കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്തീനെ നെഞ്ചോട് ചേര്‍ത്ത് ഖത്തര്‍; നീതിയുടെ കൊട്ടാരം നിര്‍മ്മിച്ചു നല്‍കി, 407 മില്യൺ സഹായം

Google Oneindia Malayalam News

Recommended Video

cmsvideo
പലസ്തീനെ നെഞ്ചോട് ചേര്‍ത്ത് ഖത്തര്‍ | Oneindia Malayalam

ഇസ്രായേല്‍ ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്ന് പലസ്തീന്‍ എന്ന രാഷ്ട്രത്തെ പലപ്പോഴും സംരക്ഷിച്ച് നിര്‍ത്തുന്ന ഗള്‍ഫ് രാഷ്ട്രങ്ങളാണ്. സാമ്പത്തികമായും സൈനികവുമായുമൊക്കെയുള്ള സഹായങ്ങല്‍ വര്‍ഷങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പലസ്തീനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഇസ്രായേലിനെ പ്രീണിപ്പിക്കാനെന്നോണം പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യുനര്‍വക്ക് നല്‍കിവരുന്ന 2000 കോടിയുടെ സഹായം അമേരിക്ക റദ്ദാക്കിയിരുന്നു. ഇതിന് തിരിച്ചടിയായി കോടിക്കണക്കിന് രൂപയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ പലസ്തീന് കൈമാറിയിരുന്നത്. ഇപ്പോഴിതാ പലസ്തിനായി 'നീതിയുടെ കൊട്ടാരം' നിര്‍മ്മിച്ചു കൊടുത്തിരിക്കുകയാണ് ഖത്തര്‍.

അല്‍ സഹ്‌റ പട്ടണത്തില്‍

അല്‍ സഹ്‌റ പട്ടണത്തില്‍

ഗാസ മുനമ്പിലെ അല്‍ സഹ്‌റ പട്ടണത്തില്‍ ഖത്തര്‍ നിര്‍മ്മിച്ചു നല്‍കിയ കോടതി കെട്ടിടത്തേയാണ് നീതിയുടെ കൊട്ടാരം എന്ന് വിശേപ്പിച്ചിരിക്കുന്നത്. കെട്ടിടം ഖത്തര്‍ സ്ഥാനപതി മുഹമ്മദ് അര്‍ ഇമാദി കഴിഞ്ഞ ദിവസം പലസ്തീന്‍ സമര്‍പ്പിച്ചു.

ഖത്തര്‍ സഹായം

ഖത്തര്‍ സഹായം

ഖത്തര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ച ഗാസാ പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായാണ് കോടതി കെട്ടിട സമുച്ചയം പണിതത്. 11 മില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് ഖത്തര്‍ ഈ കെട്ടിടം പണികഴിപ്പിച്ചു നല്‍കിയിരിക്കുന്നത്. മേഖലയുടെ വികസനത്തിനായി നല്‍കിവരുന്ന സഹായങ്ങള്‍ തുടരുമെന്നും ഖത്തര്‍ വ്യക്തമാക്കി.

പുതിയ കെട്ടിടം

പുതിയ കെട്ടിടം

ഗാസയിലെ നിയമസംവിധാനങ്ങളുടെ നിലനില്‍പ്പിനും പുരോഗതിക്കും ഖത്തര്‍ നിര്‍മ്മിച്ചു നല്‍കിയ പുതിയ കെട്ടിടം നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് ഗസ ജുഡീഷ്യറി സുപ്രീംകൌണ്‍സില്‍ പ്രസിഡന്റ് അബ്ദുല്‍ റഊഫ് അല്‍ ഹലബി ഉദ്ഘാടന വേളയില്‍ വ്യക്തമാക്കി. ഖത്തര്‍ നല്‍കുന്ന നിര്‍ലോഭമായ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

407 മില്യണ്‍ ഡോളറിന്റെ നിര്‍മ്മാ പ്രവര്‍ത്തി

407 മില്യണ്‍ ഡോളറിന്റെ നിര്‍മ്മാ പ്രവര്‍ത്തി

ഏകദേശം 407 മില്യണ്‍ ഡോളറിന്റെ നിര്‍മ്മാ പ്രവര്‍ത്തികളാണ് ഗാസ പുനര്‍നിര്‍മ്മാ പദ്ധതിയുടെ ഭാഗമായി ഖത്തര്‍ പലസ്തീനില്‍ നടപ്പാക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളില്‍ നല്‍കിവരുന്ന സാമ്പത്തിക സഹായങ്ങള്‍ പുറമേയാണ് ഈ വികസനങ്ങല്‍ ഖത്തര്‍ നടപ്പിലാക്കുന്നത്.

