ഖത്തറില്‍ മരുന്നുകളുടെ വില കുറയ്ക്കുന്നു
ദോഹ: ഖത്തറില്‍ അലോപ്പതി മരുന്നുകളുടെ വില കുറയ്ക്കുന്നു. നാനൂറില്‍ അധികം ജീവന്‍രക്ഷാ മരുന്നുകളുടെ വില ഉള്‍പ്പെടെയാണ് കുറയ്ക്കുന്നത്. ജിസിസി രാഷ്ട്രങ്ങളില്‍ മരുന്ന് വില ഏകീകരിയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗരാജ്യങ്ങളില്‍ മരുന്നുകളുടെ വില ഘട്ടം ഘട്ടമായി കുറയ്ക്കാനും വില ഏകീകരിയ്ക്കാനും നേരത്തെ നിര്‍ദേശമുണ്ടായിരുന്നു.
ജിസിസി രാഷ്ട്രങ്ങളില്‍ ഒരേ മരുന്നിന് ഒരേ വില ഈടാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 2014 ലും 280ല്‍ അധികം മരുന്നുകളുടെ വില രാജ്യത്ത് കുറച്ചു. വിവിധ മരുന്നുകളുടെ വില അഞ്ച് ശതമാനം മുതല്‍ എണ്‍പതുശതമാനം വരെയാണ് കുറയുക. പ്രമേഹത്തിനുള്ള ഡിമിക്രോണിന്റെ 60 എംജിയുടെ 30 ഗുളികള്‍ക്ക് 93 റിയാലുമുണ്ടായത് ഏപ്രില്‍ 17 മുതല്‍ 26 റിയാലായി മാറും.

വലിയ തുക ഈടാക്കിയിരുന്ന ഒട്ടുമിക്ക അത്യാവശ്യ മരുന്നുകള്‍ക്കും കാര്യമായി വിലക്കുറവ് വരുന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായിരിയ്ക്കും. മരുന്ന് കമ്പനികളുടെ മൊത്തം വരുമാനത്തില്‍ കുറവ് വരാന്‍ സാധ്യതയുണ്ട്. രാജ്യത്ത് വില്‍പനയിലുള്ള 4600 മരുന്നുകളില്‍ 2,873 എണ്ണത്തിന്റെ വില പുതുക്കി നിശ്ചയിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications