• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബാഴ്‌സലോണ ആരാധകര്‍ക്ക് യുഎഇയില്‍ കെണി; ഗള്‍ഫ് പ്രതിസന്ധിയില്‍ അവരും!! ഇതാണ് കാര്യം

  • By Ashif

ദുബായ്: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബായ ബാഴ്‌സലോണയ്ക്ക് അറബ് ലോകത്ത് നല്ല ആരാധകരുണ്ട്. പ്രത്യേകിച്ചും യുഎഇയില്‍. പക്ഷേ ഗള്‍ഫ് പ്രതിസന്ധിക്കിടെ പെട്ടിരിക്കുകയാണവര്‍. ബാഴ്‌സലോണയുടെ ജേഴ്‌സി അണിഞ്ഞ് യുഎഇയിലൂടെ ചലിക്കാനാകില്ല.

ഇന്ന് ബാഴ്‌സലോണയുടെ ജേഴ്‌സി അണിയല്‍ യുഎഇയില്‍ വലിയ കുറ്റമാണ്. ചിലപ്പോള്‍ ജയില്‍ ശിക്ഷയും ആയിരങ്ങള്‍ പിഴയും ലഭിക്കും. കാരണം, ബാഴ്‌സലോണയും ഖത്തറും തമ്മിലുണ്ടായക്കിയ ധാരണയാണ്. 2011ലെ കരാര്‍ പ്രകാരം താരങ്ങളുടെ ജേഴ്‌സിയില്‍ ഖത്തറിന്റെ സ്‌പോണ്‍സര്‍ ലോഗോ ഉണ്ടാകും.

111 വര്‍ഷത്തെ ചരിത്രം

111 വര്‍ഷത്തെ ചരിത്രം

ആദ്യമായാണ് ബാഴ്‌സലോണ ഇത്തരമൊരു കരാര്‍ ഒപ്പുവച്ചത്. ക്ലിബ്ബിന്റെ 111 വര്‍ഷത്തെ ചരിത്രത്തിലാദ്യം. ഏറെ ആഘോഷിക്കപ്പെട്ടിരുന്നു ഈ സംഭവം ഗള്‍ഫ് നാടുകളില്‍. പക്ഷേ ഇന്ന് ആഘോഷത്തിന് തടസം നേരിട്ടിരിക്കുന്നു.

ജൂണ്‍ 30 വരെ മാത്രം

ജൂണ്‍ 30 വരെ മാത്രം

പക്ഷേ ഒരു കാര്യം. യുഎഇയിലെ ബാഴ്‌സലോണ ആരാധകര്‍ക്ക് കുറച്ച് ദിവസങ്ങള്‍ മാത്രം സഹിച്ചിരുന്നാല്‍ മതി. കാരണം ബാഴ്‌സലോണ ഖത്തര്‍ എയര്‍വേയ്‌സുമായുണ്ടാക്കിയ കരാര്‍ ഈ മാസം 30ന് അവസാനിക്കും.

ജാപ്പനീസ് കമ്പനി

ജാപ്പനീസ് കമ്പനി

അതിന് ശേഷം ജപ്പാനിലെ വാണിജ്യ കമ്പനിയായ റാക്കുടെനുമായി ക്ലബ്ബ് കരാറുണ്ടാക്കിയിട്ടുണ്ട്. 2017-18 കാലയളവിലാണ് ജാപ്പനീസ് കമ്പനിയുമായി കരാറുണ്ടാക്കിയിരിക്കുന്നത്.

പ്രതികാര നടപടികള്‍

പ്രതികാര നടപടികള്‍

ഗള്‍ഫ് പ്രതിസന്ധി രൂക്ഷമായിരിക്കെ യുഎഇ അധികൃതര്‍ ഖത്തറിനെതിരേ കൂടുതല്‍ പ്രതികാര നടപടികള്‍ സ്വീകരിച്ചിരുന്നു. ഖത്തറിനെ പിന്തുണയ്ച്ച് സോഷ്യല്‍ മീഡിയകളില്‍ പ്രതികരിക്കുന്നവര്‍ക്ക് 15 വര്‍ഷം തടവ് ലഭിക്കുമെന്നാണ് ഉത്തരവ്. ഖത്തറിനോട് അനുഭാവം പുലര്‍ത്തുന്ന ഒരു നടപടിയും യുഎഇയില്‍ പാടില്ല.

