കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ അശാന്തി പരത്തി യുദ്ധ ചര്‍ച്ച; സൗദിക്ക് ചുട്ട മറുപടി നല്‍കി ഖത്തര്‍, ട്രംപിന്റെ ചതിക്കുഴി

Google Oneindia Malayalam News

Recommended Video

cmsvideo
സൗദിക്ക് ചുട്ട മറുപടി നല്‍കി ഖത്തര്‍ | Oneindia Malayalam

ദോഹ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരുക്കിയ ചതിക്കുഴിയില്‍ വീണ് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ പോരടിക്കുന്നു. സൗദി അറേബ്യയും ഖത്തറുമാണ് ആരോപണങ്ങളും പ്രകോപന പ്രതികരണങ്ങളുമായി രംഗത്തുള്ളത്. ഇരുരാജ്യങ്ങളുടെയും സൈനികര്‍ സിറിയയിലേക്ക് പുറപ്പെടണമെന്ന് ട്രംപ് നേരത്തെ സൂചന നല്‍കിയിരുന്നു.
ഇതിന് പിന്നാലെ സൗദി വിദേശകാര്യ മന്ത്രി ഖത്തറിന്റെ സൈന്യത്തെ അയക്കുമോ എന്ന ചോദ്യവുമായി രംഗത്തുവന്നു. സൈന്യത്തെ അയച്ചില്ലെങ്കില്‍ അമേരിക്കന്‍ സൈന്യം ഖത്തറിനെ കൈവെടിയുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. ഇതിന് ശക്തമായ മറുപടിയുമായി ഖത്തര്‍ രംഗത്തുവന്നിരിക്കുകയാണിപ്പോള്‍. ഇരുരാജ്യങ്ങളും പരസ്പരം കൊമ്പുകോര്‍ക്കുന്നത് ഗള്‍ഫ് മേഖലയിലെ സമാധാനത്തിന് ഭീഷണിയായിട്ടുണ്ട്...

ഗള്‍ഫില്‍ മാറ്റത്തിന് കാരണം

ഗള്‍ഫില്‍ മാറ്റത്തിന് കാരണം

ഐസിസിനെ നേരിടാനെന്ന പേരിലാണ് അമേരിക്കയുടെയും ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും സൈനികര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സിറിയയില്‍ എത്തിയത്. എന്നാല്‍ കഴിഞ്ഞാഴ്ച ഈ മൂന്ന് രാജ്യങ്ങളിലെ സൈനികര്‍ സിറിയന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയുണ്ടായി. സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു. ഇത്. ഇതിന് പിന്നാലെയാണ് ഗള്‍ഫിലെ സാഹചര്യങ്ങള്‍ മാറിമറിഞ്ഞത്.

ട്രംപ് വച്ച ഉപാധിയാണ് പ്രശ്‌നം

ട്രംപ് വച്ച ഉപാധിയാണ് പ്രശ്‌നം

ആക്രമണം നടത്തിയ അമേരിക്ക സിറിയന്‍ സൈന്യത്തിന് ഉചിതമായ മറുപടി നല്‍കിയെന്ന്് അറിയിച്ചു. തൊട്ടുപിന്നാലെ അമേരിക്കന്‍ സൈന്യത്തെ സിറിയയില്‍ നിന്ന് ഉടന്‍ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. സൈന്യത്തെ പിന്‍വലിക്കുന്നതിന് മുമ്പ് ട്രംപ് ഒരു ഉപാധിയും വച്ചു. ഈ ഉപാധിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ പോര് തുടങ്ങാന്‍ കാരണമായത്.

പിന്‍മാറ്റം ഉടന്‍

പിന്‍മാറ്റം ഉടന്‍

അമേരിക്കന്‍ സൈന്യം ഉടന്‍ പിന്‍മാറും. അതിന് മുമ്പ് ഗള്‍ഫ്-അറബ് രാജ്യങ്ങളുടെ സൈനികര്‍ സിറിയയില്‍ എത്തണം. അമേരിക്ക ചെയ്തിരുന്ന ജോലി ഏറ്റെടുക്കണം. സിറിയയിലെ കാര്യങ്ങളുടെ ചെലവുകള്‍ ഗള്‍ഫ്-അറബ് മേഖലയിലെ സമ്പന്ന രാജ്യങ്ങള്‍ വഹിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ആദ്യം വന്നത് സൗദി

ആദ്യം വന്നത് സൗദി

ഇതിനുള്ള പ്രതികരണവുമായി ആദ്യം രംഗത്തുവന്നത് സൗദി അറേബ്യയാണ്. അമേരിക്ക ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ സിറിയയിലേക്ക് സൗദിയുടെ കരസേനയെ അയക്കുമെന്ന് സൗദി വ്യക്തമാക്കി. തങ്ങള്‍ ഇക്കാര്യം നേരത്തെ അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്നും സൗദി വിദേശകാര്യമന്ത്രി അബ്ദുല്‍ ജുബൈര്‍ പറഞ്ഞു.

ഖത്തറിന്റെ നിലപാട് ചോദ്യം ചെയ്തു

ഖത്തറിന്റെ നിലപാട് ചോദ്യം ചെയ്തു

സൗദി സൈന്യത്തെ അയക്കാന്‍ തയ്യാറാണ്. എന്നാല്‍ ഖത്തറിന്റെ നിലപാട് എന്താണ്. ഖത്തര്‍ സിറിയയിലേക്ക് സൈന്യത്തെ അയക്കുമോ. ഖത്തര്‍ സൈന്യം നിര്‍ബന്ധമായി സിറിയയിലേക്ക് അയക്കേണ്ടി വരുമെന്നും അല്ലെങ്കില്‍ അമേരിക്കന്‍ സൈന്യം ദോഹയിലെ താവളത്തില്‍ നിന്ന് പിന്മാറുമെന്നും അതോടെ ഖത്തര്‍ ഭരണകൂടം നിലംപൊത്തുമെന്നും സൗദി വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കി.

ഖത്തറിന്റെ പ്രതികരണം

ഖത്തറിന്റെ പ്രതികരണം

ഇതിനെതിരെയാണ് ഖത്തര്‍ രംഗത്തുവന്നിട്ടുള്ളത്. സൗദിയുടെ വാക്കുകളിലെ ഉദ്ദേശം ആര്‍ക്കും മനസിലാകുമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ഹമദ് ബിന്‍ അബ്ദുല്ല അല്‍ഥാനി പറഞ്ഞു. അറബ് ലോകത്ത് മാന്യത നേടാനും പൊതുജനാഭിപ്രായം തങ്ങള്‍ക്ക് അനുകൂലമാക്കാനുമാണ് സൗദിയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മറുപടി അര്‍ഹിക്കുന്നില്ല

മറുപടി അര്‍ഹിക്കുന്നില്ല

ഫ്രാന്‍സ് 24 ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സൗദി വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന മറുപടി അര്‍ഹിക്കാത്തതാണ്. അറബ് ജനതയെ മസ്തിഷ്‌ക പ്രക്ഷാളനം നടത്താനാണ് സൗദിയുടെ നീക്കം. ഇത്തരം നീക്കങ്ങളൊന്നും വിലപ്പോകില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി തുറന്നടിച്ചു.

വ്യക്തമായ നിലപാടുമായി ഖത്തര്‍

വ്യക്തമായ നിലപാടുമായി ഖത്തര്‍

സിറിയയിലേക്ക് സൈന്യത്തെ അയക്കുന്ന കാര്യം ഖത്തര്‍ പ്രതിനിധി സംഘത്തോട് അമേരിക്കന്‍ നേതൃത്വങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഖത്തര്‍ പ്രതിനിധികള്‍ അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയ വേളയിലായിരുന്നു ഈ ചര്‍ച്ച. സിറിയയിലെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കുന്ന രീതിയിലുള്ള ഇടപെടലാണ് ഖത്തര്‍ ആഗ്രഹിക്കുന്നതെന്നും അല്ലാതെ വെറുതെ സൈന്യത്തെ അയക്കുന്നതില്‍ അര്‍ഥമില്ലെന്നും ഖത്തര്‍ അറിയിച്ചു.

