കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ തിരഞ്ഞെടുപ്പിലേക്ക്; സുപ്രധാന തീരുമാനവുമായി അമീര്‍ ശൈഖ് തമീം, സമിതി രൂപീകരിച്ചു

Google Oneindia Malayalam News

ദോഹ: ഖത്തറിലെ നിയമനിര്‍മാണ സഭയായ ശൂറാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് വരുന്നു. ഇതുമായി ബന്ധപ്പെട്ട് അമീര്‍ ശൈഖ് തമീം അല്‍ത്താനി സുപ്രധാന നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന് പ്രത്യേക സമിതി രൂപീകരിക്കാനാണ് നിര്‍ദേശം. ഇതോടെ വര്‍ഷങ്ങളായി നീണ്ടുപോകുന്ന തിരഞ്ഞെടുപ്പിനാണ് കളമൊരുങ്ങുന്നതെന്ന് ബ്ലൂംബെര്‍ഗ് ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് ഒട്ടേറെ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന അമീറിന്റെ പുതിയ നിര്‍ദേശം തിരഞ്ഞെടുപ്പ് അധികം വൈകാതെയുണ്ടാകുമെന്ന സൂചനയാണ്. തിരഞ്ഞെടുപ്പിലൂടെയും നാമനിര്‍ദേശത്തിലൂടെയുമാണ് ഖത്തര്‍ നിയമനിര്‍മാണ സഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുക. വിശദാംശങ്ങള്‍ ഇങ്ങനെ....

 ഉന്നതര്‍ ഉള്‍പ്പെടുന്ന സമിതി

ഉന്നതര്‍ ഉള്‍പ്പെടുന്ന സമിതി

തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ നടത്താന്‍ പ്രത്യേക സമിതി രൂപീകരിക്കുന്നതിന് ബുധനാഴ്ചയാണ് അമീര്‍ ഉത്തരവിട്ടത്. വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് സമിതി. ഖത്തര്‍ വാര്‍ത്താ ഏജന്‍സിയും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 ശൂറാ കൗണ്‍സില്‍ ഇങ്ങനെ

ശൂറാ കൗണ്‍സില്‍ ഇങ്ങനെ

ഖത്തര്‍ നിയമനിര്‍മാണ സഭയായ ശൂറാ കൗണ്‍സിലില്‍ 45 അംഗങ്ങളാണുണ്ടാകുക. 30 അംഗങ്ങളെ പൊതുതിരഞ്ഞെടുപ്പിലൂടെ കണ്ടെത്തും. ബാക്കി 15 പേര്‍ അമീര്‍ നിര്‍ദേശിക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയാണ് അമീര്‍ നിര്‍ദേശിക്കുക. മൂന്ന് വര്‍ഷത്തിലൊരിക്കലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

 കൗണ്‍സിലിന്റെ അധികാരങ്ങള്‍

കൗണ്‍സിലിന്റെ അധികാരങ്ങള്‍

ശൂറാ കൗണ്‍സിലിന് മൂന്ന് അധികാരങ്ങളാണുള്ളത്. ദേശീയ ബജറ്റിന് ചര്‍ച്ചകള്‍ക്ക് ശേഷം അംഗീകാരം നല്‍കുക. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക-മോശമാണെങ്കില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. നിയമങ്ങള്‍ തയ്യാറാക്കുകയും ചര്‍ച്ചയ്ക്ക് ശേഷം അംഗീകാരം നല്‍കുകയും ചെയ്യുക.

 അന്തിമ തീരുമാനം അമീറിന്റേത്

അന്തിമ തീരുമാനം അമീറിന്റേത്

ശൂറാ കൗണ്‍സിലിന് മൂന്ന് അധികാരങ്ങളുണ്ടെങ്കിലും അന്തിമ തീരുമാനം അമീറിന്റെതായിരിക്കും. കൗണ്‍സില്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം അന്തിമ തീരുമാനം എടുക്കുക അമീറായിരിക്കും. 2004ല്‍ അംഗീകരിച്ച ഭരണഘടന പ്രകാരം തിരഞ്ഞെടുപ്പ് നടത്തേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ പല കാരണങ്ങള്‍ നടക്കാതെ പോകുകയാരുന്നു.

 ഖത്തറിന്റെ പൊതുചിത്രം ഇങ്ങനെ

ഖത്തറിന്റെ പൊതുചിത്രം ഇങ്ങനെ

2017 മുതല്‍ ഖത്തറിനെതിരെ സൗദി സഖ്യത്തിന്റെ ഉപരോധം തുടരുകയാണ്. പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല. 2022ല്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം ഖത്തറിലാണ്. അതുകൊണ്ടുതന്നെ ഒട്ടേറെ ജനപ്രിയ പദ്ധതികളും വിസാ ഇളവുകളുമാണ് ഖത്തര്‍ നടപ്പാക്കുന്നത്. തൊട്ടുപിന്നാലെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

ഓടുന്ന ബസ്സിലെ ക്രൂരപീഡനം; രാജ്യം നടുങ്ങിയ വാര്‍ത്ത, പ്രതികളുടെ കൗണ്ട് ഡൗണ്‍ തുടങ്ങിഓടുന്ന ബസ്സിലെ ക്രൂരപീഡനം; രാജ്യം നടുങ്ങിയ വാര്‍ത്ത, പ്രതികളുടെ കൗണ്ട് ഡൗണ്‍ തുടങ്ങി

സ്വര്‍ണം കൈവശം വയ്ക്കുന്നവര്‍ക്ക് കത്രിക പൂട്ട്; മോദി സര്‍ക്കാരിന്റെ വന്‍നീക്കം, ആംനസ്റ്റി സ്‌കീംസ്വര്‍ണം കൈവശം വയ്ക്കുന്നവര്‍ക്ക് കത്രിക പൂട്ട്; മോദി സര്‍ക്കാരിന്റെ വന്‍നീക്കം, ആംനസ്റ്റി സ്‌കീം

English summary
Qatar Prepares for Legislative Elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X