ഗള്‍ഫ് പ്രതിസന്ധിയില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്;സൗദി സഖ്യത്തിന്റെ തീവ്രവാദി പട്ടിക ഖത്തര്‍ തള്ളി
ദോഹ: ഗള്‍ഫ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സൗദിയും യുഎഇയും ബഹ്‌റൈനും ഉന്നയിക്കുന്ന വാദങ്ങളെല്ലാം തന്നെ തള്ളിക്കളയുകയാണ് ഖത്തര്‍. ഇനി എന്തായിരിക്കും ഗള്‍ഫ് മേഖലയില്‍ സംഭവിക്കുക എന്ന ആശയക്കുഴപ്പം രൂക്ഷമാവുകയാണ്.
ഖത്തര്‍ സഹായിക്കുന്ന തീവ്രവാദികള്‍ എന്ന് പറഞ്ഞ് സൗദി സഖ്യം 59 ആളുകളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നു. 12 സ്ഥാപനങ്ങളും അതില്‍ ഉണ്ടായിരുന്നു.
ഏറ്റവും ഒടുവില്‍ സൗദി സഖ്യം പുറത്ത് വിട്ട ആ തീവ്രവാദ പട്ടികയെ പൂര്‍ണമായും തള്ളിയിരിക്കുകയാണ് ഖത്തര്‍. ഒരു അടിസ്ഥാനവും ഇല്ലാത്ത കാര്യങ്ങളാണ് അത് എന്നും ഖത്തര്‍ വ്യക്തമാക്കുന്നു.

59 തീവ്രവാദികള്‍
ഖത്തര്‍ സഹായം നല്‍കുന്നവര്‍ എന്ന് പറഞ്ഞാണ് സൗദി സഖ്യം 59 വ്യക്തികളുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടത്. അതില്‍ 12 സ്ഥാപനങ്ങളും ഉണ്ടായിരുന്നു.

യൂസഫ് അല്‍ ഖുറദാവി
പശ്ചിമേഷ്യയിലെ പ്രമുഖ മതപണ്ഡിതനായ യൂസഫ് അല്‍ ഖുറദാവിയുടെ പേരും സൗദി സഖ്യം പുറത്ത് വിട്ട പട്ടികയില്‍ ഉണ്ടായിരുന്നു. ഇതിനെതിരെ പല മേഖലകളില്‍ നിന്നും പ്രതിഷേധവും ഉയരുന്നുണ്ട്.

അടിസ്ഥാന രഹിതം
അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും സംയുക്തമായി പുറത്ത് വിട്ട പട്ടികയില്‍ എന്നാണ് ഖത്തറിന്റെ പ്രതികരണം. അല്‍ജസീറ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജീവകാരുണ്യ സംഘടനകള്‍
സൗദി സഖ്യം ആരോപണം ഉന്നയിച്ചിരിക്കുന്നവയില്‍ പലതും ഖത്തറില്‍ നിന്നുള്‌ല ജീവകാരുണ്യ സംഘടനകള്‍ ആണെന്നും ആക്ഷേപം ഉണ്ട്. ഖത്തര്‍ സഹായം നല്‍കുന്ന സ്ഥാപനങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ട്.

തീവ്രവാദത്തിനെതിരെ
സൗദി സഖ്യത്തിലുളള പലരാജ്യങ്ങളേക്കാളും മികച്ച രീതിയില്‍ തീവ്രവാദ വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നത് തങ്ങളാണെന്നാണ് ഖത്തറിന്റെ വാദം. ആ സത്യം സൗകര്യപൂര്‍വ്വം മറക്കുകയാണെന്നും ഖത്തര്‍ ആരോപിക്കുന്നു.

സിറിയന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍
തീവ്രവാദത്തിന്റെ അടിവേര് മാന്തുന്ന പ്രവര്‍ത്തനങ്ങളില്‍ തങ്ങളാണ് മുന്നിട്ട് നില്‍ക്കുന്നത് എന്ന ഖത്തര്‍ പറയുന്നു. യുവാക്കള്‍ക്ക് ജോലി നല്‍കിയും സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയും അവരെ തീവ്രവാദത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ്. തീവ്രവാദികള്‍ക്കെതിരെയുള്ള സാമൂഹ്യ പദ്ധതികള്‍ക്ക് പണം ചെലവഴിക്കുന്ന കാര്യവും ഖത്തര്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.

അതിര്‍ത്തികള്‍ അടച്ചത് നിയമലംഘനം
ഖത്തറുമായുള്ള എല്ലാ അതിര്‍ത്തികളും സൗദി സഖ്യം അടച്ചിരിക്കുകയാണ്. വ്യോമ, കടല്‍ മാര്‍ഗ്ഗങ്ങളും അടച്ചു. ഏക കര അതിര്‍ത്തിയായ സൗദി അതിര്‍ത്തിയും അടച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് എന്നാണ് ഖത്തറിന്റെ ആക്ഷേപം

തല കുനിക്കില്ല
സൗദി സഖ്യത്തിന്റെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കില്ലെന്നും ഖത്തര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തങ്ങളുടെ വിദേശ നയത്തില്‍ ആരേയും ഇടപെടാന്‍ അനുവദിക്കില്ലെന്നാണ് ഖത്തറിന്റെ നിലപാട്.

പ്രതിസന്ധി രൂക്ഷം
ഖത്തറും സൗദി സഖ്യവും വിട്ടുവീഴ്ച ചെയ്യാത്ത സാഹചര്യത്തില്‍ മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി തുടരുകയണ്. പ്രശ്‌ന പരിഹാരത്തിന് കുവൈത്ത് അമീറും രംഗത്തുണ്ട്.

എന്ത് സംഭവിക്കും
സൗദി സഖ്യം പുറത്ത് വിട്ട പട്ടിക ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇപ്പോള്‍ അത് ഖത്തര്‍ തള്ളുക കൂടി ചെയ്ത സാഹചര്യത്തില്‍ എന്തായിരിക്കും സൗദി സഖ്യത്തിന്റെ പ്രതികരണം എന്ന് പറയാന്‍ സാധ്യമല്ല.












Click it and Unblock the Notifications