അധികാരം മാറ്റപ്പെടണം

അധികാരം മാറ്റപ്പെടണം

സിറിയയില്‍ വേണ്ടത് രാഷ്ട്രീയ പരിഹാരമാണ്. സൈനിക പരിഹാരമല്ല. സമ്പൂര്‍ണമായ മാറ്റം സിറിയയില്‍ വേണം. എന്നാല്‍ മാത്രമേ ആ രാജ്യത്തെ പ്രശ്‌നങ്ങള്‍ അവസാനിക്കൂ. അധികാരം മാറ്റപ്പെടണം. യുദ്ധക്കുറ്റവാളികളെ ശിക്ഷിക്കണം, സുസ്ഥിര ഭരണം നിലവില്‍ വരണം. ഇതൊക്കെയാണ് സിറിയയില്‍ വേണ്ടത്. അതിന് സൈന്യത്തെ അയച്ചതുകൊണ്ടു മാത്രം കഴിയില്ലെന്നും രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി വിശദീകരിച്ചു.

പ്രതിഷേധത്തെ ചോരയില്‍ മുക്കി

പ്രതിഷേധത്തെ ചോരയില്‍ മുക്കി

സിറിയയുടെ പ്രസിഡന്റിനെതിരെ തുടങ്ങിയ വിപ്ലവം പിന്നീട് ആഭ്യന്തര യുദ്ധമായി മാറുകയായിരുന്നു. സൈന്യം പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെയാണ് വിമതര്‍ ആയുധമെടുത്തത്. വിമതരെ പിന്തുണച്ച് സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളെത്തി. എന്നാല്‍ സിറിയന്‍ ഭരണകൂടത്തെ പിന്തുണച്ച് ഇറാനും റഷ്യയും വന്നു.

ഐസിസ് ഭീഷണിയുടെ മറവില്‍

ഐസിസ് ഭീഷണിയുടെ മറവില്‍

പിന്നീട് ഐസിസ് ഭീഷണി രൂക്ഷമായത്. ഈ പേരിലാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും സൈന്യത്തെ സിറിയയിലേക്ക് അയച്ചത്. ഐസിസ് ഭീഷണി ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. തുടര്‍ന്നാണ് അമേരിക്കന്‍ സൈന്യം സിറിയന്‍ സൈന്യത്തിന് നേരെ ആക്രമണം തുടങ്ങിയത്. ഇതിനെതിരെ റഷ്യയും ഇറാനും രംഗത്തുവന്നിരുന്നു. ഇപ്പോള്‍ സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ആലോചിക്കുകയാണ് അമേരിക്ക.

 ട്രംപ് വിരിച്ച വല

ട്രംപ് വിരിച്ച വല

അമേരിക്കന്‍ സൈന്യം പിന്‍മാറുന്നതിന് മുമ്പ് മറ്റൊരു ബദല്‍ ശക്തി അവിടെ എത്തണമെന്നും ആ ദൗത്യം അറബ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്നുമാണ് അമേരിക്കയുടെ നിലപാട്. ഈ വിഷയമാണ് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ഉടക്കിലെത്തിയിരിക്കുന്നത്. പ്രത്യക്ഷത്തില്‍ ഖത്തര്‍ സിറിയയുടെ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. എന്നാല്‍ സൗദി വ്യോമ സേന നേരത്തെ സിറിയയില്‍ എത്തുകയും ആക്രമണം നടത്തുകയും ചെയ്തിരുന്നു.

English summary
Qatari FM Denounces Saudi Calls to Send Troops to Syria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X