കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നരവർഷത്തെ ഇടവേള: ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ

Google Oneindia Malayalam News

ദോഹ: മൂന്നര വർഷം നീണ്ട ഉപരോധത്തിന് ശേഷം യുഎഇ- ഖത്തർ വിമാന സർവീസുകൾക്ക് 27ന് തുടക്കമാകും. 27ന് ദോഹ- ദുബായ് സർവീസുകളും 28ന് ദോഹ- അബുദാബി സർവീസുകളുമാണ് പുനരാരംഭിക്കുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 27ന് വൈകിട്ട് ഏഴ് മണിക്കാണ് ആദ്യ വിമാനം പുറപ്പെടുന്നത്. ഖത്തർ എയർവേയ്സിന്റെ ക്യു ആർ 1018 എയർബസ് എ30 യുഎഇ സമയം രാത്രി 9.10നാണ് എത്തിച്ചേരുക. തുടർന്ന് പിറ്റേ ദിവസം ദോഹയി നിന്ന് രാത്രി 7.50ന് പുറപ്പെടുന്ന ക്യുആർ 1054 എയർബസ് എ320 അബുദാബിയിൽ നിന്ന് യുഎഇ സമയം 9.55ന് അബുദാബിയിലേക്ക് എത്തും.

 സ്പെയിനിൽ സ്ഫോടനം: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു, മാഡ്രിഡിനെ നടുക്കിയ സ്ഫോടന ശബ്ദം സ്പെയിനിൽ സ്ഫോടനം: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു, മാഡ്രിഡിനെ നടുക്കിയ സ്ഫോടന ശബ്ദം

മൂന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ഖത്തറിൽ നിന്ന് യുഎഇയിലേക്ക് സർവീസ് നടത്തുന്ന ആദ്യത്തെ വിമാനങ്ങളാണ് ഇവ രണ്ടും. ഉപരോധം നീക്കിയതിന് പിന്നാലെ ജനുവരി 18 മുതൽ ഷാർജയിൽ നിന്ന് എയർ അറേബ്യ ഷാർജ- ദോഹ വിമാന സർവീസുകളും പുനനാരംഭിച്ചിരുന്നു.

flight-1577992397-jpg-pa

ഖത്തറിന് വിദേശരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചതോടെ ജനുവരി 11 മുതൽ സൌദിയ്ക്കും ഖത്തറിനുമിടയിലെ വിമാനസർവീസുകൾ പുനരാരംഭിച്ചിരുന്നു. ഖത്തർ എയർവേയ്സാണ് മൂന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം ദോഹ- റിയാദ് സർവീസുകൾ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ ആഴ്ചയിൽ ഏഴ് സർവീസുകളായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ജിദ്ദ സർവീസ് 16 മുതലും ആരംഭിച്ചിരുന്നു.

Recommended Video

cmsvideo
സർക്കാരിന് അഭിനന്ദനവുമായി ആദ്യ ട്രാൻസ്‌ജെൻഡർ ഡോക്ടർ ‌വിഎസ്‌ പ്രിയ | Oneindia Malayalam

English summary
Qatar- UAE flight services restarts from January 21 after removing Qatar blockade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X