പ്രതിസന്ധികള്‍ക്കിടയില്‍ ഖത്തര്‍ വ്യോമസേനയുടെ കരുത്ത് കൂട്ടുന്നു; 3.71 ബില്യന്‍ ഡോളറിന്റെ ഹെലികോപ്റ്ററുകള്‍ വാങ്ങും
ദോഹ: അറബ് നാടുകള്‍ ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ഉപരോധം സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ രാജ്യത്തിന്റെ വ്യോമശേഷി വര്‍ധിപ്പിച്ച് ഖത്തര്‍. 3.71 ബില്യന്‍ ഡോളര്‍ ഉപയോഗിച്ച് 28 അത്യാധുനിക സൈനിക ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള തീരുമാനമാണ് ഇവയില്‍ ഏറ്റവും പുതിയത്. ദോഹയില്‍ നടന്ന മിലിറ്ററി ഹാര്ഡ്വെയര് കോണ്‍ഫറന്‍സില്‍ ഖത്തര്‍ പ്രതിരോധ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. ഇറ്റാലിയന്‍ പ്രതിരോധ കോണ്ട്രാക്ടിംഗ് കമ്പനിയായ ലിയനാഡോയുമായാണ് അത്യാധുനിക എന്‍എച്ച് 90 ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഖത്തര്‍ കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്.
ഇറ്റാലിയന്‍ കമ്പനിയുമായുണ്ടാക്കിയ കരാര്‍ ഖത്തറിന്റെ വ്യോമസേനയുടെ ശേഷിയും കരുത്തും വര്‍ധിപ്പിക്കുമെന്ന് അമീരി എയര്‍ഫോഴ്സ് ഹെലികോപ്റ്റര്‍ വിഭാഗം കമാന്റര്‍ മശൂദ് ഫൈസല്‍ അല്‍ ഹജ്രി അഭിപ്രായപ്പെട്ടു. ലിയനാഡോയുമായി ശക്തവും നീണ്ടുനില്ക്കുന്നതുമായ പങ്കാളിത്തം ഉറപ്പുവരുത്താന്‍ കരാര്‍ ഒപ്പിട്ടതിലൂടെ സാധ്യമായതായും അദ്ദേഹം പറഞ്ഞു. 2022 ഓടെ ഹെലികോപ്റ്റര്‍ ലഭ്യമാക്കാനാണ് കരാര്‍. ഖത്തറിന്റെ വ്യോമയാന മേഖലയിലെ സൈബര്‍ സുരക്ഷ ശക്തമാക്കുന്നതിനും യുദ്ധവിമാനങ്ങളെ നവീകരിച്ച് ശക്തികൂട്ടുന്നതിനുമായി അമേരിക്കന്‍ കമ്പനിയുമായി ഖത്തര്‍ കരാറിലൊപ്പിട്ടതിനു തൊട്ടുപിന്നാലെയാണ് പുതിയ കരാറിലേര്‍പ്പെടുന്നത്.

കഴിഞ്ഞ ജൂണ്‍ അഞ്ച് മുതല്‍ സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വന്‍ പ്രാധാന്യമാണ് ഖത്തറിന്റെ ആയുധ കരാറുകള്‍ക്ക് കല്‍പ്പിക്കപ്പെടുന്നത്. അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരേ സൈനിക നീക്കം നടത്താനും അട്ടിമറി നടത്താനും ശ്രമം നടത്തിയിരുന്നതായി ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ്യ ആരോപിച്ചിരുന്നു. ഗള്‍ഫ് പ്രതിസന്ധി രൂക്ഷമായതിനു ശേഷം അമേരിക്കയില്‍ നിന്ന് എഫ് -15, ഫ്രാന്‍സില്‍ നിന്ന് റഫേല്‍, ബ്രിട്ടനില്‍ നിന്ന് ടൈഫൂണ്‍ എന്നീ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിന് ഖത്തര്‍ കരാറുകള്‍ ഒപ്പിട്ടിരുന്നു.
-
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications