കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിൽ ഡിസംബർ 21ന് കൊവിഡ് വാക്സിനെത്തും: പ്രവാസികൾക്കും വാക്സിൻ സൌജന്യമായി ലഭിക്കും

Google Oneindia Malayalam News

ദോഹ: കൊവിഡ് വ്യാപനത്തിനിടെ ഖത്തറിൽ കൊവിഡ് വാക്സിന്റെ ആദ്യബാച്ച് 21ന് എത്തുമെന്ന് ഖത്തർ പ്രധാനമന്ത്രി. ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ബിആര്‍ ഷെട്ടിയുടെ യുഎഇയിലെ കമ്പനി ഒരു ഡോളറിന് വിറ്റു; വാങ്ങിയത് ഇസ്രായേല്‍ സ്ഥാപനംബിആര്‍ ഷെട്ടിയുടെ യുഎഇയിലെ കമ്പനി ഒരു ഡോളറിന് വിറ്റു; വാങ്ങിയത് ഇസ്രായേല്‍ സ്ഥാപനം

അമീറിന്റെ നിർദേശപ്രകാരം, കൊറോണ വാക്സിൻ തിങ്കളാഴ്ച എത്തിച്ചേരും, നമ്മുടെ ആരോഗ്യ മാനദണ്ഡങ്ങൾക്കനുസരിച്ച് വാക്സിൻ എല്ലാവർക്കും നൽകാൻ ഞാൻ ആരോഗ്യമേഖലയ്ക്ക് നിർദേശം നൽകിയതായും പ്രധാനമന്ത്രി ശനിയാഴ്ച്ച വ്യക്തമാക്കി. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള ഖത്തറിന്റെ പദ്ധതികൾ വിജയകരമായതിലുള്ള അഭിമാനവും അദ്ദേഹം ഇതോടെ പങ്കുവെച്ചിട്ടുണ്ട്.

corona15-15901

രാജ്യത്തെ പൌരന്മാർക്ക് പുറമേ പ്രവാസികൾക്കും കൊവിഡ് വാക്സിൻ സൌജന്യമായിത്തന്നെ വാക്സിൻ ലഭ്യമാക്കുമെന്നാണ് അധികൃതരുടെ പ്രഖ്യാപനം. എന്നാൽ വാക്സിൻ എല്ലാവരും എടുക്കണമെന്ന് നിർബന്ധമാക്കില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഫാർമസ്യൂട്ടിക്കൽ കമ്പനി ഫൈസറുമായി ചേർന്ന് വികസിപ്പിച്ചെടുത്തിട്ടുള്ള കൊവിഡ് വാക്സിന്റെ ആദ്യ ബാച്ചാണ് ഡിസംബർ അവസാനിക്കുന്നതിന് മുമ്പായി രാജ്യത്തേക്ക് എത്തുന്നത്.

പൊതുജനാരോഗ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. അബ്ദുൾ വഹാബ് അൽ മുസ്ലിഹാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊഡേണ വാക്സിൻ നിർമാതാക്കളുമായും ഖത്തർ വാക്സിൻ ലഭ്യമാക്കുന്നതിനായി കരാർ ഒപ്പുവെച്ചിട്ടുണ്ട്. അടുത്ത വർഷത്തോടെ രാജ്യത്തേക്ക് ഈ വാക്സിനുമെത്തുമെന്നാണ് പുറത്തുവരുന്ന വിവരം.

കർഷക സമരത്തിന് പിന്തുണ;ബിജെപി സഖ്യകക്ഷി നേതാവ് 3 പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്ന് രാജി വെച്ചുകർഷക സമരത്തിന് പിന്തുണ;ബിജെപി സഖ്യകക്ഷി നേതാവ് 3 പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്ന് രാജി വെച്ചു

ക്രിക്കറ്റ് അസോസിയേഷൻ ഫണ്ട് തട്ടിപ്പ് കേസ്; ഫാറൂഖ് അബ്ദുളളയുടെ 11.86 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിക്രിക്കറ്റ് അസോസിയേഷൻ ഫണ്ട് തട്ടിപ്പ് കേസ്; ഫാറൂഖ് അബ്ദുളളയുടെ 11.86 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

മികച്ച ക്രൈം ഫിക്ഷന്‍ നോവലിനുള്ള ഡിസി ബുക്‌സ് പുരസ്‌കാരം ശിവന്‍ എടമനയുടെ 'ന്യൂറോ ഏരിയ'യ്ക്ക് മികച്ച ക്രൈം ഫിക്ഷന്‍ നോവലിനുള്ള ഡിസി ബുക്‌സ് പുരസ്‌കാരം ശിവന്‍ എടമനയുടെ 'ന്യൂറോ ഏരിയ'യ്ക്ക്

English summary
Qatar to receive first batch of Coronavirus vaccine on 21st, Expats will get free of cost
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X