അമേരിക്കന്‍ നീക്കങ്ങള്‍ക്ക്

അമേരിക്കന്‍ നീക്കങ്ങള്‍ക്ക്

അതേസമയം പലസ്തീനെ സാമ്പത്തികപരമായി ഞെരുക്കാനുള്ള അമേരിക്കന്‍ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അമേരിക്ക സഹായ ധനം പിന്‍വലിച്ച സാഹചര്യത്തില്‍ പാലസ്തീനുള്ള സഹായം ഗള്‍ഫ് രാഷ്ട്രങ്ങള്‍ വര്‍ധിപ്പിക്കുകയായിരുന്നു.

അറബ് ലീഗ്

അറബ് ലീഗ്

അറബ് ലീഗ് സെക്രട്ടറി ജനറലാണ് സൗദിയടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ തുക വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചത്. ഇതോടെ അമേരിക്കന്‍ സഹായം നിലച്ചതോടെ പ്രതിസന്ധിയിലായ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ പ്രവര്‍ത്തനം സുഗമമായി നടത്താനാകും.

ചിതറിപ്പോയ പലസ്തീന്‍

ചിതറിപ്പോയ പലസ്തീന്‍

ഇസ്രയേല്‍ അധിനിവേശത്തോടെ ചിതറിപ്പോയ പലസ്തീന്‍ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ ഐക്യരാഷ്ട്ര സഭ രൂപീകരിച്ചതാണ് ഈ ഏജന്‍സി. ഇന്ത്യയുള്‍പ്പടേയുള്ള രാജ്യങ്ങള്‍ ഈ ഏജന്‍സിക്ക് സംഭാവന നല്‍കുന്നുണ്ട്. ഈ ഏജന്‍സിക്ക് നല്‍കുന്ന 200 മില്യണ്‍ ഡോളറും യുഎസ് ഭരണകൂടം പിന്‍വലിച്ചിരുന്നു.

ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ്

ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ്

പലസ്തീന്‍, ഗാസ , വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലേക്ക് നല്‍കുന്ന സഹായങ്ങള്‍ പുനഃപരിശോധിക്കണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് തീരുമാനമെന്ന് യുഎസ് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

സഹായം നിര്‍ത്തലാക്കാന്‍

സഹായം നിര്‍ത്തലാക്കാന്‍

ട്രംപിന്റെ ഉത്തരവിനേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുഎസ് നല്‍കുന്ന സഹായം മറ്റിടങ്ങളിലേക്ക് പോകുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സഹായം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതെന്നും വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു

മറുപടി

മറുപടി

ഇതിന് മറുപടിയായി യുഎന്‍ ഏജന്‍സിയിലേക്ക 50 മില്യണ്‍ ഡോളര്‍ വീതമാണ് സൗദി അറേബ്യയും കുവൈത്തും കൈമാറിയത്. സൗത്ത് ആഫ്രിക്ക, ചൈന, റഷ്യ, ഇന്ത്യ, ബ്രസീല്‍, എന്നിവര്‍ ചേര്‍ന്ന് 18 മില്യണ്‍ ഡോളറും കൈമാറി. സ്ഥിരമായ സഹായം ലഭിച്ചാല്‍ മാത്രമേ എജന്‍സിയുടെ പ്രവര്‍ത്തനം കാര്യക്ഷമായി നടക്കു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍

ദീര്‍ഘകാലാടിസ്ഥാനത്തില്‍

സ്ഥിര സഹായം ലഭിക്കാന്‍ ഇതര ഗള്‍ഫ് രാഷ്ട്രങ്ങളോട് അറബ് ലീഗ് സഹായം തേടിയിട്ടുണ്ട്. പ്രശ്നം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍. ഈജിപ്തിലെ കെയ്റോയില്‍ നടന്ന യോഗത്തിലായിരുന്നു അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമദ് അബുല്‍ഗെയ്ത് വിവരങ്ങള്‍ വിശദീകരിച്ചത്.

English summary
Qatar opens 'Palace of Justice' complex in Gaza
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X