കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ വീണ്ടും അസ്വാരസ്യം; ഖത്തര്‍ പൗരനെ സൗദി പിടികൂടി, വിട്ടയക്കണമെന്ന് ഖത്തര്‍, ചാരനെന്ന് സൗദി

  • By Desk
Google Oneindia Malayalam News

ദോഹ/റിയാദ്: ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ തലപൊക്കുന്നു. ഖത്തര്‍ പൗരനെ സൗദി അറേബ്യന്‍ സൈന്യം അറസ്റ്റ് ചെയ്തതാണ് പുതിയ വിവാദം. എവിടെ വച്ചാണ് അറസ്റ്റുണ്ടായത് എന്ന കാര്യത്തില്‍ ഖത്തറും സൗദിയും വ്യത്യസ്തമായ വിവരങ്ങളാണ് പുറത്തുവിടുന്നത്. തങ്ങളുടെ പൗരനെ വിട്ടയക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിട്ടയക്കാന്‍ സാധ്യത കുറവാണ്. അറസ്റ്റിലായ വ്യക്തി ഖത്തറിന്റെ പ്രമുഖ ഉദ്യോഗസ്ഥനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധമില്ലാത്തത് പ്രശ്‌നപരിഹാരത്തിന് തടസമാണ്. ഖത്തറിനെതിരെ സൗദി ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ നേരിട്ടുള്ള ഇടപെടലുകളും ചര്‍ച്ചകളും സാധ്യമല്ല. മറ്റൊരു രാജ്യമോ അന്താരാഷ്ട്ര സംഘടനകളോ വിഷയത്തില്‍ ഇടപെടേണ്ടി വരും. പുതിയ സാഹചര്യം ഗള്‍ഫിലെ അന്തരീക്ഷം വഷളാക്കുമെന്നാണ് കരുതുന്നത്. അറസ്റ്റും തുടര്‍ന്നുണ്ടായ വിവാദങ്ങളും ഇങ്ങനെ...

മുഹ്‌സിന്‍ അല്‍ കറബി

മുഹ്‌സിന്‍ അല്‍ കറബി

മുഹ്‌സിന്‍ അല്‍ കറബി എന്ന 63കാരനാണ് അറസ്റ്റിലായിട്ടുള്ളതെന്ന് ഖത്തര്‍ ഭരണകൂടം പറയുന്നു. ഏപ്രില്‍ 21നാണ് ഇയാളെ സൗദി സൈന്യം പിടികൂടിയത്. യമനില്‍ ഇദ്ദേഹത്തിന് ബന്ധുക്കളുണ്ട്. അവരെ കണ്ട് മടങ്ങവെയാണ് അറസ്റ്റ് ചെയ്തതെന്ന് ഖത്തര്‍ പറയുന്നു.

ഖത്തറിന്റെ ആവശ്യം

ഖത്തറിന്റെ ആവശ്യം

കറബിയെ എത്രയും വേഗം വിട്ടയക്കണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സൗദിയോട് ആവശ്യപ്പെട്ടു. യമനില്‍ ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങിവരുമ്പോഴാണ് കറബിയെ പിടികൂടിയത്. അദ്ദേഹം യാതൊരു തെറ്റും ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ കറബിയെ തടവിലിടരുതെന്നും മോചിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍

രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍

സൗദി ഭരണകൂടം ഔദ്യോഗികമായി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സൗദി മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ കറബിക്ക് എതിരായിട്ടാണ് വാര്‍ത്ത നല്‍കിയത്. കറബി ഖത്തറിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തിന്റെ നടപടികളില്‍ സംശയങ്ങളുണ്ടെന്നും സൗദി മാധ്യമള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അറസ്റ്റ് ഒമാനില്‍ നിന്ന്?

അറസ്റ്റ് ഒമാനില്‍ നിന്ന്?

യമനില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഖത്തര്‍ പറയുന്നു. എന്നാല്‍ സൗദി മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് മറ്റൊരു രൂപത്തിലാണ്. ഒമാനില്‍ നിന്നാണ് കറബിയെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. യമനില്‍ സൗദിയുമായി പോരാടുന്ന ഹൂത്തികള്‍ക്ക് കറബി പിന്തുണ നല്‍കിയിരുന്നുവെന്ന് സംശയിക്കുന്നതായും സൗദി മാധ്യമങ്ങള്‍ പറയുന്നു.

മകന്‍ പറയുന്നത്

മകന്‍ പറയുന്നത്

അതിനിടെ കറബിയുടെ മകന്‍ ത്വാലിബ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഏപ്രില്‍ 21ന്് പിതാവ് ഫോണ്‍ ചെയ്തിരുന്നുവെന്ന് ത്വാലിബ് പറഞ്ഞു. യമന്‍-ഒമാന്‍ അതിര്‍ത്തിയില്‍ നിന്നാണ് അറസ്റ്റുണ്ടായതെന്നും ഇപ്പോള്‍ റിയാദിലേക്ക് തന്നെ കൊണ്ടുപോകുകയാണെന്നും പിതാവ് ഫോണില്‍ പറഞ്ഞുവെന്ന് മകന്‍ പ്രതികരിച്ചു. പിന്നീട് പിതാവുമായി ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും ത്വാലിബ് പറയുന്നു.

