കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ വിദേശികള്‍ക്ക് കൂടുതല്‍ ഇളവുകള്‍!! ഭൂമി സ്വന്തമായി വാങ്ങാം; പദ്ധതി പ്രഖ്യാപിച്ച് ഭരണകൂടം

Google Oneindia Malayalam News

ദോഹ: ഖത്തറില്‍ വിദേശികള്‍ക്ക് അനുകൂലമായ പുതിയ പദ്ധതി പ്രഖ്യാപിച്ച് ഭരണകൂടം. വിദേശികള്‍ക്ക് ഖത്തറില്‍ സ്വന്തമായി ഭൂമി വാങ്ങി ഉടമസ്ഥാവകാശം നല്‍കുന്നതിനാണ് മന്ത്രിസഭ അനുമതി നല്‍കിയത്. ബന്ധപ്പെട്ട നിയമം നേരത്തെ കൊണ്ടുവന്നിരുന്നെങ്കിലും നിയമം പ്രയോഗിക വല്‍ക്കരിക്കുന്നതിന് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുകയാണിപ്പോള്‍.

വിദേശികള്‍ക്ക് കൂടുതല്‍ ആനുകൂല്യം പ്രഖ്യാപിക്കുന്ന ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് വിസയില്ലാതെ ഖത്തറിലേക്ക് വരാന്‍ നേരത്തെ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചിരുന്നു. നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ രാജ്യമായി മാറുന്നതിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതികളെല്ലാം ഖത്തര്‍ പ്രഖ്യാപിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 ഭൂമി വാങ്ങാനും മറ്റും

ഭൂമി വാങ്ങാനും മറ്റും

വിദേശികള്‍ക്ക് ഭൂമി വാങ്ങാനും കൈവശാവകാശം നല്‍കാനും കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് തീരമാനം എടുത്തത്. ഇതിനായി ചില പ്രദേശങ്ങള്‍ തിരഞ്ഞെടുത്തു. ഈ പ്രദേശങ്ങളിലെ ഭൂമി വിദേശികള്‍ക്ക് വില കൊടുത്തുവാങ്ങാന്‍ സാധിക്കും.

വിദേശികളെ ആകര്‍ഷിപ്പിക്കും

വിദേശികളെ ആകര്‍ഷിപ്പിക്കും

വിദേശികള്‍ക്ക് സ്വന്തമായി ഭൂമി വാങ്ങാന്‍ അനുമതി നല്‍കുന്നത് ഖത്തറിലേക്ക് കൂടുതല്‍ വിദേശികളെ ആകര്‍ഷിപ്പിക്കുമെന്ന് ഭരണകൂടം കരുതുന്നു. മാത്രമല്ല, വിദേശ കമ്പനികള്‍ ഖത്തറിലേക്ക് വരുന്നതിനും ഇത് വഴിയൊരുക്കുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ.

ഏത് പ്രദേശത്താണ് ഭൂമി

ഏത് പ്രദേശത്താണ് ഭൂമി

കൂടുതല്‍ നിക്ഷേപമാണ് ഖത്തര്‍ ഭരണകൂടം ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷമാണ് ബന്ധപ്പെട്ട നിയമം ഖത്തര്‍ പാസാക്കിയതെങ്കിലും ഇതുവരെ നടപ്പാക്കിയിരുന്നില്ല. ഏത് പ്രദേശത്താണ് വിദേശികള്‍ക്ക് ഭൂമി വാങ്ങാന്‍ അനുമതി നല്‍കുക എന്ന കാര്യം തീരുമാനിച്ചിരുന്നില്ല. ഇപ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനമായിരിക്കുകയാണ്.

കൂടുതല്‍ പ്രദേശങ്ങള്‍ പിന്നീട്

കൂടുതല്‍ പ്രദേശങ്ങള്‍ പിന്നീട്

വളരെ കുറച്ച് സ്ഥലമാണ് വിദേശികള്‍ക്ക് ഉടമസ്ഥാവകാശം നല്‍കാന്‍ നിലവില്‍ ഭരണകൂടം മാറ്റിയിട്ടുള്ളത്. മന്ത്രിസഭ നിശ്ചയിച്ച മേഖലയിലാണ് പുതിയ നിയമം ആദ്യം നടപ്പാക്കുക. രാജ്യത്തിന് ഗുണം ചെയ്യുന്നുവെങ്കില്‍ കൂടുതല്‍ പ്രദേശങ്ങള്‍ അനുവദിക്കാനാണ് മന്ത്രിസഭാ യോഗത്തിലെ ധാരണ.

26 പ്രദേശങ്ങള്‍

26 പ്രദേശങ്ങള്‍

10 പ്രദേശങ്ങളില്‍ വിദേശികള്‍ക്ക് പൂര്‍ണമായും ഉടമസ്ഥാവകാശം നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ 16 സ്ഥലങ്ങളില്‍ 99 വര്‍ഷം വിദേശികള്‍ക്ക് കൈവശം വെക്കുന്നതിന് അനുമതി നല്‍കാനും തീരുമാനിച്ചു. എന്നാല്‍ പ്രദേശങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

നിര്‍മാണ പ്രവര്‍ത്തനം

നിര്‍മാണ പ്രവര്‍ത്തനം

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഖത്തറില്‍ വാടക തുക കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 ശതമാനം കുറവ് സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2022ലെ ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരങ്ങള്‍ക്ക് വേണ്ടിയുള്ള നിര്‍മാണ പ്രവര്‍ത്തനം ഖത്തറില്‍ പുരോഗമിക്കുകയാണ്. ഇതിനുവേണ്ടിയും ഒട്ടേറെ പ്രദേശങ്ങള്‍ നീക്കിവെച്ചിട്ടുണ്ട്.

സ്വന്തമായി വില്ലകള്‍ വാങ്ങാം

സ്വന്തമായി വില്ലകള്‍ വാങ്ങാം

റസിഡന്റ്ഷ്യല്‍ കോപ്ലക്‌സുകളില്‍ സ്വന്തമായി വില്ലകള്‍ വാങ്ങാനും കൊമേഴ്‌സ്യല്‍ കോപ്ലക്‌സുകളില്‍ സ്വന്തമായി ഷോപ്പുകള്‍ വാങ്ങാനും ഇനി മുതല്‍ വിദേശികള്‍ക്ക് അനുമതിയുണ്ടാകും. ഇതാകട്ടെ വിദേശികളെ കൂടുതലായി ഖത്തറിലേക്ക് ആകര്‍ഷിപ്പിച്ചേക്കും. വിദേശ കമ്പനികള്‍ക്കും ഖത്തര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്ഥിരതാമസത്തിന് അനുമതി

സ്ഥിരതാമസത്തിന് അനുമതി

വിദേശികള്‍ക്ക് സ്ഥിരതാമസത്തിന് അനുമതി നല്‍കുന്ന പ്രഖ്യാപനം അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി കഴിഞ്ഞ സപ്തംബറില്‍ നടത്തിയിരുന്നു. ഉടന്‍ തന്നെ ബന്ധപ്പെട്ട നിയമം പൂര്‍ണതോതില്‍ പ്രാബല്യത്തില്‍ വരും. ചില നിബന്ധനകള്‍ക്ക് വിധേയമായിട്ടാകും വിദേശികള്‍ക്ക് സ്ഥിരതാമസ അനുമതി നല്‍കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

വര്‍ഷത്തില്‍ നൂറ് പേര്‍ക്ക്

വര്‍ഷത്തില്‍ നൂറ് പേര്‍ക്ക്

സ്ഥിരതാമസത്തിനുള്ള അപേക്ഷകര്‍ക്ക് അറബി ഭാഷ അറിഞ്ഞിരിക്കണം. എന്നാല്‍ അറബി ഭാഷയില്‍ അഗാധമായ പാണ്ഡിത്യം ആവശ്യമുണ്ടാകില്ല. വര്‍ഷത്തില്‍ നൂറ് പേര്‍ക്കാണ് സ്ഥിരതാമസ അനുമതി സര്‍ക്കാര്‍ നല്‍കുക. അനുമതി ആവശ്യമുള്ളവര്‍ ബന്ധപ്പെട്ട കമ്മിറ്റിക്ക് അപേക്ഷ സമര്‍പ്പിക്കണം. കമ്മിറ്റി വിശദമായി പഠിച്ച് തീരുമാനം കൈക്കൊള്ളും.

 അമീറിന്റെ അനുമതി വാങ്ങണം

അമീറിന്റെ അനുമതി വാങ്ങണം

പ്രതിവര്‍ഷം നൂറ് പേര്‍ക്കാണ് താമസ അനുമതി നല്‍കുക. നൂറില്‍ കൂടുതല്‍ പേരെ പരിഗണിക്കുന്നതിന് ആഭ്യന്തര മന്ത്രി ശുപാര്‍ശ ചെയ്യണം. ശുപാര്‍ശ ചെയ്യുന്നതിന് മുമ്പ് അമീറിന്റെ അനുമതി മന്ത്രി വാങ്ങിയിരിക്കണം. അമീറിന്റെ അനുമതി ലഭിച്ചാല്‍ ഓരോ വര്‍ഷവും നൂറില്‍ കൂടുതല്‍ പേര്‍ക്ക് സ്ഥിര താമസ പെര്‍മിറ്റ് നല്‍കും.