59 വ്യക്തികള്‍

59 വ്യക്തികള്‍

അതിന് പുറമെ സൗദി, യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറുമായി ബന്ധമുള്ള 59 വ്യക്തികളെയും 12 സംരഭങ്ങളെയും ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഖത്തറിനെതിരേ കൂടുതല്‍ നടപടി സ്വീകരിക്കുമെന്നു യുഎഇയും ബഹ്‌റൈനും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഫുട്‌ബോള്‍ ലോകകപ്പ്

ഫുട്‌ബോള്‍ ലോകകപ്പ്

2022ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് മല്‍സര വേദി ഖത്തറാണ്. സ്റ്റേഡിയങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കവെയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. എന്നാല്‍ അയല്‍രാജ്യങ്ങളുടെ നടപടികള്‍ ഇതുവരെ ഖത്തറിനെ കാര്യമായി ബാധിച്ചിട്ടില്ല.

തിരിച്ചടി യുഎഇക്ക്

തിരിച്ചടി യുഎഇക്ക്

അതേസമയം, ഖത്തറിനെതിരേ നടപടിയെടുത്ത ജിസിസി രാജ്യങ്ങളില്‍ ഏറ്റവും തിരിച്ചടി നേരിടാന്‍ സാധ്യത യുഎഇക്കാണെന്ന് വിലയിരുത്തല്‍. കാരണം ഖത്തറില്ലെങ്കില്‍ യുഎഇ ഇല്ലെന്നതാണ് വസ്തുത. യുഎഇയിലെ വൈദ്യുത മേഖല ഖത്തറിലെ വാതകത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.

പകുതിയും ഇറക്കുമതി

പകുതിയും ഇറക്കുമതി

യുഎഇ വൈദ്യുതിയുടെ പകുതിയും ഇറക്കുമതി ചെയ്യുന്നതാണ്. അതാവട്ടൈ, കൂടുതലും ഖത്തറില്‍ നിന്നും. ഗള്‍ഫ് മേഖലയിലെ പുതിയ വിവാദങ്ങള്‍ ദുബായിലെ കൂറ്റന്‍ കെട്ടിടങ്ങളെ ഇരുട്ടിലാക്കുമെന്നാണ് നിഗമനം.

ഖത്തറിലെ പ്രകൃതി വാതകം

ഖത്തറിലെ പ്രകൃതി വാതകം

യുഎഇയില്‍ ഏറ്റവും വലിയ കെട്ടിടങ്ങളുള്ളതും ജനങ്ങള്‍ താമസിക്കുന്നതുമായ നഗരമാണ് ദുബായ്. ഇവിടേക്ക് ആവശ്യമായ വൈദ്യുതിയുടെ പകുതിയും എത്തുന്നത് ഖത്തറില്‍ നിന്നാണ്. കാരണം ഖത്തറിലെ പ്രകൃതി വാതകമാണ് ദുബായിയെ പ്രകാശപൂരിതമാക്കുന്നത്.

പ്രതിദിനം 200 കോടി ക്യൂബിക് അടി

പ്രതിദിനം 200 കോടി ക്യൂബിക് അടി

യുഎഇയിലേക്ക് ഖത്തറില്‍ നിന്നു കടലിനടിയിലൂടെ സ്ഥാപിച്ച വാതക കുഴല്‍ വഴി പ്രതിദിനം 200 കോടി ക്യൂബിക് അടി പ്രകൃതി വാതകമാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 364 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിച്ച ഈ കുഴല്‍ വഴി തന്നെയാണ് ഒമാനിലേക്കും പ്രകൃതി വാതകം എത്തുന്നത്.

English summary
In 2011, Barcelona FC signed a historic deal with Qatar Sports Investment to put a sponsor's logo on their shirts for the first time in 111 years. Now, however, the club’s Emirati fans could face jail time and large fines for wearing Barca jerseys.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more