ഖത്തര്‍, ഒമാന്‍, ഇറാന് മാത്രമല്ല... മറ്റ് 59 രാജ്യങ്ങളിലേക്കും പോകാം; ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട
ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുണ്ടെങ്കില്‍ വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങള്‍ ഒട്ടേറെയാണ്. കഴിഞ്ഞ വര്‍ഷം ഇത് 57 ആയിരുന്നു എങ്കില്‍ ഈ വര്‍ഷം 62 ആയി ഉയര്‍ന്നിട്ടുണ്ട്. വിസയ്ക്ക് വേണ്ടി അപേക്ഷിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ട കാലതാമസമാണ് പലരെയും യാത്രകളില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. എന്നാല്‍ ഈ 62 രാജ്യങ്ങളിലേക്ക് പോകാന്‍ ഒരു തടസവുമില്ല.
മലയാളികള്‍ ഒട്ടേറെയുള്ള ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. അയല്‍രാജ്യങ്ങളായ ശ്രീലങ്കയും നേപ്പാളും മ്യാന്മറും പട്ടികയില്‍ ഉണ്ട് എന്നതും ശ്രദ്ധേയം. ടൂറിസ്റ്റുകളുടെ ശ്രദ്ധാ കേന്ദ്രമായ ജോര്‍ദാനിലേക്കും ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ല. ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക 2024 കഴിഞ്ഞ ദിവസം പുറത്തിറക്കി. ഇതിലാണ് ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ വിശദാംശങ്ങള്‍.

വിസയില്ലാതെ തന്നെ ഇന്ത്യക്കാര്‍ക്ക് ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാമെങ്കിലും ചില രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതായത് വിമാനത്താവളത്തിലോ തുറമുഖത്തോ എത്തിയാല്‍ തന്നെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള പ്രത്യേക രേഖ ലഭ്യമാക്കുന്ന രീതി. വിസയ്ക്ക് അപേക്ഷ നല്കി, പരിശോധനകള്‍ പൂര്‍ത്തിയാക്കി വിസ കൈയ്യില്‍ കിട്ടുന്നത് വരെ യാത്ര വൈകിക്കേണ്ട ആവശ്യമില്ല എന്നതാണ് നേട്ടം.
ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പ്രകാരം ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ റാങ്ക് 80 ആണ്. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്, സിംഗപ്പൂര്‍, സ്പെയിന് എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളാണ് ആദ്യ റാങ്കിലുള്ളത്. 194 രാജ്യങ്ങളിലേക്ക് വിസയില്ലാതെ ഈ രാജ്യക്കാര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റും. പാസ്പോര്‍ട്ട് കൈവശമുണ്ടായാല്‍ മാത്രം മതി. രണ്ടാം സ്ഥാനത്തുള്ള ഫിന്‍ലാന്റിന് 193 രാജ്യങ്ങളിലേക്ക് വിസ വേണ്ട.
ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെ എന്ന് പറയാം. ഇറാന്, ജോര്‍ദാന്‍, മാലദ്വീപ്, മലേഷ്യ, ഒമാന്‍, ഖത്തര്‍, തായ്ലാന്റ്, ടുണീഷ്യ എന്നീ രാജ്യങ്ങളെല്ലാം ഈ പട്ടികയിലുണ്ട്. വിശദമായ പട്ടിക ടൂറിസ്റ്റുകള്‍ക്ക് മാത്രമല്ല, യാത്ര ഇഷ്ടപ്പെടുന്ന ആര്‍ക്കും ഉപകാരപ്പെടും. രാജ്യങ്ങളുടെ മുഴുവന്‍ പേരുകള്‍ താഴെ...
അംഗോള, ബാര്‍ബഡോസ്, ഭൂട്ടാന്, ബൊളീവിയ, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, ബുറുണ്ടി, കംബോഡിയ, കേപ് വര്‍ദെ ദ്വീപുകള്‍, കൊമോറോ ദ്വീപുകള്‍, കുക് ദ്വീപുകള്‍, ജിബൂത്തി, ഡൊമനിക്ക, എല്‍ സാല്‍വദോര്‍, എത്യോപ്യ, ഫിജി, ഗാബോണ്‍, ഗ്രനാഡ, ഗിനിയ ബിസോ, ഹെയ്തി, ഇന്തോനേഷ്യ, ഇറാന്, ജമൈക്ക, ജോര്‍ദാന്‍, കസാക്കിസ്ഥാന്‍, കെനിയ, കിരിബത്തി, ലാവോസ്, മക്കാവു, മഡഗാസ്കര്‍...
മലേഷ്യ, മാലദ്വീപ്, മാര്‍ഷല്‍ ദ്വീപുകള്‍, മൗറിത്താനിയ, മൗറീഷ്യസ്, മൈക്രോണേഷ്യ, മോണ്ടുസറാത്ത്, മൊസാംബിക്, മ്യാന്മര്, നേപ്പാള്‍, നിയു, ഒമാന്‍, പലാവോ ദ്വീപുകള്‍, ഖത്തര്‍, റുവാണ്ട, സമോവ, സെനഗല്‍, സീഷെല്‍സ്, സിയറ ലിയോണ്‍, സോമാലിയ, ശ്രീലങ്ക, സെന്റ് കിറ്റ്സ് ആന്റ് നെവിസ്, സെന്റ് ലുസിയ, സെന്റ് വിന്‍സെന്റ് ആന്റ് ഗ്രനേഡിനസ്, താന്‍സാനിയ, തായ്ലാന്റ്, തിമോര്‍ ലെസ്റ്റെ, ടോംഗോ, ട്രിനിടാഡ് ആന്റ് ടുബാഗോ, ടുണീഷ്യ, ടുവാലു, വനോതു, സിംബാബ്വെ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട.
-
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
2026ൽ സംഭവിക്കുമെന്ന് ബാബ വംഗ പ്രവചിച്ചതൊക്കെ നടക്കുകയാണോ? യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
ഇറാന്റെ അടുത്ത പണി; ബാബ് അല്‍-മന്ദേബ് കടലിടുക്ക് തടയുമെന്ന് മുന്നറിയിപ്പ് -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ്











Click it and Unblock the Notifications