കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ വിദേശികള്‍ക്ക് 100 ശതമാനം നിക്ഷേപമിറക്കാം; പ്രവാസികള്‍ക്ക് സുവര്‍ണാവസരം

  • By Desk
Google Oneindia Malayalam News

ദോഹ: ഖത്തറില്‍ വിവിധ സാമ്പത്തിക മേഖലകളില്‍ 100 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി നല്‍കുന്ന കരട് നിയമം രാജ്യത്തിന്റെ സാമ്പത്തിക വികസവികസന രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കുമെന്ന് വിലയിരുത്തല്‍. രാജ്യത്തിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് വലിയ വര്‍ധിപ്പിക്കാന്‍ സമീപഭാവിയില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന നിയമം സഹായിക്കുമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.

വിദേശ മൂലധന നിക്ഷേപം സംബന്ധിച്ച നിയമം പുറപ്പെടുവിക്കാനാവശ്യമായ നടപടികള്‍ കഴിഞ്ഞ ദിവസം മന്ത്രിസഭ കൈക്കൊണ്ടിരുന്നു. പുതിയ നിയമപ്രകാരം ഖത്തരികളല്ലാത്തവര്‍ക്ക് രാജ്യത്തെ എല്ലാ സാമ്പത്തികമേഖലകളിലും മൂലധനത്തിന്റെ 100 ശതമാനം വരെ നിക്ഷേപം നടത്താം. എന്നാല്‍ ഖത്തര്‍ എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളില്‍ മൂലധനത്തിന്റെ 49 ശതമാനം വരെ മാത്രമേ വിദേശ നിക്ഷേപം അനുവദിക്കൂ.

രാജ്യത്തെ വ്യാവസായിക-വാണിജ്യ മേഖലകളില്‍ 100 ശതമാനം മുതല്‍ മുടക്കോടെ സ്ഥാപനങ്ങള്‍ തുടങ്ങാനും നിക്ഷേപമിറക്കാനും വിദേശികള്‍ക്ക് അവസരം ലഭിക്കുന്നതോടെ ഖത്തറിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തങ്ങളുടെ ബിസിനസ് വികസിപ്പിക്കാനുള്ള വലിയൊരു അവസരമാണ് തുറന്നുകിട്ടുന്നത്. പല വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള വ്യക്തികളും സ്ഥാപനങ്ങളും ഖത്തറില്‍ നിക്ഷേപമിറക്കാന്‍ തയ്യാറായി നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. നിയമത്തിന്റെ വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം തീരുമാനമെടുക്കാനായി കാത്തിരിക്കുകയാണ് വിദേശ കമ്പനികള്‍.

economy11

അറബ് രാജ്യങ്ങളുടെ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് 100 വിദേശ നിക്ഷേപം അനുവദിക്കാന്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം മുന്നോട്ടുവന്നിരിക്കുന്നത്. ലോകത്തെതന്നെ ഏറ്റവും മികച്ച നിക്ഷേപസൗഹൃദ രാജ്യങ്ങളിലൊന്നായി ഖത്തറിനെ മാറ്റുകയാണ് ലക്ഷ്യം. ആദ്യത്തെ 10 വര്‍ഷത്തേക്ക് വിദേശമൂലധനത്തിന് വരുമാനനികുതി ഒഴിവാക്കുന്നതുള്‍പ്പടെയുള്ള വിവിധ ആനുകൂല്യങ്ങളും ഖത്തര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തര്‍ സാമ്പത്തിക രംഗത്തിന്റെ പുതിയ ഗതിമാറ്റത്തിന് പുതിയ തീരുമാനം വഴിവയ്ക്കുമെന്ന് ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷനല്‍ കൗണ്‍സില്‍ പ്രസിഡന്റ് കെ.എം വര്‍ഗീസ് അഭിപ്രായപ്പെട്ടു. മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികള്‍ വളരെ പ്രതീക്ഷയോടെയാണ് പുതിയ സാഹചര്യത്തെ കാണുന്നത്.

English summary
The draft-law on foreign investment which will allow non-Qatari businesses to have 100 per cent capital in companies in all sectors of the economy is set to be a “game changer” for the Qatari economy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X