കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിന്റെ പിന്‍മാറ്റം; ഒപെകിന്റെ പ്രാധാന്യം കുറയും, സൗദിയും റഷ്യയും ഒറ്റപ്പെടും

Google Oneindia Malayalam News

ലണ്ടന്‍: ഒപെകില്‍ നിന്ന് പിന്‍മാറുകയാണെന്ന ഖത്തറിന്റെ പ്രഖ്യാപനം സൗദിക്കും റഷ്യയ്ക്കും കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. കൂടുതല്‍ രാജ്യങ്ങള്‍ ഖത്തറിന്റെ മാതൃകയില്‍ ഏകപക്ഷീയ പിന്‍മാറ്റം പ്രഖ്യാപിക്കുമോ എന്നാണ് ആശങ്ക. ഗള്‍ഫ് മേഖലയില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന ഖത്തര്‍ സ്വന്തമായി ശക്തമായ സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിക്കുകയാണ്. ഈ വേളയിലാണ് സൗദി സഖ്യരാജ്യങ്ങള്‍ക്ക് തിരിച്ചടിയായേക്കാവുന്ന തീരുമാനം തിങ്കളാഴ്ച ഖത്തര്‍ ഊര്‍ജ മന്ത്രി പ്രഖ്യാപിച്ചത്.

22

നിലവില്‍ എണ്ണവിലയും ഉല്‍പ്പാദനവുമെല്ലാം നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കാണ് ഒപെകിന്. ഒപെകിലെ പ്രധാന രാജ്യം സൗദി അറേബ്യയാണ്. ഒപെക് ഇതര എണ്ണ ഉല്‍പ്പാദക രാജ്യങ്ങളില്‍ പ്രമുഖ രാജ്യം റഷ്യയാണ്. ഇനി എണ്ണ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഈ രണ്ട് രാജ്യങ്ങള്‍ മാത്രമാകുമോ എന്ന ആശങ്കയാണ് വിപണിയില്‍.

കടക്കുപുറത്ത്, രാഷ്ട്രീയ ഗുണ്ട, പേര് പട്ടിക്കിടല്‍, വിവാദങ്ങളിലൂടെ.., പിന്നെ പിള്ളയുടെ അടിയും തടയുംകടക്കുപുറത്ത്, രാഷ്ട്രീയ ഗുണ്ട, പേര് പട്ടിക്കിടല്‍, വിവാദങ്ങളിലൂടെ.., പിന്നെ പിള്ളയുടെ അടിയും തടയും

1961 മുതല്‍ ഒപെക് അംഗമാണ് ഖത്തര്‍. എണ്ണ ഉല്‍പ്പാദനത്തില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറിന് മുഖ്യ പങ്കില്ലെങ്കിലും ഒരു രാജ്യം വിട്ടുപോകുന്നത് സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കും. 2022 ആകുമ്പോഴേക്കും 60 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാനാണ് ഖത്തറിന്റെ തീരുമാനം. കൂടാതെ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കൈവശമുള്ള രാജ്യവും ഖത്തറാണ്.

സൗദിയെ ഞെട്ടിച്ച് ഖത്തറിന്റെ വന്‍ പ്രഖ്യാപനം; ഇനി ഒപെകില്‍ ഇല്ല!! സ്വന്തം വഴിയില്‍ കുതിക്കുംസൗദിയെ ഞെട്ടിച്ച് ഖത്തറിന്റെ വന്‍ പ്രഖ്യാപനം; ഇനി ഒപെകില്‍ ഇല്ല!! സ്വന്തം വഴിയില്‍ കുതിക്കും

ഡിസംബര്‍ ആറിന് ഒപെകിന്റെ നിര്‍ണയാക യോഗം വിയന്നയില്‍ നടക്കുകയാണ്. എണ്ണവില പിടിച്ചുനിര്‍ത്താന്‍ സൗദിയും റഷ്യയും തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബറില്‍ എണ്ണവില ബാരലിന് 86 ഡോളറായിരുന്നു. ഇപ്പോള്‍ വില 60 ഡോളറിലെത്തി. ഈ സാഹചര്യത്തില്‍ ഉല്‍പ്പാദനം കുറയ്ക്കാനാണ് സൗദിയുടെയും റഷ്യയുടെയും തീരുമാനം. അതിനിടെയാണ് കൂടുതല്‍ ഉല്‍പ്പാദനം നടത്തുക എന്ന ലക്ഷ്യത്തോടെ ഖത്തര്‍ സംഘടനയില്‍ നിന്ന് പിന്‍മാറുന്നത്.

English summary
Qatar quitting OPEC means the oil cartel is now just a 'two-member organization'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X