യമനില്‍ പോയത്

യമനില്‍ പോയത്

യമനില്‍ കറബിക്ക് വ്യാപാരമുണ്ട്. കൃഷി സ്ഥലങ്ങളുമുണ്ട്. യമനിലെ അല്‍ ജൗഫില്‍ പെട്രോള്‍ സ്‌റ്റേഷന്‍ നടത്തുകയാണ് പിതാവ്. ബിസിനസ് കാര്യങ്ങള്‍ പരിശോധിക്കാനാണ് പിതാവ് യമനില്‍ പോയത്. ജോലിയില്‍ നിന്ന് വിരമിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ഖത്തര്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ത്വാലിബ് കൂട്ടിച്ചേര്‍ത്തു.

സൗദിയുടേത് നിയമലംഘനമെന്ന്

സൗദിയുടേത് നിയമലംഘനമെന്ന്

യാത്രക്കിടെ പിടികൂടിയ തങ്ങളുടെ പൗരനെ ഉടന്‍ വിട്ടയക്കണമെന്ന് ഖത്തര്‍ ഭരണകൂടം ആവശ്യപ്പെട്ടു. സൗദി ചെയ്തത് നിയമ ലംഘനമാണ്. തനിക്കെതിരെ ഉന്നയിക്കപ്പെട്ട കേസില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ കറബിക്ക് അവസരം നല്‍കണമെന്നും അറസ്റ്റിനെ അപലപിക്കുന്നുവെന്നും ഖത്തര്‍ പ്രസ്താവനയില്‍ അറിയിച്ചു.

എന്താണ് കുറ്റം

എന്താണ് കുറ്റം

ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. എന്താണ് കുറബിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റമെന്ന് ഇതുവരെ വ്യക്തമല്ല. കേസ് എടുക്കാനും അറസ്റ്റ് ചെയ്യാനുമുണ്ടായ സാഹചര്യം സൗദി വിശദീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര തലത്തില്‍

അന്താരാഷ്ട്ര തലത്തില്‍

അന്താരാഷ്ട്ര തലത്തില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഖത്തറിന്റെ ശ്രമം. ആഗോള മനുഷ്യാവകാശ സംഘടനകള്‍ കറബിയുടെ മോചനത്തിന് വേണ്ടി ഇടപെടണമെന്ന് ഖത്തര്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഉപരോധം ചുമത്തിയ ശേഷം ഖത്തര്‍ പൗരന്‍മാരുടെ അവകാശങ്ങള്‍ തുടര്‍ച്ചയായി ഹനിക്കപ്പെടുകയാണെന്നും കമ്മീഷന്‍ ആരോപിച്ചു.

ഖത്തറും യമനും

ഖത്തറും യമനും

ഖത്തറിലുള്ള നിരവധി പേരുടെ കുടുംബങ്ങല്‍ യമനിലുണ്ട്. ഖത്തറിലുള്ളവര്‍ക്ക് ഇവിടെ വ്യാപാര ബന്ധങ്ങളുമുണ്ട്. എന്നാല്‍ സൗദി സൈന്യവും യമനിലെ ഹൂത്തി വിമതരും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഖത്തര്‍ പൗരനെ സൗദി സൈന്യം യമന്‍ ഒമാന്‍ അതിര്‍ത്തിയില്‍ വച്ച് പിടികൂടുന്നത്.

ഖത്തറിനെതിരായ ആരോപണം

ഖത്തറിനെതിരായ ആരോപണം

ഹൂത്തികള്‍ക്കെതിരായ പോരാട്ടത്തില്‍ നേരത്തെ ഖത്തര്‍ സൈന്യവും സൗദിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഉപരോധം പ്രഖ്യാപിച്ച ശേഷം ഖത്തര്‍ സൈന്യത്തെ സഖ്യത്തില്‍ നിന്ന് ഒഴിവാക്കി. ഖത്തര്‍ ഭീകരവാദികളെ പിന്തണയ്ക്കുന്നു, ഇറാനുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത്.

കാര്‍ വട്ടമിട്ട് ചാടിയിറങ്ങി യുവഗായിക; കെഎസ്ആര്‍ടിസി ഡ്രൈവറെ തല്ലിച്ചതച്ചു!! ഹൈവേയില്‍ നടന്നത്...കാര്‍ വട്ടമിട്ട് ചാടിയിറങ്ങി യുവഗായിക; കെഎസ്ആര്‍ടിസി ഡ്രൈവറെ തല്ലിച്ചതച്ചു!! ഹൈവേയില്‍ നടന്നത്...

English summary
Doha slams Saudi Arabia for detaining Qatari man returning from Yemen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X