കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദോഹയെ തണുപ്പിക്കാന്‍ ഖത്തര്‍ ഭരണകൂടം; ലോക രാജ്യങ്ങള്‍ക്ക് മാതൃക, നീല റോഡുകള്‍ക്ക് പുറമെ...

Google Oneindia Malayalam News

Recommended Video

cmsvideo
Qatar’s Capital Doha Installs Outdoor Air Conditioners | Oneindia Malayalam

ദോഹ: ഭൂമിയിലെ കടുത്ത ചൂടുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. കടുത്ത ചൂട് കാരണം 2022ലെ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം ഖത്തറില്‍ നിന്ന് മാറ്റണമെന്ന് വരെ ആവശ്യപ്പെടുന്ന വിദേശരാജ്യങ്ങളുണ്ട്. എന്നാല്‍ ഇത്തരക്കാരുടെ വായടപ്പിക്കുന്ന നീക്കങ്ങളാണ് ഖത്തര്‍ ഭരണകൂടം നടപ്പാക്കുന്നത്. തലസ്ഥാനത്തെ പ്രധാന ഇടങ്ങളിലെല്ലാം ഔട്ട് ഡോള്‍ എയര്‍കണ്ടീഷനറുകള്‍ സ്ഥാപിക്കുകയാണ് ഭരണകൂടമെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

റോഡുകളില്‍ നീല നിറം നല്‍കിയ പദ്ധതിക്ക് പിന്നാലെയാണിത്. പുതിയ നീക്കത്തിലൂടെ തലസ്ഥാനത്തെ ചൂട് 15 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്നാണ് വിലയിരുത്തല്‍. അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ സമാനമായ മറ്റൊരു രീതി നടപ്പാക്കിയിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ മാതൃകകള്‍ പരീക്ഷിക്കുന്ന ഖത്തര്‍ ഭരണകൂടത്തിന്റെ പുതിയ നീക്കം വേറിട്ടതാണ്....

ശീതീകരണ സംവിധാനം

ശീതീകരണ സംവിധാനം

റോഡിന്റെ വശങ്ങളിലും ആളുകള്‍ കേന്ദ്രീകരിക്കുന്ന പ്രധാന ഇടങ്ങളിലും ശീതീകരണ സംവിധാനം സ്ഥാപിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. ദോഹയിലെ ചൂട് ഗണ്യമായ അളവില്‍ കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍. വേനലില്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാറുണ്ട് ഖത്തറില്‍.

 സ്റ്റേഡിയങ്ങളും തണുക്കും

സ്റ്റേഡിയങ്ങളും തണുക്കും

ഖത്തറിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങള്‍ ശീതീകരിക്കാന്‍ കഴിഞ്ഞ വര്‍ഷം ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതിന്റെ ജോലികളും ഏറെകുറെ പൂര്‍ണമായി. ആരാധകര്‍ക്കും കളിക്കാര്‍ക്കും കൂടുതല്‍ ആവേശം നല്‍കുന്ന പ്രഖ്യാപനമായിരുന്നു അന്ന് ഭരണകൂടം നടത്തിയത്.

ചൂട് കൂടിയാലും പ്രശ്‌നമില്ല

ചൂട് കൂടിയാലും പ്രശ്‌നമില്ല

ദോഹയിലെ മാളുകളിലേക്കുള്ള പ്രധാന വഴിയിലും പുറത്തും കൂറ്റന്‍ ശീതീകരണ സംവിധാനം സ്ഥാപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ചൂട് കൂടിയാലും ജനങ്ങളെ ബാധിക്കില്ല. ഈ മേഖലയിലൂടെ കാല്‍നടയായി യാത്ര ചെയ്യുന്നവര്‍ക്ക് പ്രയാസം കുറയ്ക്കുകയാണ് ലക്ഷ്യം.

റോഡിന്റെ നിറം മാറ്റി

റോഡിന്റെ നിറം മാറ്റി

നേരത്തെ ദോഹയിലെ അബ്ദുല്ല ബിന്‍ ജാസിം സ്ട്രീറ്റിലെ റോഡ് നീല നിറത്തിലാക്കിയിരുന്നു. ചൂട് കുറയ്ക്കാന്‍ വേണ്ടിയായിരുന്നു ഇത്. കറുത്ത ടാര്‍ ചെയ്ത റോഡിനേക്കാള്‍ നീല റോഡ് ചൂട് കുറയ്ക്കും. കറുപ്പ് ചൂട് ആകിരണം ചെയ്യും. എന്നാല്‍ നീലയില്‍ ചൂട് കുറയും. ഈ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് നിറംമാറ്റിയത്.

തണുത്ത വെള്ളം തളിക്കും

തണുത്ത വെള്ളം തളിക്കും

റോഡിന്റെ നിറം നീലയാക്കിയതിലൂടെ 15 ഡിഗ്രി സെല്‍ഷ്യസ് കുറവുണ്ടായി എന്നാണ് വിലയിരുത്തല്‍. 650 അടിയുള്ള റോഡാണ് നീല നിറത്തിലാക്കിയിരുന്നത്. റോഡില്‍ ഒരു എംഎം കനത്തില്‍ നീല നിറം കൊടുക്കുകയായിരുന്നു. കൂടാതെ പൈപ്പ് ലൈന്‍ വഴി തണുത്ത വെള്ളം തളിക്കാനും തീരുമാനിച്ചിരുന്നു.

മോദിയെ തടഞ്ഞ പാകിസ്താന് ഇരട്ട കെണി; സൗദി യാത്ര വളഞ്ഞ വഴിയിലൂടെ... ഭീഷണിയായി ചുഴലിക്കാറ്റ്മോദിയെ തടഞ്ഞ പാകിസ്താന് ഇരട്ട കെണി; സൗദി യാത്ര വളഞ്ഞ വഴിയിലൂടെ... ഭീഷണിയായി ചുഴലിക്കാറ്റ്

ജോളിയുടെ രഹസ്യം പൊളിച്ചത് മകന്‍ റോമോ; തെളിവ് നിരത്തി, ആല്‍ഫൈന്‍ വധക്കേസില്‍ അറസ്റ്റില്‍ജോളിയുടെ രഹസ്യം പൊളിച്ചത് മകന്‍ റോമോ; തെളിവ് നിരത്തി, ആല്‍ഫൈന്‍ വധക്കേസില്‍ അറസ്റ്റില്‍

കോണ്‍ഗ്രസിന്റെ മൂര്‍ച്ചയേറിയ ആയുധം ഇനിയില്ല; വേദികളില്‍ നിന്ന് അപ്രത്യക്ഷം; രമ്യ വീണ്ടും സിനിമയില്‍കോണ്‍ഗ്രസിന്റെ മൂര്‍ച്ചയേറിയ ആയുധം ഇനിയില്ല; വേദികളില്‍ നിന്ന് അപ്രത്യക്ഷം; രമ്യ വീണ്ടും സിനിമയില്‍

English summary
Qatar’s Capital Doha Installs Outdoor Air Conditioners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X