കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍ ബന്ധം; നിലപാട് വ്യക്തമാക്കി ഖത്തര്‍, ഉപരോധത്തില്‍ സുപ്രധാന പ്രഖ്യാപനം ഉടന്‍

Google Oneindia Malayalam News

ദോഹ: യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായുള്ള സഹകരണ കരാര്‍ ഒപ്പുവച്ചതിന് പിന്നാലെ അറബ് ലോകത്തെ കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലുമായി ബന്ധം മെച്ചപ്പെടുത്തതിലൂടെ പലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണാമെന്നാണ് യുഎഇയുടെയും ബഹ്‌റൈന്റെയും നിലപാട്.

ഈ സാഹചര്യത്തില്‍ ഉയരുന്ന ചോദ്യം ഇതാണ്, ഇസ്രായേലുമായി ഖത്തര്‍ ബന്ധം സ്ഥാപിക്കുമോ? ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് ഖത്തര്‍. മാത്രമല്ല, ഖത്തറിനെതിരായ ഉപരോധം അധികം വൈകാതെ പിന്‍വലിക്കുമെന്ന സൂചനയും പുറത്തുവന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

ഖത്തര്‍ നിലപാട് ഇതാണ്

ഖത്തര്‍ നിലപാട് ഇതാണ്

ഇസ്രായേലുമായി ഖത്തര്‍ ബന്ധം സ്ഥാപിക്കില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ലോല്‍വ അല്‍ ഖാതിര്‍ പറഞ്ഞു. ബ്ലൂംബെര്‍ഗുമായുള്ള അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പലസ്തീന്‍ പ്രശ്‌നം പരിഹരിക്കാത്ത കാലത്തോളം ഇസ്രായേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന് അവര്‍ തീര്‍ത്തുപറഞ്ഞു.

ആ പട്ടികയില്‍ ഞങ്ങള്‍ ഇല്ല

ആ പട്ടികയില്‍ ഞങ്ങള്‍ ഇല്ല

ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന ഗള്‍ഫ് രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ വരില്ല. ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചാല്‍ പലസ്തീന്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് കരുതുന്നില്ല. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കലാണ് പ്രശ്‌ന പരിഹാരം എന്ന് ഖത്തര്‍ കരുതുന്നില്ലെന്നും ലോല്‍വ അല്‍ ഖാതിര്‍ പറഞ്ഞു.

പലസ്തീന്‍കാരുടെ കാര്യം കഷ്ടമാണ്

പലസ്തീന്‍കാരുടെ കാര്യം കഷ്ടമാണ്

പലസ്തീന്‍കാരുടെ കാര്യം കഷ്ടമാണ്. രാജ്യമില്ലാതെ ജീവിക്കുന്ന ജനതയാണ് അവര്‍. അധിനിവേശത്തിന് കീഴിലാണ് അവരുടെ ജീവിതമെന്നും അതുകൊണ്ടുതന്നെ പലസ്തീന്‍കാരുടെ പ്രശ്‌നങ്ങള്‍ അവസാനിക്കാതെ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കില്ലെന്നും ഖത്തര്‍ വിദേശകാര്യ വക്താവ് പറഞ്ഞു.

ഖത്തര്‍ അമീര്‍ പറഞ്ഞത്

ഖത്തര്‍ അമീര്‍ പറഞ്ഞത്

ഇസ്രായേല്‍, പലസ്തീന്‍ രാജ്യങ്ങള്‍ക്കിടയില്‍ ദ്വിരാഷ്ട്ര പരിഹാരത്തെ ഖത്തര്‍ പിന്തുണയ്ക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവ് ജറദ് കുഷ്‌നറിനെ ഖത്തര്‍ അമീര്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. പലസ്തീന്‍ രാജ്യത്തിന്റെ തലസ്ഥാനം കിഴക്കന്‍ ജറുസലേം ആകണമെന്നും ഖത്തര്‍ അമീര്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുഎഇയും ബഹ്‌റൈനും കരാറൊപ്പിട്ടു

യുഎഇയും ബഹ്‌റൈനും കരാറൊപ്പിട്ടു

യുഎഇയും ബഹ്‌റൈനും അമേരിക്കയില്‍ വച്ച് ഇസ്രായേലുമായി കരാര്‍ ഒപ്പുവച്ചു. ഇതിനെ ശക്തമായി എതിര്‍ത്ത് പലസ്തീന്‍ സംഘടനകള്‍ രംഗത്തുവന്നിരുന്നു. കരാര്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും പലസ്തീന്‍ സംഘടനകള്‍ ഐക്യത്തോടെ മുന്നോട്ട് നീങ്ങാനാണ് തീരുമാനമെന്നും അവര്‍ അറിയിച്ചു.

ഉപരോധം അവസാനിച്ചേക്കും

ഉപരോധം അവസാനിച്ചേക്കും

അതേസമയം, ഖത്തറിനെതിരെ മൂന്ന് വര്‍ഷമായി തുടരുന്ന സൗദി സഖ്യത്തിന്റെ ഉപരോധം ഉടന്‍ അവസാനിച്ചേക്കുമെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ് അല്‍ ഖാതിര്‍ സൂചിപ്പിച്ചു. ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് അവര്‍ പറഞ്ഞു. അമേരിക്ക ഇക്കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന കാര്യവും അവര്‍ പറഞ്ഞു.

അധികം വൈകാതെ

അധികം വൈകാതെ

രണ്ടു മാസമായി അമേരിക്ക ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. കൂടാതെ കുവൈത്തും സമാധാന ദൗത്യത്തിലാണ്. എന്നാല്‍ ഈ ശ്രമം വിജയം കണ്ടിട്ടില്ല. കഴിഞ്ഞ കുറച്ച് ആഴ്ചകളായി തുടര്‍ച്ചയായി സന്ദേശങ്ങള്‍ കൈമാറുകയാണ്. സന്ദേശവാഹകര്‍ പര്യടനം നടത്തുന്നുണ്ട്. കാര്യമായ പ്രഖ്യാപനം അധികം വൈകാതെയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അല്‍ ഖാതിര്‍ പറഞ്ഞു.

ആ സംഘടനക്ക് പിന്നില്‍ ആര്‍എസ്എസ് ആയിരുന്നു; മന്‍മോഹന്‍ സര്‍ക്കാരിനെ വീഴ്ത്താന്‍... വെളിപ്പെടുത്തല്‍ആ സംഘടനക്ക് പിന്നില്‍ ആര്‍എസ്എസ് ആയിരുന്നു; മന്‍മോഹന്‍ സര്‍ക്കാരിനെ വീഴ്ത്താന്‍... വെളിപ്പെടുത്തല്‍

English summary
Qatar not ready to normalising relations with Israel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X