• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിർബന്ധമാക്കാൻ ഖത്തർ

ദോഹ; പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുവാനൊരുങ്ങി ഖത്തര്‍. ഇത് സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്കി. അമീരി ദിവാനില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി അധ്യക്ഷത വഹിച്ച മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. തുടര്‍ന്ന് നിയമം ശൂറാ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വിട്ടു.നിയമം നടപ്പിലാകുന്നതോടെ രാജ്യത്തെ അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ ജനങ്ങൾക്ക് ലഭ്യമാകും.

ജനങ്ങള്‍ക്ക് സമഗ്രവും ഉയർന്ന നിലവാരമുള്ളതും കാര്യക്ഷമവും സുസ്ഥിരവുമായ ആരോഗ്യ സംവിധാനം പ്രദാനം ചെയ്യുകയാണ് ഇതിലൂടെ രാജ്യം ലക്ഷ്യമിടുന്നത്. പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയതിനു പുറമേ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ നയങ്ങൾ, പദ്ധതികൾ, നടപടിക്രമങ്ങൾ, സംവിധാനങ്ങൾ, മാനദണ്ഡങ്ങൾ എന്നിവ ഉറപ്പു വരുത്തുവാനും ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ലഭിക്കുമ്പോൾ കണക്കിലെടുക്കേണ്ട രോഗികളുടെ അവകാശങ്ങളും കടമകളും നിർണ്ണയിക്കുവാനും കരട് നിയമം വ്യവസ്ഥ ചെയ്യുന്നു. സർക്കാർ ആരോഗ്യ സൗര്യങ്ങളിൽ പൗരന്മാർക്ക് യാതൊരു നിരക്കും കൂടാതെ ആരോഗ്യ സേവനങ്ങൾ നൽകുകയെന്നതും നിയമത്തിന്റെ ലക്ഷ്യമാണ്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

ഡ്രൈവിങ് പഠിക്കുവാനായി താത്കാലിക ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിനുള്ള പുതുക്കൽ ഫീസിൽ നിന്ന് ഡ്രൈവിംഗ് സ്കൂളുകളിലെ ട്രെയിനികളെ ഒഴിവാക്കിയതായുള്ള കരട് തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി.

സ്കോളർഷിപ്പുകൾ നിയന്ത്രിക്കുന്നതിനുള്ള 1976 ലെ നിയമം 9 ലെ വ്യവസ്ഥകൾ പ്രകാരം, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ ഒരു സ്കോളർഷിപ്പ് കമ്മിറ്റി രൂപീകരിച്ച് സ്കോളർഷിപ്പ് നയവും ആസൂത്രണവും രൂപീകരിക്കുന്നതിനും രാജ്യത്തിന്റെ യഥാർത്ഥ ആവശ്യങ്ങൾ അന്വേഷിക്കുന്നതിനും ഉള്ള കരട് തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്കിയിട്ടുണ്ട്. ഖത്തർ, റിപ്പബ്ലിക് ഓഫ് മാൾട്ട എന്നിവ തമ്മിലുള്ള യുവജന-കായിക മേഖലകളിലെ സഹകരണത്തിനുള്ള കരട് ധാരണാപത്രത്തിനും മന്ത്രിസഭ അംഗീകാരം നല്കി.

ഐടി ജീവനക്കാർക്കും സംരംഭകർക്കുമായി ക്ഷേമനിധി;തിരുമാനത്തിന് മന്ത്രിസഭ അംഗീകാരം

പ്രധാനമന്ത്രി ആകാശവും ഭൂമിയും തീറെഴുതുമ്പോള്‍ മുഖ്യമന്ത്രി നമ്മുടെ കടല്‍തീരങ്ങളെ വില്‍ക്കുന്നു: മുല്ലപ്പള്ളി

ഇടത്തോട്ടോ വലത്തോട്ടോ? ഏറ്റുമാനൂരിന്റെ മനസ് ആർക്കൊപ്പം.?;മത്സരം പ്രവചനാതീതം

അമ്മയായ കരീന കപൂറിനെ കാണാനെത്തി താരങ്ങൾ- ചിത്രങ്ങൾ കാണാം

cmsvideo
  സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

  English summary
  Qatar to make health insurance compulsory for expats and visitors
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X