യുഎഇ മോഹം തല്ലിക്കെടുത്തുമോ ഖത്തര്‍; 3000 കോടിയില്‍ കൂറ്റന്‍ നഗരം വരുന്നു, ലാഭം കൊയ്യാന്‍ ഈജിപ്ത്
വിദേശ നിക്ഷപം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച ഖത്തര്‍, ഈജിപ്തിലെ മെഡിറ്ററേനിയന്‍ തീരത്ത് കൂറ്റന്‍ നഗരം സ്ഥാപിക്കുന്നു. ഏകദേശം 3000 കോടി ഡോളര്‍ ചെലവഴിച്ചാണ് നഗരം പണിയുക. ഇത് സംബന്ധിച്ച് ഖത്തര്‍ സോവറിങ് ഫണ്ടിന്റെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ ഖത്തരി ദിയാറും ഈജിപ്ത് നഗര വികസന വിഭാഗവും ധാരണയായി.
കെയ്റോയുടെ വടക്കുപടിഞ്ഞാറന്‍ തീരത്ത് ഏഴ് കിലോമീറ്റര്‍ പ്രദേശമാണ് ഖത്തര്‍ വാങ്ങുന്നത്. ഇവിടെ സര്‍ക്കാര്‍ ഓഫീസുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍, സ്കൂളുകള്‍, ആഡംബര ഹോട്ടലുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവ പണിയും. വിദേശികളെ കൂടുതലായി ആകര്‍ഷിക്കാനുള്ള പദ്ധതിയും ഒരുക്കും. ഇതിന്റെ വരുമാനം നിശ്ചിതകാലം വരെ പ്രധാനമായും ലഭിക്കുക ഖത്തറിനാകും.

അലാം അല്‍ റൂം എന്ന സ്ഥലത്താണ് ഖത്തറിന്റെ നിക്ഷേപം. 2021ല്‍ ഖത്തറും ഈജിപ്തും തമ്മില്‍ ബന്ധം പുനസ്ഥാപിച്ച ശേഷം നടക്കുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഈജിപ്ത്. വിദേശ കടം ഉയരുകയും ബജറ്റ് കമ്മി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ഖത്തറിന്റെയും യുഎഇയുടെയും നിക്ഷേപം ലഭിക്കുന്നത് വഴി ഒരു പരിധി വരെ പ്രതിസന്ധി പരിഹരിക്കാമെന്ന് ഈജിപ്ത് കരുതുന്നു.
ഈജിപ്തിലെ ന്യൂ അര്‍ബണ്‍ അതോറിറ്റിയുമായിട്ടാണ് ഖത്തറിലെ കമ്പനി കരാര്‍ ഒപ്പുവയ്ക്കുന്നത്. 350 കോടി ഡോളര്‍ സ്ഥലം വാങ്ങുന്നതിനും ബാക്കി പദ്ധതി നടത്തിപ്പിനുമാണ് ഉപയോഗിക്കുക. ഏകദേശം 5000 ഏക്കറോളമാണ് ഖത്തര്‍ വാങ്ങുന്നത്. വ്യാഴാഴ്ച കരാര്‍ ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി മുസ്തഫ മദ്ബൗലിയും പങ്കെടുക്കുമെന്ന് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു.
യുഎഇക്കും ഈജിപ്തില്‍ നിക്ഷേപം
സാമ്പത്തിക പ്രതിസന്ധിയിലുള്ള ഈജിപ്തിന് 800 കോടി ഡോളറിന്റെ സഹായം മാസങ്ങള്‍ക്ക് മുമ്പ് ഐഎംഎഫ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കണം എന്നായിരുന്നു നിബന്ധന. ഖത്തറിന്റെ നിക്ഷേപം വൈകിയതിനാല്‍ ഐഎംഎഫ് ഈജിപ്തിന് പണം നല്‍കിയിരുന്നില്ല. ഖത്തറുമായി കരാര്‍ ഒപ്പുവയ്ക്കുമെന്ന വാര്‍ത്ത വന്നതോടെ ഈജിപ്തിന്റെ ബോണ്ടുകള്‍ക്ക് മൂല്യം വര്‍ധിച്ചു.
പ്രതിവര്‍ഷം 180 കോടി ഡോളര്‍ വരുമാനം ലഭിക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് ഖത്തര്‍ നടത്തുക. നിക്ഷേപ ചെലവ് തിരിച്ചുകിട്ടും വരെ ലാഭം ഖത്തര്‍ കമ്പനി എടുക്കും. ശേഷം 15 ശതമാനം ലാഭവിഹിതം ഈജിപ്തിലെ നഗര അതോറിറ്റിക്ക് കൈമാറും. അതേസമയം, ഖത്തറിന്റെ പുതിയ നീക്കം ഏറ്റവും വലിയ തിരിച്ചടി നല്‍കുക യുഎഇക്ക് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാരണം, ഈജിപ്തില്‍ കോടികള്‍ നിക്ഷേപിക്കാന്‍ യുഎഇ തീരുമാനിച്ചിട്ടുണ്ട്. മെഡിറ്ററേനിയന്‍ തീരത്തെ റാസല്‍ ഹിഖ്മയിലാണ് ഖത്തറിന്റെ പദ്ധതിക്ക് സമാനമായ നിക്ഷേപം യുഎഇ തീരുമാനിച്ചിട്ടുള്ളത്. സൗദി അറേബ്യയാകട്ടെ, ഷറമുശൈഖിലെ റാസല്‍ ജാമിലയില് സ്ഥലം ഏറ്റെടുക്കാന്‍ ആലോചിക്കുന്നുണ്ട്. ഖത്തര്‍ നേരത്തെ ഈജിപ്തില്‍ നിക്ഷേപം തുടങ്ങിയിരുന്നു. കെയ്റോയിലെ റെജിസ് കെയ്റോ ഹോട്ടല്‍ ഖത്തറിന്റെ ഉടമസ്ഥതയിലുള്ളതാണ്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications