കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിലും കൊറോണ; ഇറാനില്‍ എംപി മരിച്ചു, പാര്‍ലമെന്റ് അടച്ചു, കര്‍ശന നിയന്ത്രവുമായി സൗദി

Google Oneindia Malayalam News

ദുബായ്: ചൈനയില്‍ തുടങ്ങിയ കൊറോണ വൈറസ് ഭീഷണി പശ്ചിമേഷ്യയെയും പിടിച്ചുലയ്ക്കുന്നു. ഏറ്റവും ഒടുവില്‍ ഖത്തറിലും രോഗം സ്ഥിരീകരിച്ചു. ഇറാനില്‍ പാര്‍ലമെന്റംഗം മരിച്ചു. സൗദിയില്‍ ഉംറ തീര്‍ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ബഹ്‌റൈനിലും കുവൈത്തിലും ഭീതി തുടരുകയാണ്. യുഎഇയില്‍ നേരത്തെ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചൈനയ്ക്ക് പുറത്ത് ഇറാനിലാണ് കൂടുതല്‍ പേര്‍ രോഗം ബാധിച്ച് മരിച്ചത്. ഇറാനില്‍ നിന്നെത്തിയ 36കാരനാണ് ഖത്തറില്‍ രോഗം കണ്ടത്. ചികില്‍സ ലഭ്യമാക്കുന്നുണ്ട്. നേരത്തെ തിരിച്ചറിഞ്ഞാല്‍ ചികില്‍സ ലഭ്യമാക്കാനും അസുഖം ഭേദമാക്കാനും സാധിക്കും. ഇറാനില്‍ ചികില്‍സയ്ക്ക് മതിയായ സൗകര്യങ്ങളില്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ...

ഇറാനില്‍ നിന്നെത്തിയ വ്യക്തിക്ക്

ഇറാനില്‍ നിന്നെത്തിയ വ്യക്തിക്ക്

ഇറാനില്‍ നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധത്തിലാണ് കൊറോണ വൈറസ് രോഗം പടരുന്നത്. ഇറാനിലുള്ള തങ്ങളുടെ എല്ലാ പൗരന്‍മാരെയും ഖത്തര്‍ കഴിഞ്ഞദിവസം പ്രത്യേക വിമാനത്തില്‍ ദോഹയില്‍ തിരിച്ചെത്തിയിരുന്നു. ഇതില്‍ ഒരാള്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

പ്രത്യേക ഹോട്ടലില്‍

പ്രത്യേക ഹോട്ടലില്‍

ഇറാനില്‍ നിന്നെച്ചവരെ പ്രത്യേക ഹോട്ടലിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവരെ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം നിരീക്ഷിച്ചുവരികയാണ്. അടുത്ത 14 ദിവസം ഇറാനില്‍ നിന്നെത്തിയവര്‍ ഈ ഹോട്ടലില്‍ തുടരും. ഇവരുടെ ചികില്‍സയ്ക്ക് വേണ്ട എല്ലാ സൗകര്യവും ഹോട്ടലലില്‍ ഒരുക്കിയിട്ടുണ്ട്.

ആദ്യം കൊറോണ വൈറസ് കണ്ടത്...

ആദ്യം കൊറോണ വൈറസ് കണ്ടത്...

ചൈനയിലെ വുഹാനില്‍ കഴിഞ്ഞ ഡിസംബറിലാണ് ആദ്യം കൊറോണ വൈറസ് കണ്ടത്. ആഗോളതലത്തില്‍ ഇതുവരെ 2900 പേര്‍ മരിക്കുകയും 85000 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. ചൈനയ്ക്ക് പുറമെ, ഇറാന്‍, ദക്ഷിണ കൊറിയ, ഇറ്റലി, ജപ്പാന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലും കഴിഞ്ഞദിവസം ഒരാള്‍ മരിച്ചു.

തീര്‍ഥാടനം നിര്‍ത്തിവച്ച് സൗദി

തീര്‍ഥാടനം നിര്‍ത്തിവച്ച് സൗദി

സൗദിയില്‍ വിദേശികളുടെ യാത്രയ്ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മക്ക, മദീന സന്ദര്‍ശനം പോലും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നാട്ടില്‍ പോയി തിരിച്ചുവരുന്ന പ്രവാസികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഖത്തറില്‍ ആദ്യ രോഗ ബാധയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇറാനില്‍ 43 പേര്‍ മരിച്ചു

ഇറാനില്‍ 43 പേര്‍ മരിച്ചു

ഇറാനില്‍ 43 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക വിവരം. ഇതില്‍ പാര്‍ലമെന്റംഗവും ഉള്‍പ്പെടും. 600 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ്, ആരോഗ്യ സഹമന്ത്രി, അഞ്ച് എംപിമാര്‍ എന്നിവര്‍ക്കും ഇറാനില്‍ രോഗം ബാധിച്ചിട്ടുണ്ട്. ഇറാന്‍ പാര്‍ലമെന്റ് അടച്ചു. ആഭ്യന്തര യാത്ര നിയന്ത്രണവും ഏര്‍പ്പെടുത്തി.

കലാലയങ്ങള്‍ അടച്ചു

കലാലയങ്ങള്‍ അടച്ചു

ഇറാനില്‍ സ്‌കൂളുകളും സര്‍വകലാശാലകളും അടച്ചിട്ടു. കായിക-നാടക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ഖത്തറിന് പുറമെ ഒമാനിലും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നെത്തിയ വ്യക്തിക്കാണ് ഒമാനിലും രോഗം ബാധിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നഴ്‌സറി ക്ലാസുകള്‍ നിര്‍ത്തി

നഴ്‌സറി ക്ലാസുകള്‍ നിര്‍ത്തി

പശ്ചിമേഷ്യയില്‍ ഇറാനില്‍ മാത്രമാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ ബിസിനസ് കേന്ദ്രമാണ് യുഎഇ. ഇവിടെയുള്ള ബിസിനസുകാരില്‍ മിക്കവരും ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്ഥിരം സന്ദര്‍ശകരാണ്. രോഗ ബാധ കണ്ടതിനെ തുടര്‍ന്ന് യുഎഇയിലെ നഴ്‌സറി ക്ലാസുകള്‍ നിര്‍ത്തിവച്ചു.

രോഗികളുടെ എണ്ണം

രോഗികളുടെ എണ്ണം

കൊറോണ രോഗം പശ്ചിമേഷ്യയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് യുഎഇയിലാണ്. യുഎഇയില്‍ ഇതുവരെ 21 പേര്‍ക്ക് രോഗം ബാധിച്ചു. അഞ്ചുപേരുടെ രോഗം മാറി. കുവൈത്തില്‍ 45 പേര്‍ക്ക് രോഗബാധയുണ്ട്. ബഹ്‌റൈനില്‍ 38 പേര്‍ക്കും ഒമാനില്‍ ആറ് പേര്‍ക്കും രോഗബാധയുണ്ട്. ഇറാഖില്‍ എട്ട് പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു.

English summary
Qatar reports first coronavirus case; Middle East region restrictions increase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X