India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറും വന്‍ മാറ്റത്തിന്റെ പാതയില്‍: പാഠ പുസ്തകങ്ങളിലെ യഹൂദ വിരുദ്ധത നീക്കം ചെയ്യുന്നു

Google Oneindia Malayalam News

ദോഹ: ഇസ്രായേലും ഗള്‍ഫ് രാജ്യങ്ങളുമായുള്ള പരമ്പരാഗ വൈര്യത്തിന് അയവ് വരുന്നതാണ് കഴിഞ്ഞ വർഷം ലോകം കണ്ട പ്രധാന സംഭവ വികാസം. യുഎഇയും ബഹ്റിനും മുതല്‍ സൌദി അറേബ്യ വരെ ഇസ്രായേലുമായുള്ള തങ്ങളുടെ മുന്‍ നിലപാടുകളില്‍ മാറ്റം വരുത്താന്‍ തയ്യാറായി. വ്യാപാര വാണിജ്യ രംഗത്ത് മാത്രമല്ല സംസ്കാരിക രംഗത്തും ഈ മാറ്റം പ്രകടമാവുന്നുവെന്നാണ് ഖത്തർ അടുത്തിടെ സ്കൂള്‍ കുട്ടികള്‍ക്കായി പുറത്തിറക്കിയ പുതിയ പാഠപുസ്തകങ്ങളും വ്യക്തമാക്കുന്നത്.

ഇറാനും സൗദി അറേബ്യയും പലസ്തീൻ അതോറിറ്റിയും പുറത്തിറക്കുന്ന പാഠപുസ്തകങ്ങൾക്ക് തുല്യമായ പാഠപുസ്തകങ്ങളായിരുന്നു ഖത്തറിലുമാണ്ടിയിരുന്നത്. അതില്‍ തീവ്രമായ യഹൂദ വിരുദ്ധത പ്രകടമായിരുന്നു. എന്നാല്‍ സമീപകാലത്ത് ഖത്തറിന്റെ പാഠപുസ്തകങ്ങളില്‍ നിന്നും ഇത്തരം കാര്യങ്ങള്‍ കുറഞ്ഞ് വരുന്നത് കാണാന്‍ കഴിയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

'കാവ്യ മാധവന്‍ വിളിക്കുന്നത് ഇക്ക എന്ന്'; ദിലീപ് കേസിലെ ഉന്നതനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍'കാവ്യ മാധവന്‍ വിളിക്കുന്നത് ഇക്ക എന്ന്'; ദിലീപ് കേസിലെ ഉന്നതനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍

ഖത്തറും മാറ്റത്തിന്റെ പാതയില്‍

വിദ്വേഷകരമായ ഉള്ളടക്കം നീക്കം ചെയ്യുന്നതിനും സ്ഥിരമായ സഹിഷ്ണുത പഠിപ്പിക്കുന്നതിനും അവർക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെങ്കിലും ഖത്തറിൽ കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിൽ ഉണ്ടായിട്ടുള്ള മാറ്റം സന്തോഷകരമാണെന്നാണ് ദ പ്രിന്റില്‍ എഴുതിയ ലേഖനത്തില്‍ ഡേവിഡ് ആന്‍ഡ്രൂ വെയിന്ബർഗ് അഭിപ്രായപ്പെടുന്നത്. ഇംപാക്ട്-സെയുടെ ( I M P A C T-se) സിഇഒ മാർക്കസ് ഷെഫും താനും ന്യൂസ്‌വീക്കിന് വേണ്ടി എഴുതിയ റിപ്പോർട്ടിനെ അധികരിച്ചാണ് വെയിന്ബർഗിന്റെ ലേഖനം. ജൂതന്മാർ ജന്മനാ തന്നെ വഞ്ചകരാണെന്ന് അഭിപ്രായപ്പെടുന്ന പാഠഭാഗങ്ങള്‍ ഈജിപ്തും കുവൈത്തും ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ 2021 ലെ പരിഷ്കരണത്തോടെ ഖത്തറും ജോർദാനും ഈ ഭാഗങ്ങള്‍ പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

മലയാളത്തിന്റെ 'ബിഗ് എം' ല്‍ മഞ്ജു വാര്യറുമോ: താരങ്ങള്‍ക്കും ആരാധകർക്കുമൊപ്പം പ്രിയ നടി

