കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ സൈന്യത്തെ കുടുക്കി സൗദി അറേബ്യ; ട്രംപിന് മറുപടി എങ്ങനെ? 'ഭരണകൂടം നിലംപൊത്തും'

സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചാല്‍ തന്നെ സൗദി സഖ്യത്തിന്റെ ഭാഗമായിട്ടാണോ പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ വേറിട്ട് നില്‍ക്കുമോ.

Google Oneindia Malayalam News

റിയാദ്/ദോഹ: അമേരിക്കന്‍ പ്രസിഡന്റ് കഴിഞ്ഞദിവസം നടത്തിയ പത്ര സമ്മേളനത്തിലെ വാക്കുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രധാന ചര്‍ച്ചയാണ്. അമേരിക്കയുടെ സഖ്യകക്ഷികളാണ് ഗള്‍ഫിലെ എല്ലാ രാജ്യങ്ങളും. സഖ്യകക്ഷികളോട് ചില അഭ്യര്‍ഥനകള്‍ നടത്തിയിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. സൗദി അറേബ്യ ഇക്കാര്യത്തില്‍ നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്.

എന്നാല്‍ ഖത്തര്‍ മൗനം പാലിക്കുകയായിരുന്നു. ഖത്തര്‍ നിലപാട് വ്യക്തമാക്കണമെന്നും അമേരിക്കയുടെ കൂടെ നില്‍ക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയണമെന്നുമാണ് സൗദി ആവശ്യപ്പെട്ടിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കള്‍ തീരുമാനമെടുക്കുന്നതിന് അല്‍പ്പം പ്രയാസപ്പെടുന്ന ചില ആവശ്യങ്ങളാണ് ട്രംപ് ഉന്നയിച്ചിരിക്കുന്നത്...

ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ

ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ

സിറിയയിലെ പ്രശ്‌നങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രധാന വിഷയം. ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ തേടിയിരിക്കുകയാണ് ട്രംപ്. ഗള്‍ഫ് രാജ്യങ്ങള്‍ സൈനികമായി സഹായിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇക്കാര്യത്തില്‍ സൗദി അറേബ്യ നിലപാട് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ സൗദി മുന്‍കൈയ്യെടുത്ത് ഖത്തറിന്റെ പ്രതികരണം തേടിയിരിക്കുകയാണ്.

അമേരിക്കന്‍ സൈന്യം പിന്‍വാങ്ങും

അമേരിക്കന്‍ സൈന്യം പിന്‍വാങ്ങും

പശ്ചിമേഷ്യയിലെ സമ്പന്ന രാജ്യങ്ങള്‍ അമേരിക്കന്‍ ആവശ്യത്തോട് പ്രതികരിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് നിര്‍ണായകമായ ആവശ്യങ്ങള്‍ ഉന്നയിച്ചത്. സിറിയയില്‍ അമേരിക്കന്‍ സൈന്യം സുസജ്ജരാണ്. അടുത്തിടെ ആക്രമണവും നടത്തിയിരുന്നു. ഇവിരെ പിന്‍വലിക്കാനാണ് അമേരിക്കയുടെ തീരുമാനം.

സിറിയയില്‍ ഭയം

സിറിയയില്‍ ഭയം

സിറിയയില്‍ ശക്തമായ തിരിച്ചടി അമേരിക്ക ഭയക്കുന്നുണ്ട്. സിറിയന്‍ സൈന്യത്തിന് പിന്തുണയുമായി ഷിയാ സംഘങ്ങള്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, സിറിയയിലെ രാസായുധ ആക്രമണത്തിന് ചുട്ട മറുപടിയായി മിസൈല്‍ ആക്രമണം നടത്തിയിരുന്നു അമേരിക്ക. ഇനി കൂടുതല്‍ കാലം അമേരിക്കന്‍ സൈന്യം സിറിയയില്‍ ഉണ്ടാകില്ലെന്ന് ട്രംപ് പറഞ്ഞു.

സൗദിയും ഖത്തറും

സൗദിയും ഖത്തറും

അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമ്പോള്‍ സിറിയയില്‍ ബദലായി ഒരു സൈനിക ശക്തി ആവശ്യമാണ്. ഈ ഘട്ടത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഗള്‍ഫ് രാജ്യങ്ങളുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്. ഗള്‍ഫിലെ സമ്പന്ന രാജ്യങ്ങള്‍ പ്രതികരിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.

ഖത്തര്‍ സൈന്യം പുറപ്പെടുമോ

ഖത്തര്‍ സൈന്യം പുറപ്പെടുമോ

സിറിയയിലേക്ക് സൈന്യത്തെ അയക്കാന്‍ തയ്യാറാണെന്ന് സൗദി അറേബ്യ നേരത്തെ വ്യക്തമാക്കിയതാണ്. അമേരിക്ക ആവശ്യപ്പെട്ടാല്‍ സൈന്യം പുറപ്പെടുമെന്നും സൗദി അറിയിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ഖത്തര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഖത്തര്‍ സൈന്യം സിറിയയിലേക്ക് നീങ്ങാന്‍ ധൈര്യപ്പെടുമോ എന്നാണ് സൗദി ഉന്നയിക്കുന്ന ചോദ്യം.

