കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിലെ പ്രവാസികൾക്ക് രാജ്യത്തിന് പുറത്തുപോകാൻ അനുമതി: എൻട്രി പെർമിറ്റ് ലഭിക്കുന്നതെങ്ങനെ? ചട്ടങ്ങൾ മാറ്റി ഭരണകൂടം

Google Oneindia Malayalam News

ദോഹ: ഖത്തറിലുള്ള പ്രവാസികൾക്ക് സന്തോഷവാർത്തയുമായി ഭരണകൂടം. രാജ്യത്തുള്ള പ്രവാസികൾക്ക് ഇനി ആശങ്കയില്ലാതെ രാജ്യത്തിന് പുറത്തുപോകാനുള്ള അനുമതിയാണ് നൽകിയിട്ടുള്ളത്. അപേക്ഷ സമർപ്പിക്കാതെ തന്നെ ഖത്തറിലേക്ക് തിരികെയെത്താനുള്ള എക്സെപ്ഷണൽ എൻട്രി പെർമിറ്റും ലഭിക്കും. കൊവിഡ് വ്യാപനത്തോടെ ഗൾഫ് രാജ്യങ്ങളും രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ സ്വീകരിച്ചിരുന്നു. ഇതോടെയാണ് ആളുകളുടെ സഞ്ചാരത്തിനും വിലക്കേർപ്പെടുത്തിയിരുന്നത്.

നിർണ്ണായക നീക്കത്തിന് ഖത്തർ; രാഷ്ട്രീയ സാമ്പത്തിക നിക്ഷേപ മേഖലകളിൽ തുർക്കിയുമായി സഹകരണം, കൂടിക്കാഴ്ച വഴിത്തിരിവ് നിർണ്ണായക നീക്കത്തിന് ഖത്തർ; രാഷ്ട്രീയ സാമ്പത്തിക നിക്ഷേപ മേഖലകളിൽ തുർക്കിയുമായി സഹകരണം, കൂടിക്കാഴ്ച വഴിത്തിരിവ്

എക്സെപ്ഷണൽ എൻട്രി പെർമിറ്റ്

എക്സെപ്ഷണൽ എൻട്രി പെർമിറ്റ്


അപേക്ഷ സമർപ്പിക്കാതെ തന്നെ ഖത്തറിലേക്ക് തിരികെയെത്താനുള്ള എക്സെപ്ഷണൽ എൻട്രി പെർമിറ്റും ലഭിക്കും. നവംബർ 29 മുതലാണ് ഈ ഉത്തരവ് പ്രാബല്യത്തിൽ വരുന്നത്. കൊവിഡ് വ്യാപനത്തോടെ ലോകരാജ്യങ്ങൾ നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായാണ് രാജ്യത്തുള്ള പ്രവാസികളുടെ വിദേശയാത്രയും ലളിതമാക്കുന്നത്.

 ചട്ടങ്ങൾ ഇങ്ങനെ..

ചട്ടങ്ങൾ ഇങ്ങനെ..

പ്രവാസികൾ രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് മുമ്പ് തന്നെ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് എക്സെപ്ഷണൽ എൻട്രി പെർമിറ്റ് ലഭിക്കും. ഖത്തറിലെ സർക്കാർ കമ്മ്യൂണിക്കേഷൻ ഓഫീസാണ് വ്യക്തമാക്കിയത്. ഓരോ പ്രവാസികളും ഹമദ് വിമാനത്താവളത്തിൽ രജിസ്റ്റർ ചെയ്യുമ്പോഴാണ് എൻട്രി പെർമിറ്റ് ലഭിക്കുക. ഖത്തറിന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് തിരികെയെത്തണം എന്നുണ്ടെങ്കിൽ ഖത്തർ പോർട്ടൽ വഴി എൻട്രി പെർമിറ്റിനായി അപേക്ഷ നൽകി അനുമതി നേടേണ്ടതുണ്ട്.

 ക്വാറന്റൈൻ നിർബന്ധം

ക്വാറന്റൈൻ നിർബന്ധം

കൊവിഡ് വ്യാപനത്തോടെ നിലവിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് തിരിച്ചെത്തുന്നവർ നിർബന്ധമായും ഒരാഴ്ച ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിൽ നിന്നെത്തുന്നവർ ഹോട്ടലിലാണ് ക്വാറന്റൈനിൽ കഴിയേണ്ടത്. എന്നാൽ രോഗവ്യാപനം കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീടുകളിൽ തന്നെ ക്വാറന്റൈനിൽ കഴിയാം. അതേ സമയം കൂടുതൽ പേരുള്ള സ്ഥലത്താണ് ക്വാറന്റൈനിൽ കഴിയുന്നത് എങ്കിൽ ക്വാറന്റൈൻ കാലാവധി 14 ദിവസമായിത്തീരും.

Recommended Video

cmsvideo
3 വാക്‌സിനുകള്‍ ഉടന്‍ വിപണയില്‍ | Oneindia Malayalam
 കൊവിഡ് പരിശോധന

കൊവിഡ് പരിശോധന

ഖത്തർ അംഗീകാരം നൽകിയിട്ടുള്ള കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിൽ നിന്നുള്ള ഫലവുമായി വരുന്നവർ 48 മണിക്കൂറിന് മുമ്പ് നടത്തിയ കൊവിഡ് പരിശോധനാ ഫലം കൈവശം ഉണ്ട് എങ്കിൽ വിമാനത്താവളത്തിൽ വെച്ച് യാത്രക്കാർക്കുള്ള പരിശോധ ഇല്ലാതെ തിരിച്ചെത്താം. ക്വാറന്റൈനിലിരിക്കെ ആറാമത്തെ ദിവസമാണ് തിരിച്ചെത്തുന്നവർക്ക് പരിശോധന നടത്തുന്നത്. നെഗറ്റീവ് പരിശോധന ഇല്ലാതെ വിമാനത്താവളത്തിലെത്തുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരിക്കും വിമാനത്താവളത്തിൽ നിന്ന് പോകാൻ കഴിയുക.

English summary
Qatar permits expats to visit other countries and to get Exceptional Entry permit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X