കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തർ രാജകുടുംബത്തെ പറ്റിച്ച് തട്ടിയത് കോടികൾ! മലയാളിയായ തട്ടിപ്പുകാരനെ തേടി പോലീസ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഖത്തർ രാജകുടുംബത്തെ പറ്റിച്ച് മലയാളി കോടികൾ തട്ടി | Oneindia Malayalam

കൊടുങ്ങല്ലൂര്‍: തീക്കട്ടയില്‍ വരെ ഉറുമ്പരിക്കുന്ന കാലമാണ്. ഖത്തര്‍ രാജകുടുംബത്തിലെ അംഗത്തിനെയാണ് കോടികള്‍ തട്ടിയെടുത്ത് പറ്റിച്ചിരിക്കുന്നത്. അതും ഒരു മലയാളി.

ഖത്തര്‍ രാജാവിന്റെ ചിത്രം സ്വര്‍ണ ചട്ടക്കൂടില്‍ വരച്ച് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചാണ് വിരുതന്‍ കോടികള്‍ തട്ടിയെടുത്തിരിക്കുന്നത്. ഖത്തര്‍ രാജകുടുംബം നിയമനടപടികളിലേക്ക് നീങ്ങിയിരിക്കുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

സ്വർണ ഫ്രെയിമിലെ ചിത്രം

സ്വർണ ഫ്രെയിമിലെ ചിത്രം

ഖത്തര്‍ രാജകുടുംബത്തിലെ ഒരു രാജ്ഞിയെ ആണ് മലയാളിയായ തട്ടിപ്പുകാരന്‍ കൂളായി പറ്റിച്ച് കോടികള്‍ പെട്ടിയിലാക്കിയത്. ഖത്തര്‍ രാജാവിന്റെ ആറടി ഉയരവും മൂന്നടി വീതിയും ഉള്ള ചിത്രം സ്വര്‍ണ ഫ്രയിമില്‍ വരപ്പിക്കാം എന്നാണ് ഇയാള്‍ രാജ്ഞിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. ന്യൂയോര്‍ക്കിലെ ചിത്രകാരന്മാരെ കൊണ്ട് വരപ്പിക്കാമെന്നും ആ ചിത്രം ഖത്തര്‍ മ്യൂസിയം അതോറിറ്റിക്ക് കൈമാറാമെന്നും ഇയാള്‍ വിശ്വസിപ്പിച്ചു.

5.80 കോടി രൂപ

5.80 കോടി രൂപ

ഇത്തരത്തില്‍ രാജ്ഞിയില്‍ നിന്നും ഇയാള്‍ സ്വന്തം അക്കൗണ്ടിലെത്തിച്ചത് 5.80 കോടി രൂപയാണ്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഇയാളുടെ കൊടുങ്ങല്ലൂരുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണമെത്തിയിരിക്കുന്നത്. മൊബൈല്‍ ബാങ്കിംഗ് വഴിയാണ് ഇയാള്‍ പണം തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന സൂചന.

പിന്നിൽ മലയാളി

പിന്നിൽ മലയാളി

ചന്തപ്പുര വടക്ക് ഭാഗത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ അക്കൗണ്ടിലേക്കാണ് കോടികള്‍ എത്തിയത്. ഇയാള്‍ അടുത്തിടെ മാത്രം തുറന്ന ബാങ്കിലെ അക്കൗണ്ടാണിതെന്നാണ് റിപ്പോര്‍ട്ട്. പണത്തിന്റെ വലിയൊരു ഭാഗം അക്കൗണ്ട് ഉടമയായ കൊടുങ്ങല്ലൂര്‍ സ്വദേശി പിന്‍വലിച്ചിട്ടുമുണ്ട്. പണമെത്തിയ അക്കൗണ്ട് പോലീസ് മരവിപ്പിച്ചിരിക്കുകയാണ്.

പരാതി നൽകാൻ കേരളത്തിലേക്ക്

പരാതി നൽകാൻ കേരളത്തിലേക്ക്

തട്ടിപ്പിന് ഇരയാക്കപ്പെട്ടുവെന്ന് മനസ്സിലായതോടെയാണ് ഖത്തര്‍ രാജകുടുംബം നിയമനടപടികളിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. ഇത് പ്രകാരം ഖത്തര്‍ രാജകുടുംബം തൃശൂര്‍ ജില്ലാ സൂപ്രണ്ടിന് ഇമെയില്‍ വഴി തട്ടിപ്പിനെ കുറിച്ച് പരാതി നല്‍കി. പരാതിയില്‍ കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. പണം നഷ്ടപ്പെട്ടതിനെ കുറിച്ച് നേരിട്ട് പരാതി നല്‍കാന്‍ ഖത്തര്‍ രാജകുടുംബത്തിന്റെ പ്രതിനിധി നേരിട്ട് കേരളത്തിലെത്തും.

ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും

ഖത്തര്‍ രാജകുടുംബത്തില്‍ നിന്നും കോടികള്‍ തട്ടിയെടുത്തതിന് പിന്നില്‍ കേരളത്തില്‍ മാത്രമല്ല വിദേശത്തും വേരുള്ള ഒരു സംഘം ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനാണ് സാധ്യത. ഖത്തര്‍ രാജകുടുംബം നേരിട്ട് പരാതി നല്‍കുകയും പോലീസ് നടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്താല്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് കൊടുങ്ങല്ലൂര്‍ പോലീസ് പറയുന്നത്.

English summary
Keralite cheated Qatar Royal family member and police searches for him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X