കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപരോധം അവസാനിക്കുന്നു; കുവൈത്തിന് നന്ദി പറഞ്ഞ് ഖത്തര്‍, ഗള്‍ഫില്‍ സുപ്രധാന പ്രഖ്യാപനം ഉടന്‍

Google Oneindia Malayalam News

കുവൈത്ത് സിറ്റി/ദോഹ: മൂന്ന് വര്‍ഷം പിന്നിടുന്ന ഖത്തറിനെതിരായ ഉപരോധം അവസാനിക്കുന്നു. ഇതുമായി ബന്ധപ്പെട്ട സൂചന നല്‍കി കുവൈത്ത് വിദേശകാര്യ മന്ത്രി. കുവൈത്തിന് നന്ദി പറഞ്ഞ് ഖത്തറിന്റെ പ്രതികരണം. ഗള്‍ഫില്‍ ഏറെ സന്തോഷം നല്‍കുന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം. അമേരിക്കയും കുവൈത്തും നടത്തി വന്ന മധ്യസ്ഥ ശ്രങ്ങളുടെ വിജയമാണ് സംഭവിക്കാന്‍ പോകുന്നത്. ഖത്തര്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചായിരുന്നു 2017 ജൂണില്‍ തുടങ്ങിയ ഉപരോധം. വിശദംശങ്ങള്‍ ഇങ്ങനെ....

കുവൈത്ത് മന്ത്രി പറഞ്ഞത്

കുവൈത്ത് മന്ത്രി പറഞ്ഞത്

ഗള്‍ഫ് പ്രതിസന്ധി അവസാനിക്കുന്നതിന് സുഗമമായ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ് എന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹമ്മദ് നാസിര്‍ അല്‍ സബാഹ് പറഞ്ഞു. എന്നാല്‍ ഉപരോധം എന്ന് അവസാനിക്കും എന്ന് അദ്ദേഹം കൃത്യമായി പറഞ്ഞില്ല. എല്ലാ വിഭാഗവും സമവായത്തിന്റെ പാതയില്‍ എത്തി എന്ന സൂചനയാണ് കുവൈത്ത് മന്ത്രി നല്‍കിയത്.

കുഷ്‌നറുടെ ഇടപെടല്‍

കുഷ്‌നറുടെ ഇടപെടല്‍

അന്തിമ കരാറിലെത്താന്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം തയ്യാറായി എന്ന് കുവൈത്ത് മന്ത്രിയെ ഉദ്ധരിച്ച് കുവൈത്ത് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ജറദ് കുഷ്‌നര്‍ അടുത്തിടെ നടത്തിയ ഇടപെടലുകള്‍ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ഈ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഖത്തര്‍ രംഗത്തുവന്നു.

ഖത്തര്‍ നന്ദി അറിയിച്ചു

ഖത്തര്‍ നന്ദി അറിയിച്ചു

ഉപരോധം അവസാനിപ്പിക്കാന്‍ കുവൈത്ത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നന്ദി പറയുന്നു എന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അറിയിച്ചു. അമേരിക്കയും കുവൈത്തും നടത്തിയ ഇടപെടലുകള്‍ സ്വാഗതാര്‍ഹമാണെന്നും ഖത്തറിലെ ജനങ്ങളുടെ സുരക്ഷയും താല്‍പ്പര്യവുമാണ് തങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

ആ സംഭവം

ആ സംഭവം

സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. കര-നാവിക-വ്യോമ ഉപരോധം ചെറുരാജ്യമായ ഖത്തറിന് വന്‍ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. എന്നാല്‍ തങ്ങളുടെ നയതന്ത്ര മികവ് കൊണ്ടും സാമ്പത്തിക ഉയര്‍ച്ച കാരണമായും ഖത്തര്‍ പ്രതിസന്ധി മറികടക്കുകയായിരുന്നു.

യുഎസ് സംഘം ഉടനെത്തും

യുഎസ് സംഘം ഉടനെത്തും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമാണ് ജറദ് കുഷ്‌നര്‍. അദ്ദേഹം ഉടനെ സൗദി അറേബ്യയും ഖത്തറും സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ജനുവരി 20ന് ഔദ്യോഗികമായി അധികാരമൊഴിയുകയും ചെയ്യാനിരിക്കെ കുഷ്‌നറുടെ സന്ദര്‍ശനം ഏറെ പ്രാധാന്യമുള്ളതാണ്. ഈ വേളയില്‍ സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ബിജെപിക്ക് കനത്ത തിരിച്ചടി; നാഗ്പൂരിലടക്കം ശക്തി കേന്ദ്രങ്ങളില്‍ വീണു, കോണ്‍ഗ്രസ് സഖ്യത്തിന് ജയംബിജെപിക്ക് കനത്ത തിരിച്ചടി; നാഗ്പൂരിലടക്കം ശക്തി കേന്ദ്രങ്ങളില്‍ വീണു, കോണ്‍ഗ്രസ് സഖ്യത്തിന് ജയം

രജനികാന്തിനെ സ്വാഗതം ചെയ്ത് ബിജെപി; ഒരുമിച്ച് പ്രവര്‍ത്തിക്കാം, തമിഴകത്ത് കളിമാറുംരജനികാന്തിനെ സ്വാഗതം ചെയ്ത് ബിജെപി; ഒരുമിച്ച് പ്രവര്‍ത്തിക്കാം, തമിഴകത്ത് കളിമാറും

English summary
Qatar Sanction likely to end: Foreign Minister Mohammed thanked Kuwait for its mediation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X