 നടപടികള്‍ ഇങ്ങനെ

നടപടികള്‍ ഇങ്ങനെ

വിദേശികള്‍ക്ക് സ്ഥിരതാമസം നല്‍കുന്ന കാര്യം പരിശോധിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് പ്രത്യേക സമിതി രൂപീകരിച്ചിട്ടുള്ളത്. ഈ സമിതിക്കാണ് ആവശ്യക്കാര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടാതെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. മികച്ച സ്വഭാവമുള്ള വ്യക്തിയാകണമെന്നതാണ് സ്ഥിരതാമസ അനുമതി ലഭിക്കുന്നതിനുള്ള പ്രധാന നിബന്ധന.

നിബന്ധനകള്‍ വേറെയും

നിബന്ധനകള്‍ വേറെയും

ക്രമിനല്‍ കേസുകള്‍ പ്രതിയായ വ്യക്തികള്‍ക്ക് അനുമതി ലഭിക്കില്ല. സ്ഥിരതാമസത്തിന് അപേക്ഷിക്കുന്ന വിദേശികള്‍ 20 വര്‍ഷം ഖത്തറില്‍ താമസിച്ചവരാകണം. സാധാരണ താമസ അനുമതിയില്‍ 20 വര്‍ഷം ഖത്തറില്‍ കഴിഞ്ഞവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. കൂടാതെ ഖത്തറില്‍ ജനിച്ച വിദേശിയാണെങ്കില്‍ പത്ത് വര്‍ഷം താമസിച്ച രേഖ മതി. ഖത്തറില്‍ ജനിച്ചവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവുണ്ട്.

തുല്യാവകാശം ലഭിക്കും

തുല്യാവകാശം ലഭിക്കും

സ്ഥിര താമസ അനുമതി ലഭിക്കുന്നവര്‍ക്ക് ഖത്തര്‍ പൗരന്‍മാരുടെ അതേ അവകാശങ്ങള്‍ ലഭിക്കും. ദേശീയ സാമ്പത്തിക രംഗത്ത് നിക്ഷേപം ഇറക്കാന്‍ അവര്‍ക്ക് കഴിയും. മറ്റൊരു ഖത്തര്‍ പൗരന്റെ ശുപാര്‍ശ ആവശ്യമുണ്ടാകില്ല. എന്നാല്‍ ഖത്തര്‍ പൗരന്റെ പങ്കാളിത്തമില്ലാതെ കമ്പനികള്‍ തുടങ്ങുന്നതിന് ഇവര്‍ മന്ത്രിസഭയുടെ പ്രത്യേക അനുമതി വാങ്ങണമെന്നും നിബന്ധനയുണ്ട്.

മറ്റു ഇളവുകള്‍

മറ്റു ഇളവുകള്‍

വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് വരാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതില്‍ ചില നിബന്ധന അടുത്തിടെ കൊണ്ടുവന്നിരുന്നെങ്കിലും ക്രെഡിറ്റ് കാര്‍ഡ് വേണമെന്ന നിബന്ധന ഒഴിവാക്കി. ഖത്തറിലെ റസിഡന്‍സി നിയമത്തിലും അടുത്തിടെ മാറ്റം കൊണ്ടുവന്നിരുന്നു. വിദേശ തൊഴിലാളികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും നാട്ടിലേക്ക് പോകാമെന്നതാണ് വ്യവസ്ഥ. ഇതിന് തൊഴിലുടമയുടെ അനുമതി ആവശ്യമില്ല.

പൊതുസ്ഥലത്ത് മോതിരം മാറ്റവും ആലിംഗനവും; ദമ്പതികള്‍ക്ക് പിന്നീട് സംഭവിച്ചത് ഇങ്ങനെ...പൊതുസ്ഥലത്ത് മോതിരം മാറ്റവും ആലിംഗനവും; ദമ്പതികള്‍ക്ക് പിന്നീട് സംഭവിച്ചത് ഇങ്ങനെ...

English summary
Qatar to offer new areas of real estate for foreign ownership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X