കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ വന്‍ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുന്നു; വിദേശ തൊഴിലാളികള്‍ക്ക് ആഹ്ലാദിക്കാം!! ചട്ടങ്ങള്‍ മാറും

Google Oneindia Malayalam News

Recommended Video

cmsvideo
വാൻ മാറ്റങ്ങളുമായി ഖത്തർ, പ്രവാസികൾക്ക് സന്തോഷ വാർത്ത

ദോഹ: ഗള്‍ഫ് മേഖലയിലെ കൊച്ചുരാജ്യമായ ഖത്തര്‍ തൊഴില്‍ രംഗത്ത് വീണ്ടും പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നു. വിദേശ തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ തൊഴില്‍ ചട്ടങ്ങള്‍ മാറ്റാനാണ് ആലോചന. വാര്‍ത്താ ഏജന്‍സികള്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടു.

കുറഞ്ഞ കൂലി സമ്പ്രദായം നേരത്തെ ഖത്തര്‍ നടപ്പാക്കിയിരുന്നു. ഇപ്പോള്‍ കുറഞ്ഞ കൂലി വര്‍ധിപ്പിക്കാനാണ് തീരുമാനം. മാത്രമല്ല, വിദേശ തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് പോകുന്നതിനുള്ള നിബന്ധനകള്‍ എടുത്തുകളഞ്ഞേക്കുമെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. വിദേശ തൊഴിലാളികളെ കൂടുതല്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ പരിഷ്‌കാരങ്ങളും നടപ്പാക്കുന്നത്. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ....

ഖത്തറിന്റെ കരുത്ത്

ഖത്തറിന്റെ കരുത്ത്

വിദേശ തൊഴിലാളികളാണ് ഖത്തറിന്റെ കരുത്ത്. തദ്ദേശീയരേക്കാള്‍ ആറിരട്ടിയോളം വിദേശ തൊഴിലാളികളാണ് ഖത്തറില്‍. അതുകൊണ്ടു തന്നെ വിദേശികളായ തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ ഖത്തര്‍ നടപ്പാക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് വരാനിരിക്കുന്ന തീരുമാനങ്ങളും. കുറഞ്ഞ കൂലി ഉയര്‍ത്താനാണ് തീരുമാനം.

750 റിയാല്‍ തീരെ കുറവ്

750 റിയാല്‍ തീരെ കുറവ്

കുറഞ്ഞ കൂലി സംവിധാനം ഖത്തറില്‍ നടപ്പാക്കിയത് കഴിഞ്ഞ വര്‍ഷം നവംബറിലാണ്. 750 റിയാലാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ പ്രതിമാസ കൂലി. ഇത് തീരെ കുറവാണന്ന് ആക്ഷേപങ്ങളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വര്‍ധനവ് വരുന്നത്.

ഉത്തരവ് ഈ വര്‍ഷം തന്നെ

ഉത്തരവ് ഈ വര്‍ഷം തന്നെ

കുറഞ്ഞ കൂലി വര്‍ധിപ്പിച്ച് ഈ വര്‍ഷം അവസാനത്തില്‍ ഉത്തരവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022ല്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന മാറ്റങ്ങള്‍ ഖത്തര്‍ നടപ്പാക്കുന്നത്.

എത്ര വര്‍ധിക്കും

എത്ര വര്‍ധിക്കും

ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫഡറേഷന്‍ ജനറല്‍ സെക്രട്ടറി ഷാറണ്‍ ബറോയാണ് ശമ്പളം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ എത്ര വര്‍ധനവാണ് വരുത്തുന്നതെന്ന് അവര്‍ പറഞ്ഞില്ല. ജീവിത നിലവാരവും വിപണി വിലയും കണക്കാക്കിയാകും വര്‍ധനവെന്ന് അവര്‍ സൂചിപ്പിച്ചു.

വിശദമായ ചര്‍ച്ചകള്‍ ഇങ്ങനെ

വിശദമായ ചര്‍ച്ചകള്‍ ഇങ്ങനെ

ഖത്തര്‍ തൊഴില്‍ മന്ത്രി ഇസ്സ അല്‍ ജുഫൈലി അല്‍ നുഐമി, മറ്റു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കുറഞ്ഞ ശമ്പളം വര്‍ധിപ്പിക്കാന്‍ പോകുന്നുവെന്ന വിവരം ഷാറണ്‍ ബറോ പുറത്തുവിട്ടത്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന കുറഞ്ഞ കൂലി വളരെ കുറവാണ്. ജീവിത ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തുക മതിയാകില്ല. അതുകൊണ്ടാണ് വര്‍ധനവ് തങ്ങള്‍ ആവശ്യപ്പെട്ടത്. ഈ വര്‍ഷം തന്നെ വര്‍ധനവ് പ്രഖ്യാപിക്കുമെന്നും ഷാറണ്‍ ബറോ പറഞ്ഞു.

