കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാഡിയന്‍ എംബസി പൂട്ടാന്‍ ഉത്തരവിട്ട് ഖത്തര്‍: ആഫ്രിക്കന്‍ രാജ്യങ്ങളും തിരിഞ്ഞു കൊത്തുന്നു

എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് രാജ്യം വിടാന്‍ 72 മണിക്കൂര്‍ സമയവും അനുവദിച്ചിട്ടുണ്ട്

Google Oneindia Malayalam News

ദുബായ്: ഖത്തറിലെ ചാഡ് എംബസി അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ഖത്തര്‍. എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് രാജ്യം വിടാന്‍ 72 മണിക്കൂര്‍ സമയവും അനുവദിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ചാഡിയന്‍ എംബസി അടച്ചുപൂട്ടണമെന്നും നയതന്ത്ര ഉദ്യോഗസ്ഥര്‍ 72 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നുമുള്ള നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഖത്തറിനെതിരെ ആഫ്രിക്കന്‍ രാജ്യം ക്യാമ്പെയിന്‍ നടത്തിയെന്ന് ആരോപിച്ചായിരുന്നു ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ നീക്കം.

ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യ, ബഹ്റൈന്‍, ഈജിപ്ത്, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ ഈ ആരോപണങ്ങള്‍ നിരസിച്ച് രംഗത്തെത്തിയത്.

ഖത്തറിനെതിരെ പ്രസ്താവന

ഖത്തറിനെതിരെ പ്രസ്താവന


ബുധനാഴ്ച ചാഡ് പുറത്തിറക്കിയ പ്രസ്താവനയിലാണ് പത്ത് ദിവസത്തിനുള്ളില്‍ ഖത്തര്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടത്. സെന്‍ട്രല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ലിബിയയിലും കലാപങ്ങളുണ്ടാക്കാനും സമാധാന അന്തരീക്ഷം തകര്‍ക്കാനും ഖത്തര്‍ ശ്രമിക്കുന്നുവെന്നാണ് ചാഡ് ഖത്തറിനെതിരെ ഉന്നയിക്കുന്ന ആരോപണം.

 ഖത്തറിനെതിരെ ക്യാമ്പെയിന്‍

ഖത്തറിനെതിരെ ക്യാമ്പെയിന്‍

ആഫ്രിക്കന്‍ രാജ്യമായ ചാഡ് ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയിട്ടുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പൊളിറ്റിക്കല്‍ ബ്ലാക്ക് മെയിലിംഗ് ക്യാമ്പെയിന്‍ ആരംഭിച്ചിരുന്നുവെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ മീഡിയ ഡിപ്പാര്‍ട്ട്നമെന്‍റ് ഡയറക്ടര്‍ വ്യക്തമാക്കി. ചാഡിയന്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ള പ്രതികരണം സൂചിപ്പിക്കുന്നത് ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

തെളിവുകള്‍ എവിടെ

തെളിവുകള്‍ എവിടെ

ഖത്തറിനെ ക്രൂശിച്ച് രംഗത്തെത്തിയ ചാഡിന് ഖത്തറിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവ് സമര്‍പ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ലിബിയിലും സെന്‍ട്രല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും സംഘര്‍ഷമുണ്ടാക്കാന്‍ ഖത്തര്‍ ശ്രമിക്കുന്നുവെന്നാണ് ചാഡ് ഉന്നയിക്കുന്ന ആരോപണം.

ലിബിയയില്‍ ആരുടെ താല്‍പ്പര്യം

ലിബിയയില്‍ ആരുടെ താല്‍പ്പര്യം

ലിബിയയില്‍ മു​അമ്മര്‍ ഗദ്ദാഫിയെ താഴെയിറക്കാന്‍ ലിബിയന്‍ വിമതര്‍ക്ക് പിന്തുണ നല്‍കിയത് യുഎഇയും ഖത്തറുമായിരുന്നു. എന്നാല്‍ ​ പിന്നീട് താല്‍പ്പര്യങ്ങളിലുണ്ടായ വ്യതിയാനം കാരണം ലിബിയയുമായി ഖത്തറിന് അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്.

 ഐസിസിന് ലഭിച്ചത്

ഐസിസിന് ലഭിച്ചത്

ലിബിയയില്‍ മുഅമ്മര്‍ ഗദ്ദാഫിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയതോടെ രാജ്യത്തെ ആയുധപ്പുരകളില്‍ നിന്നുള്ള ആയുധങ്ങള്‍ ഐസിസിന്‍റെ കയ്യിലെത്തുകയായിരുന്നു. ഇത് ദക്ഷിണാഫ്രിക്കയേയും ലിബിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സൈന്യത്തെയും ജനങ്ങളെയും ലക്ഷ്യംവച്ചുള്ള ആക്രമണങ്ങളിലേയ്ക്ക് നയിക്കുകയായിരുന്നു.

English summary
Qatar ordered the embassy of Chad be closed and gave its diplomats 72 hours to leave, the Qatari foreign ministry said on Thursday, accusing the African country of joining a “campaign of blackmail” with its decision to shutter the Qatari embassy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X