര്‍ എത്തി; കോടികളുടെ സഹായം പ്രഖ്യാപിക്കും

Google Oneindia Malayalam News

ദോഹ/കെയ്‌റോ: പ്രതിസന്ധിയില്‍ കഴിയുന്ന രാജ്യങ്ങളെ സഹായിക്കുന്നതില്‍ വളരെ മുന്നിലാണ് ഖത്തര്‍ ഭരണകൂടം. ഒരുകാലത്ത് സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധം കാരണം ഭക്ഷ്യ പ്രതിസന്ധി നേരിട്ട വേളയില്‍ ഖത്തര്‍ എല്ലാം തരണം ചെയ്ത് മുന്നോട്ട് കുതിച്ചത് പ്രത്യുപകാരങ്ങളുടെ കരുത്തിലായിരുന്നു. ഏഷ്യയില്‍ നിന്നും യൂറോപ്പില്‍ നിന്നും അന്ന് ഖത്തറിന് സഹായം ഒഴുകിയെത്തി. ഇന്ത്യ ഈ വേളയില്‍ നല്‍കിയ സഹായവും ചെറുതല്ലായിരുന്നു.

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തുമാണ് അന്ന് ഖത്തറിനെതിരെ ഉപരോധം ചുമത്തിയത്. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഖത്തറിനെതിരായ ഉപരോധം സൗദി സഖ്യം അവസാനിപ്പിച്ചു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിയിരിക്കുന്നു. അന്ന് ഉപരോധം ചുമത്തിയ ഈജിപ്തിനെ ഖത്തര്‍ കൈയ്യഴിച്ച് സഹായിക്കുകയാണ്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഈജിപ്തിലെത്തി. വിശദാംശങ്ങള്‍ ഇങ്ങനെ...

കൈവിട്ട കളിയുമായി യുഎഇ; 600 കോടി ഡോളറില്‍ പരീക്ഷണം... ഒത്താല്‍ കൈനിറയെ വാരാം!!കൈവിട്ട കളിയുമായി യുഎഇ; 600 കോടി ഡോളറില്‍ പരീക്ഷണം... ഒത്താല്‍ കൈനിറയെ വാരാം!!

1

ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയില്‍ വെള്ളിയാഴ്ച രാത്രിയാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം എത്തിയത്. ഈജിപ്തിന്റെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസി നേരിട്ടെത്തി അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഉപരോധം അവസാനിപ്പിച്ച ശേഷം ആദ്യമായിട്ടാണ് ഖത്തര്‍ അമീര്‍ ഈജിപ്തിലെത്തുന്നത്. സഹകരണം ശക്തമാക്കുമെന്ന് ഖത്തര്‍ ഭരണകൂടം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2

2017 ജൂണിലാണ് ഖത്തറിനെതിരെ നാല് അറബ് രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നു, അറബ് രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു... തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. ആദ്യം ചില വ്യവസ്ഥകള്‍ മുന്നോട്ട് വച്ചെങ്കിലും ഏറ്റവും ഒടുവില്‍ യാതൊരു ഉപാധിയുമില്ലാതെ ഉപരോധം സൗദി സഖ്യം പിന്‍വലിക്കുകയായിരുന്നു.

3

ഉപരോധം പിന്‍വലിച്ച ശേഷം ഘട്ടങ്ങളായിട്ടാണ് നാല് രാജ്യങ്ങളും ഖത്തറുമായി ബന്ധം ശക്തമാക്കിയത്. ഇന്ന് സൗദി അറേബ്യ കരാതിര്‍ത്തി തുറന്നു, യുഎഇയുമായി സഹകരണം ശക്തമായി. ബഹ്‌റൈനും ബന്ധം ദൃഢമാക്കുകയാണ്. ഈജിപ്ത് ഖത്തറിന്റെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ഇതിനിടെയാണ് കെയ്‌റോയില്‍ ശൈഖ് തമീം എത്തിയിരിക്കുന്നത്.

4

കര, നാവിക, വ്യോമ ഉപരോധമാണ് 2017ല്‍ ഖത്തറിനെതിരെ പ്രഖ്യാപിച്ചിരുന്നത്. ഏക കരാതിര്‍ത്തിയായ സൗദിയോട് ചേര്‍ന്ന പ്രദേശം അടച്ചത് ഖത്തറിന് വലിയ വെല്ലുവിളിയായിരുന്നു. ഉപരോധം പിന്‍വലിച്ച ശേഷം ആഫ്രിക്കയിലെയും യൂറോപ്പിലെയും ഏഷ്യയിലെയും രാജ്യങ്ങളുമായി സൗഹൃദം ശക്തമാക്കാനും കൂടുതല്‍ നിക്ഷേപം ഇറക്കി വിപണികള്‍ പിടിക്കാനുമാണ് ഖത്തറിന്റെ ശ്രമം.

വേറിട്ട ഭാവങ്ങളില്‍ കലക്കന്‍ ചിത്രങ്ങള്‍; സാനിയ പൊളിച്ചെന്ന് ആരാധകര്‍

4

ഈജിപ്തില്‍ 500 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ഖത്തര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതാകട്ടെ ഈജിപ്തിന് വലിയ ആശ്വാസമാണ്. കാരണം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ് ഈജിപ്ത്. പ്രധാന വരുമാന മാര്‍ഗമായിരുന്ന ടൂറിസം മേഖലയും തകര്‍ന്ന മട്ടാണ്. കൊവിഡിന് ശേഷം നിവര്‍ന്നുനില്‍ക്കാന്‍ ഈജിപ്തിന് സാധിച്ചിട്ടില്ല.

6

ഈ വേളയിലാണ് ഖത്തര്‍ 500 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ തയ്യാറായിരിക്കുന്നത്. ഖത്തര്‍ അമീറും ഈജിപ്ഷ്യന്‍ പ്രസിഡന്റും ഇതുമായി ബന്ധപ്പെട്ട കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്. അടുത്ത മാസം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പശ്ചിമേഷ്യ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഖത്തര്‍ അമീര്‍-അല്‍ സിസി ചര്‍ച്ചയില്‍ വിഷയമാകും.

7

കഴിഞ്ഞ മാര്‍ച്ചില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ഈജിപ്ത് സന്ദര്‍ശിച്ചിരുന്നു. ഈജിപ്ത് വാതക പ്രതിസന്ധി നേരിടുന്നുണ്ട്. ലോകത്തെ പ്രധാന വാതക രാജ്യമാണ് ഖത്തര്‍. റഷ്യ-യുക്രൈന്‍ യുദ്ധം നടക്കുന്നതിനാല്‍ ഖത്തറാണ് ഇക്കാര്യത്തില്‍ ഈജിപ്തിന്റെ ഏക പ്രതീക്ഷ. റഷ്യയില്‍ നിന്നുള്ള വാതക വിതരണം അമേരിക്കന്‍ ഉപരോധം കാരണം അവതാളത്തിലാണ്. ഈ വേളയില്‍ ആഗോള തലത്തില്‍ തന്നെ ഖത്തറിന്റെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്.

cmsvideo
  Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid
  English summary
  Qatar News: Qatar Sheikh Tamim bin Hamad Al Thani Arrives Egypt First Time After Sanction Lift
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X