അറബ് രാഷ്ട്രമാണ് ഖത്തർ

അതേസമയം തന്നെ, മുസ്ലീം ബ്രദർഹുഡിന് ഏറ്റവും പിന്തുണ നൽകുന്ന അറബ് രാഷ്ട്രമാണ് ഖത്തർ, അതിനാൽ സർക്കാർ പ്രസിദ്ധീകരിക്കുന്ന പാഠപുസ്തകങ്ങൾ താരതമ്യേന കൂടുതൽ സഹിഷ്ണുതയുള്ള ദിശയിലേക്ക് നീങ്ങാൻ സാധ്യതയില്ലെന്ന് തോന്നുന്നുവെന്നും നിരീക്ഷണവും തന്റെ ലേഖനത്തില്‍ ഡേവിഡ് ആന്‍ഡ്രൂ വെയിന്ബർഗ് നടത്തുന്നുണ്ട്. ഖത്തറിന്റെ സർക്കാർ ഉടമസ്ഥതയിലുള്ള ടെലിവിഷൻ ശൃംഖലയായ അൽ ജസീറ ഈ മേഖലയിലുടനീളമുള്ള അമേരിക്കൻ വിരുദ്ധ, ആന്റിസെമിറ്റിക് കാഴ്ചപ്പാടുകളുടെ പതിവ് ഉറവിടമായി തുടരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഖത്തറിലെ സർക്കാർ

ഖത്തറിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഗ്രാൻഡ് മോസ്‌കിലെ മുതിർന്ന മതപണ്ഡിതർക്ക് യഹൂദവിരുദ്ധയുടെ ഒരു നീണ്ട ചരിത്രം ത്നെ പറയാനുണ്ട്. കൂടാതെ മിഡിൽ ഈസ്റ്റിലെ ഏറ്റവും യഹൂദവിരുദ്ധമായ ഇമാമുമാരുടെ പ്രധാന യൂണിയൻ ദോഹ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യഹൂദവിരുദ്ധ സംഘടനയാ ഹമാസ് അറബ് ലോകത്തെ തങ്ങളുടെ ഏറ്റവും ശക്തമായ പിന്തുണക്കാരനായിട്ടാണ് ദോഹയെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ചില യഹൂദവിരുദ്ധ ഭാഗങ്ങള്‍

ഇത്തരമൊരു സാഹചര്യത്തില്‍ നില്‍ക്കുന്ന ഖത്തർ അതിന്റെ പാഠപുസ്തകങ്ങളിലെ ചില യഹൂദവിരുദ്ധ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചത് ശ്രദ്ധേയമാണ്. ഉദാഹരണത്തിന്, സയണിസം "ലോകത്തെ ഭരിക്കാനും അതിനെ നിയന്ത്രിക്കാനും ശ്രമിക്കുന്നു" എന്ന് പഠിപ്പിക്കുന്ന ഒരു ഭാഗം ഖത്തർ നീക്കം ചെയ്തു. രക്തസാക്ഷിത്വത്തെയും അക്രമാസക്തമായ ജിഹാദിനെയും സംബന്ധിച്ച പാഠഭാഗങ്ങളും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ജിഹാദിനെ ഇസ്‌ലാമിന്റെ "കൊടുമുടി" എന്ന് പരാമർശിക്കുന്ന ഒരു ഭാഗമാണ് നീക്കം ചെയ്യപ്പെട്ടവയിലുള്ളത്.

വിവാദപരമായ പല പാഠഭാഗങ്ങളും

അതേസമയം, തന്നെ വിവാദപരമായ പല പാഠഭാഗങ്ങളും അതുപോലെ തന്നെ തുടരുന്നുണ്ട്. എട്ടാം ക്ലാസിലെ ഇസ്‌ലാമിക വിദ്യാഭ്യാസ പാഠപുസ്തകം ഇപ്പോഴും പഠിപ്പിക്കുന്നത് മോശയുടെ ആളുകൾ "സത്യത്തേക്കാൾ അസത്യത്തെ ഇഷ്ടപ്പെടുകയും അവരുടെ നേർവഴിയിൽ നിന്ന് വ്യതിചലിക്കുകയും ചെയ്തു''-എന്ന് പഠിപ്പിക്കുന്നു. " പതിനൊന്നാം ക്ലാസിലെ പാഠപുസ്തകം ഫലസ്തീനെ ജോർദാൻ നദിക്കും മെഡിറ്ററേനിയൻ കടലിനും ഇടയിലുള്ള മുഴുവൻ പ്രദേശമായി നിർവചിക്കുന്നുണ്ട്. മുസ്‌ലിംകളെ ആ ഭൂപ്രദേശത്തിന്റെ ഒരു ഇഞ്ച് പോലും വിട്ടുകൊടുക്കുന്നതിൽ നിന്ന് വിലക്കുകയും അതിന്റെ നിർബന്ധിത "വിമോചനം" ആവശ്യപ്പെടുകയും ചെയ്യുന്നു. അമുസ്‌ലിംകളെ മതപരിവർത്തനം ചെയ്യുക അല്ലെങ്കിൽ അവരെ കീഴടക്കുക എന്നതാണ് "ജിഹാദിന്റെ മഹത്തായ ലക്ഷ്യം" എന്നും അഭിപ്രായപ്പെടുന്നുണ്ട്.

