കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ഖത്തര്‍; വന്‍ പ്രഖ്യാപനം, വിദേശികളെ മാത്രമല്ല, വിദേശനിക്ഷേപകരെയും!! 300 കോടി ഡോളര്‍

Google Oneindia Malayalam News

ദോഹ: വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ വേണ്ടി ഒട്ടേറെ പ്രഖ്യാപനങ്ങള്‍ നടത്തിയ രാജ്യമാണ് ഖത്തര്‍. ഗള്‍ഫിലെ ഈ കൊച്ചു രാജ്യം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. വിദേശനിക്ഷേപം ഖത്തറിലേക്ക് കൂടുതലായി എത്തുന്നുവെന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു.

തൊട്ടുപിന്നാലെ വിദേശനിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കാന്‍ പ്രത്യേക പദ്ധതി ഖത്തര്‍ തയ്യാറാക്കി. ഫ്രീ സോണില്‍ നിക്ഷേപം നടത്താനെത്തുന്ന വിദേശ കമ്പനികള്‍ക്ക് വേണ്ടി 300 കോടി ഡോളറിന്റെ ഫണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒട്ടേറെ തൊഴില്‍ അവസരങ്ങള്‍ ഖത്തറില്‍ വരുന്നുവെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ....

300 കോടി ഡോളര്‍

300 കോടി ഡോളര്‍

ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ വരുമാന മാര്‍ഗം വൈവിധ്യവല്‍ക്കരിക്കുകയാണ്. വിദേശ നിക്ഷേപകരെ തേടുകയാണ് ഖത്തറിപ്പോള്‍. ഇവരെ രാജ്യത്തേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 300 കോടി ഡോളറാണ് നീക്കിവച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റുമതി രാജ്യമാണ് ഖത്തര്‍.

വിദേശ കമ്പനികള്‍ക്ക് പ്രത്യേക സൗകര്യം

വിദേശ കമ്പനികള്‍ക്ക് പ്രത്യേക സൗകര്യം

തെക്കന്‍ ദോഹയിലാണ് പുതിയ ഫ്രീസോണ്‍ തയ്യാറാക്കുന്നത്. ഇവിടെ വിദേശ കമ്പനികള്‍ക്ക് പ്രത്യേക ഇളവ് നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് വേണ്ട സൗകര്യം ഒരുക്കുന്നതിനാണ് 300 കോടി ഡോളര്‍ നീക്കിവച്ചിരിക്കുന്നതെന്ന് ഫ്രീസോണ്‍ അതോറിറ്റി ചെയര്‍മന്‍ അഹ്മദ് മുഹമ്മദ് അല്‍ സയ്യിദ് പറഞ്ഞു.

ദോഹ കേന്ദ്രമായി ആസ്ഥാനം

ദോഹ കേന്ദ്രമായി ആസ്ഥാനം

ലോഗിസ്റ്റിക്, കെമിക്കല്‍, പ്ലാസ്റ്റിക്, സാങ്കേതിക രംഗം തുടങ്ങിയ മേഖലകളിലെ കമ്പനികളെയാണ് ഫ്രീസോണിലേക്ക് ക്ഷണിക്കുന്നത്. ഫ്രീസോണില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണിപ്പോള്‍. വന്‍കിട കമ്പനികളെ ആകര്‍ഷിക്കും. ദോഹ കേന്ദ്രമായി വന്‍കിട കമ്പനികളുടെ ആസ്ഥാനങ്ങള്‍ രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അല്‍ സയ്യിദ് പറഞ്ഞു.