ഐഎല്‍ഒ ഓഫീസ് തുറന്നു

ഐഎല്‍ഒ ഓഫീസ് തുറന്നു

ഖത്തറിനെ തൊഴിലാളികളുടെ സാഹചര്യം നേരത്തെ അന്താരാഷ്ട്ര തൊഴില്‍ സംഘടന പരിശോധിച്ചിരുന്നു. ഐഎല്‍ഒയുമായി സഹകരിക്കുമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ഓഫീസ് കഴിഞ്ഞ ഞായറാഴ്ച ദോഹയില്‍ തുറന്നു. നടപ്പാക്കാന്‍ പോകുന്ന മറ്റൊരു പരിഷ്‌കാരം കഫാല സംവിധാനത്തിലാണ്.

തൊഴിലുടമയുടെ അനുമതി വേണ്ട

തൊഴിലുടമയുടെ അനുമതി വേണ്ട

വിസാ സംവിധാനത്തില്‍ കാതലായ മാറ്റമാണ് വരാന്‍ പോകുന്നത്. തൊഴിലാളിക്ക് രാജ്യം വിട്ടുപോകുന്നതിന് തൊഴിലുടമയുടെ അനുമതി വേണമെന്നാണ് നിലവിലെ ചട്ടം. ഇതൊഴിവാക്കുമെന്നാണ് വിവരം. ദിവസങ്ങള്‍ക്കകം ഇതുസംബന്ധിച്ച ഉത്തരവ് ഖത്തര്‍ ഭരണകൂടം പുറപ്പെടുവിക്കും.

20 ലക്ഷത്തോളം

20 ലക്ഷത്തോളം

ഖത്തറില്‍ 20 ലക്ഷത്തോളം വിദേശ തൊഴിലാളികളാണ്. ലോകകപ്പ് മല്‍സരങ്ങള്‍ക്ക് വേണ്ടി വേദിയൊരുക്കുന്നതില്‍ പ്രധാനമായും ഏര്‍പ്പെട്ടിരിക്കന്നത് വിദേശ തൊഴിലാളികളാണ്. ഇവരുടെ സുരക്ഷാ വിഷയങ്ങള്‍ നേരത്തെ ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് ലോക തൊഴില്‍ സംഘടന ഖത്തര്‍ വിഷയങ്ങള്‍ നേരിട്ട് പരിശോധിക്കാന്‍ തുടങ്ങിയതും ദോഹയില്‍ ഓഫീസ് തുറക്കാന്‍ തീരുമാനിച്ചതും.

തൊഴില്‍ മാറുന്നതിനും

തൊഴില്‍ മാറുന്നതിനും

രാജ്യം വിട്ടുപോകുന്നതിന് മാത്രമല്ല, തൊഴില്‍ മാറുന്നതിനും നിലവിലെ തൊഴിലുടമയുടെ അനുമതി നിര്‍ബന്ധമാണ്. ഈ വ്യവസ്ഥയും ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ചക്കകം ഇക്കാര്യത്തില്‍ ഐഎല്‍ഒയും ഖത്തര്‍ തൊഴില്‍ മന്ത്രാലയവും കരാര്‍ ഒപ്പുവയ്ക്കും. ശേഷം പ്രഖ്യാപനമുണ്ടാകും.

വിസ വേണ്ടാത്ത രാജ്യം

വിസ വേണ്ടാത്ത രാജ്യം

നേരത്തെ വിദേശകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന് വിസാ സംവിധാനത്തില്‍ ഖത്തര്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. വിസയില്ലാതെ തന്നെ ഖത്തറിലേക്ക് വരാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള 84 രാജ്യങ്ങള്‍ക്കാണ് ഖത്തര്‍ അനുമതി നല്‍കിയത്. രാജ്യത്ത് എത്തിയ ശേഷം വിസ ലഭിക്കാന്‍ സൗകര്യമുണ്ട്. മടക്ക ടിക്കറ്റ് കൈവശമുണ്ടായാല്‍ മാത്രം മതി.

ഏഷ്യക്കാര്‍ കൂടുതല്‍

ഏഷ്യക്കാര്‍ കൂടുതല്‍

ഖത്തറില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ ജോലികള്‍ തകൃതിയായി നടക്കുകയാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഈ ജോലികളില്‍ മുഴുകിയിരിക്കുന്നത്. നേപ്പാള്‍, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യക്കാരാണ് കൂടുതല്‍. ഇവര്‍ക്ക് തൊഴില്‍ സുരക്ഷയില്ലെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് ഖത്തര്‍ ഭരണകൂടം തുടര്‍ച്ചയായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്.

English summary
Qatar to hike minimum wage 'by end of year', will change Kafala System
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X