 2022 ല്‍ പുറത്തിറക്കുന്ന

അതേസമയും 2022 ല്‍ പുറത്തിറക്കുന്ന പാഠപുസ്തകങ്ങളില്‍ നിന്നും ഇത്തരം കാര്യങ്ങള്‍ കൂടി ഒഴിവാക്കപ്പെട്ടേക്കുമെന്ന സൂചനയും ഡേവിഡ് ആന്‍ഡ്രൂ വെയിന്ബർഗ് നല്‍കുന്നുണ്ട്. ഖത്തറിന്റെ പാഠപുസ്തകങ്ങളിലെ അപൂർണ്ണമായ പോസിറ്റീവ് മാറ്റം മനസ്സിലാക്കാൻ താൽപ്പര്യമുള്ള മാധ്യമപ്രവർത്തകർ, പണ്ഡിതന്മാർ, നയരൂപകർത്താക്കൾ എന്നിവർക്ക് ഇംഗ്ലീഷിലോ അറബിയിലോ ഇംപാക്ട്-സെ റിപ്പോർട്ടിനേക്കാൾ സമഗ്രമായ ഉറവിടമില്ല.ഈ അവലോകനം ഖത്തറിന്റെ ഒന്നാം സെമസ്റ്ററിന്റെ പാഠ്യപദ്ധതിയിലെ പല മാറ്റങ്ങളും വിശദമാക്കുന്നു. ട്രെൻഡ് കൂടുതലും പോസിറ്റീവാണെന്ന ധാരണയാണ് ഞങ്ങൾക്കുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ വർഷത്തെ ഫാൾ

2020-21 ലെ കഴിഞ്ഞ വർഷത്തെ ഫാൾ സെമസ്റ്റർ പാഠപുസ്തകങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ജൂതന്മാരും യഹൂദവിരുദ്ധതയും സംബന്ധിച്ച് തങ്ങളുടെ അവലോകനത്തിൽ അവതരിപ്പിച്ച പ്രശ്‌നകരമായ മൂന്ന് ഉദാഹരണങ്ങൾ നീക്കം ചെയ്‌തിട്ടുണ്ട്. അതേസമയം, ആറെണ്ണം അവശേഷിക്കുന്നു. ജിഹാദിന്റെ അവതരണവുമായി ബന്ധപ്പെട്ട്, പ്രശ്‌നകരമായ രണ്ട് ഉദാഹരണങ്ങൾ നീക്കം ചെയ്തപ്പോൾ ആറെണ്ണം അവശേഷിച്ചു. സത്യനിഷേധികളെയും ബഹുദൈവാരാധകരെയും കുറിച്ചുള്ള ചർച്ചയുടെ കാര്യത്തിൽ, രണ്ട് ഉദാഹരണങ്ങൾ നീക്കം ചെയ്തു, പതിനൊന്നെണ്ണം ഇപ്പോഴും അവശേഷിക്കുന്നു. ഇസ്രയേലിന്റെയും സയണിസത്തിന്റെയും പ്രശ്‌നകരമായ വിവരണങ്ങളിൽ, രണ്ട് ഉദാഹരണങ്ങൾ നീക്കം ചെയ്‌തപ്പോൾ മറ്റ് ഏഴെണ്ണം അവശേഷിക്കുന്നു

പുതിയ പുസ്തകങ്ങൾ മെച്ചപ്പെടുമെന്ന്

പുതിയ പുസ്തകങ്ങൾ മെച്ചപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. യഥാർത്ഥത്തിൽ, രണ്ടാം സെമസ്റ്ററിനായുള്ള പാഠപുസ്തകങ്ങൾ സമാനമായ മെച്ചപ്പെടുത്തൽ കാണിക്കുകയും ആദ്യ സെമസ്റ്ററിലെ ശേഷിക്കുന്ന പ്രശ്‌നകരമായ മെറ്റീരിയലുകളും നീക്കം ചെയ്യുകയും ചെയ്താൽ, മൊത്തത്തിലുള്ള ചിത്രം കാര്യമായ മാറ്റത്തെ സൂചിപ്പിക്കാം. അങ്ങനെയെങ്കില്‍ ഖത്തറിനെ സംബന്ധിച്ച് അത് വലിയ മാറ്റമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

cmsvideo
  Omicron surge, health ministry's strict warning to states | Oneindia Malayalam
  English summary
  Qatar on the path to major change: Cleansing lessons about Jews and israel
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X