അടുത്ത വര്‍ഷം

അടുത്ത വര്‍ഷം

ഇപ്പോള്‍ 300 കോടി ഡോളറിന്റെ ഫണ്ടാണ് പ്രഖ്യാപിച്ചത്. ചിലപ്പോള്‍ ഇത് 500 കോടി ഡോളറായേക്കാം. ഫ്രീസോണ്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ചിലപ്പോള്‍ കൂടുതല്‍ പണം നീക്കിവയ്ക്കും. ദോഹയിലെ ഹമദ് വിമാനത്താവളത്തോട് ചേര്‍ന്ന പ്രദേശത്തെ വികസനത്തിന് 1000 കോടി ഡോളര്‍ ചെലവിട്ടു കഴിഞ്ഞു. അടുത്ത വര്‍ഷം അവസാനത്തില്‍ ഫ്രീസോണ്‍ നിര്‍മാണം പൂര്‍ത്തിയാക്കും.

ദുബായ് സമാനമാകും

ദുബായ് സമാനമാകും

എക്‌സോണ്‍ മൊബൈര്‍ കോര്‍പ് മുതല്‍ വോള്‍ക്‌സ് വാഗണ്‍ എജി വരെയുള്ള ലോകോത്തര കമ്പനികളുമായി ഖത്തര്‍ കരാറുകള്‍ തയ്യാറാക്കി കഴിഞ്ഞു. ദുബായ് പോലുള്ള ശക്തമായ സാമ്പത്തിക നഗരമാക്കി ദോഹയെ മാറ്റുകയാണ് ഖത്തറിന്റെ ലക്ഷ്യം. ഒരേ സമയം സാമ്പത്തികവും ജനങ്ങളെ ആകര്‍ഷിക്കുന്നതുമായ നഗരമാക്കി ദോഹയെ മാറ്റുമെന്നാണ് ഫ്രീസോണ്‍ അതോറിറ്റി പറയുന്നത്.

കമ്പനികള്‍ക്കുള്ള വാഗ്ദാനം

കമ്പനികള്‍ക്കുള്ള വാഗ്ദാനം

ഫ്രീ സോണില്‍ നിക്ഷേപിക്കുന്ന വിദേശകമ്പനികള്‍ക്ക് ഖത്തറിലെ ഖത്തര്‍ പെട്രോളിയം, ഖത്തര്‍ എയര്‍വേയ്‌സ്, ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കും. ഫ്രീ സോണിലെ നിക്ഷേപം പ്രോല്‍സാഹിപ്പിക്കാന്‍ ഖത്തറിലെ ലിസ്റ്റഡ് കമ്പനികളുടെ ഗ്രൂപ്പിന് രൂപം നല്‍കാനും തീരുമാനമായിട്ടുണ്ട്.

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍

ഖത്തറിലെ പ്രധാന കമ്പനികളുമായി സഹകരിക്കാന്‍ അവസരം ഒരുക്കുന്നത് ഏറെ ഗുണം ചെയ്യും. വിദേശ കമ്പനികള്‍ ഖത്തറിലേക്ക് വരുന്നതിന് പ്രധാന കാരണമാകുമിത്. ലോകത്തിലെ പ്രധാന കമ്പനികളാണ് ഖത്തര്‍ എയര്‍വേയ്‌സും ഖത്തര്‍ പെട്രോളിയവും. വിദേശകമ്പനികള്‍ കൂടുതലായി ഖത്തറിലേക്ക് എത്തുന്നതോടെ തൊഴിലവസരങ്ങളും വര്‍ധിക്കും. ഇതോടെ ദുബായ് പോലുള്ള നഗരമായി ദോഹയെ മാറ്റാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

 തെലങ്കാന ടിആര്‍എസില്‍ കൂട്ടരാജി; നേതാക്കള്‍ കോണ്‍ഗ്രസില്‍!! വസതി ആശുപത്രിയാക്കുമെന്ന് കോണ്‍ഗ്രസ് തെലങ്കാന ടിആര്‍എസില്‍ കൂട്ടരാജി; നേതാക്കള്‍ കോണ്‍ഗ്രസില്‍!! വസതി ആശുപത്രിയാക്കുമെന്ന് കോണ്‍ഗ്രസ്

English summary
Qatar pledges US$3 billion to spur interest in new free zones
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X