അമേരിക്കന്‍ കൈവിടും

അമേരിക്കന്‍ കൈവിടും

തങ്ങളുടെ ആവശ്യത്തോട് പ്രതികരിക്കാത്ത രാജ്യങ്ങളുമായി അടുത്ത ബന്ധമുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തല്‍ ഖത്തര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് പ്രധാന ചോദ്യം. അമേരിക്കയുടെ മേഖലയിലെ ഏറ്റവും വലിയ സൈനിക താവളമുള്ളത് ഖത്തറിലാണ്.

 ഒരാഴ്ച്ചക്കകം തീരുമാനം

ഒരാഴ്ച്ചക്കകം തീരുമാനം

ഒരാഴ്ച്ചക്കകം തീരുമാനം അറിയിക്കാനാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കില്‍ അമേരിക്ക കടുത്ത തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സൗദി സിറിയയിലേക്ക് സൈന്യത്തെ അയക്കാന്‍ സന്നദ്ധത അറിയിച്ചത്.

ഏറ്റവും വലിയ താവളം

ഏറ്റവും വലിയ താവളം

അമേരിക്കയുടെ ശക്തമായ സുരക്ഷാ വലയം ഖത്തറിന് മേലുണ്ട്. ദോഹയിലെ അല്‍ ഉദൈദ് സൈനിക താവളത്തിലാണ് അമേരിക്കന്‍ സൈന്യം തമ്പടിച്ചിട്ടുള്ളത്. പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ താവളമാണിത്.

ഖത്തറില്‍ നിന്ന് പിന്‍മാറും?

ഖത്തറില്‍ നിന്ന് പിന്‍മാറും?

10000ത്തിലധികം അമേരിക്കന്‍ സൈനികരാണ് ദോഹ താവളത്തിലുള്ളത്. ഖത്തര്‍ ട്രംപിന്റെ തീരുമാനത്തോട് യോജിച്ചില്ലെങ്കില്‍ ദോഹയിലെ താവളത്തില്‍ നിന്ന് അമേരിക്കന്‍ സൈനികരെ ട്രംപ് പിന്‍വലിക്കുമെന്നാണ് സൗദി വിദേശകാര്യ മന്ത്രി അബ്ദുല്‍ ജുബൈര്‍ പറയുന്നത്.

തിരിച്ചടിയായി നീക്കങ്ങള്‍

തിരിച്ചടിയായി നീക്കങ്ങള്‍

ഗള്‍ഫിലെ ഏറ്റവും ചെറിയ സൈനിക ശക്തിയാണ് ഖത്തറിന്റേത്. 12000 സജീവ കരസേനാംഗങ്ങളാണ് ഖത്തറിനുള്ളതെന്ന് ഗ്ലോബല്‍ ഫയര്‍ പവര്‍ റിപ്പോര്‍ട്ട് സൂചപ്പിക്കുന്നു. അല്‍ ഉദൈദ് താവളം വികസിപ്പിച്ച് കൂടുതല്‍ അമേരിക്കന്‍ സൈനികരെ ഇവിടെ സ്ഥിരമായി നിലനിര്‍ത്താന്‍ ഖത്തര്‍ ആലോചിക്കവെയാണ് പുതിയ ചില സംഭവങ്ങള്‍ അരങ്ങേറുന്നത്.

നാല് രാജ്യങ്ങളുമായി ചര്‍ച്ച

നാല് രാജ്യങ്ങളുമായി ചര്‍ച്ച

സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളുമായി അമേരിക്ക സിറിയന്‍ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. സിറിയയിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കാനും സൈന്യത്തെ അയക്കാനുമാണ് അമേരിക്ക ഈ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാനും ഖത്തറും

ഇറാനും ഖത്തറും

ഖത്തര്‍ സിറിയയിലേക്ക് സൈന്യത്തെ അയക്കുമോ എന്നതാണ് പ്രധാന ചോദ്യം. സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചാല്‍ തന്നെ സൗദി സഖ്യത്തിന്റെ ഭാഗമായിട്ടാണോ പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ വേറിട്ട് നില്‍ക്കുമോ. മാത്രമല്ല, ഖത്തര്‍ ഇറാനുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നുണ്ട്. ഇറാന്‍ സിറിയന്‍ ഭരണകൂടത്തെ പിന്തുണയ്ക്കുന്നവരാണ്.

English summary
Qatar govt. must send troops to Syria or lose US support and be toppled – Saudi FM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X