Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ ചരിത്രക്കുതിപ്പില്‍; ഭക്ഷ്യവസ്തുക്കള്‍ കയറ്റുമതി ചെയ്യും!! പ്രതീക്ഷിച്ചതില്‍ കവിഞ്ഞ വളര്‍ച്ച

ദോഹ: പ്രതിസന്ധികള്‍ മറികടന്ന് കുതിക്കുകയാണ് ഗള്‍ഫിലെ കൊച്ചുരാജ്യമായ ഖത്തര്‍. അയല്‍രാജ്യങ്ങളുടെ ഉപരോധത്തിന്റെ ആദ്യദിനങ്ങളില്‍ അല്‍പ്പം പരിഭ്രമിച്ച ഖത്തര്‍ പിന്നീട് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതില്‍ വിജയിച്ചു. ഇതിന്റെ ഫലമാണ് ഇന്ന് കയറ്റുമതി ചെയ്യുന്നതിലേക്ക് എത്തിയിരിക്കുന്നത്.

എണ്ണയും വാതകവും ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും മാത്രം കയറ്റുമതി ചെയ്തിരുന്ന ഖത്തര്‍ ഭക്ഷ്യവസ്തുക്കള്‍ കയറ്റുമതി ചെയ്യാന്‍ പദ്ധതി തയ്യാറാക്കുകയാണ്. വരുംമാസങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ കയറ്റുമതി ചെയ്യുമെന്ന് മുന്‍സിപ്പാലിറ്റി മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ സൈഫ് അല്‍ കുവാരി പറഞ്ഞു. ആശ്ചര്യകരമാണ് ഖത്തറിന്റെ വളര്‍ച്ച....

 ഭക്ഷ്യവസ്തുക്കള്‍ ഉടന്‍

ഭക്ഷ്യവസ്തുക്കള്‍ ഉടന്‍

ഭക്ഷ്യവസ്തുക്കള്‍ ഉടന്‍ കയറ്റുമതി ചെയ്യുമെന്നാണ് മുന്‍സിപ്പാലിറ്റി-പരിസ്ഥിതി വകുപ്പ് മന്ത്രാലയത്തിലെ പ്രമുഖ ഉദ്യോഗസ്ഥന്‍ ഡോ. മുഹമ്മദ് അറിയിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ ഖത്തര്‍ സ്വയം പര്യാപ്തത കൈവരിച്ചുവെന്ന് അദ്ദേഹം അല്‍ അറബ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കയറ്റുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്ന വസ്തുക്കള്‍ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു.

കയറ്റുമതി ചെയ്യുന്നവ...

കയറ്റുമതി ചെയ്യുന്നവ...

പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, കോഴി തുടങ്ങിയവയാണ് കയറ്റുമതി ചെയ്യുക. നാല് രാജ്യങ്ങളുടെ ഉപരോധം തുടരവെയാണ് ഖത്തര്‍ കയറ്റുമതിക്ക് ഒരുങ്ങുന്നതെന്നത് എടുത്തുപറയേണ്ടതാണ്. എല്ലാതരം പച്ചക്കറികളും ഇപ്പോള്‍ ഖത്തര്‍ കൃഷി ചെയ്യുന്നുണ്ട്. കന്നുകാലികള്‍ ആവശ്യത്തിലധികം രാജ്യത്തുണ്ട്.

പൊതു-സ്വകാര്യ മേഖല കൈകോര്‍ത്തു

പൊതു-സ്വകാര്യ മേഖല കൈകോര്‍ത്തു

പാല്‍, പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, മുട്ട എന്നിവയുടെ കാര്യത്തിലെല്ലാം ഖത്തര്‍ സ്വയം പര്യാപ്തത കൈവരിച്ചുവെന്ന് ഡോ. മുഹമ്മദ് പറഞ്ഞു. പൊതു-സ്വകാര്യ മേഖല കൈകോര്‍ത്താണ് രാജ്യം നേരിടുന്ന പ്രതിസന്ധി തരണം ചെയ്തതെന്ന് അദ്ദേഹം വിശദീകരിച്ചു. വിപണികളില്‍ ആവശ്യത്തിന് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വന്‍ കുതിപ്പാണെന്ന് ഐഎംഎഫ്

വന്‍ കുതിപ്പാണെന്ന് ഐഎംഎഫ്

സാമ്പത്തിക വളര്‍ച്ചാരംഗത്ത് ഖത്തര്‍ നടത്തുന്നത് വന്‍ കുതിപ്പാണെന്ന് അന്താരഷ്ട്ര നാണയ നിധി (ഐഎംഎഫ്) നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ഖത്തര്‍ 2.4 ശതമാനം വളര്‍ച്ച നേടുമെന്നാണ് ഐഎംഎഫ് പറയുന്നത്. ഖത്തറിന്റെ സാമ്പത്തിക കുതിപ്പിന് പ്രധാന തടസമായി നിന്നത് സൗദി സഖ്യത്തിന്റെ ഉപരോധമായിരുന്നു. എന്നാല്‍ ഉപരോധം മൂലമുള്ള പ്രതിസന്ധി ഖത്തര്‍ മറികടന്നുവെന്നാണ് ഐഎംഎഫ് സൂചിപ്പിക്കുന്നത്.

നേരിയ മങ്ങല്‍

നേരിയ മങ്ങല്‍

2017ല്‍ ഖത്തറിന്റെ വളര്‍ച്ചയില്‍ നേരിയ മങ്ങലുണ്ടായിരുന്നു. 1.6 ശതമാനം വളര്‍ച്ചയാണ് ജിഡിപിയിലുണ്ടായത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചത്. ഇതുമൂലമുണ്ടായ മങ്ങലായിരുന്നു അന്ന് രേഖപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ വന്‍ കുതിപ്പാണ് ഖത്തര്‍ നടത്തുന്നതെന്ന് ഐഎംഎഫ് പറയുന്നു. ഈ വര്‍ഷം ഖത്തറിന്റെ ജിഡിപി വളര്‍ച്ച 2.4 ശതമാനം ആകുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം.

ഗുണം ചെയ്ത ഘടകം

ഗുണം ചെയ്ത ഘടകം

കഴിഞ്ഞ മാസങ്ങളില്‍ എണ്ണ-പ്രകൃതി വാതക വിലയിലുണ്ടായ ഉയര്‍ച്ചയാണ് ഖത്തറിന് ഗുണമായത്. ഖത്തറിലേക്ക് പുതിയ നിക്ഷേപകരെ കൊണ്ടുവരാന്‍ ഭരണകൂടത്തിന് സാധിച്ചതും നേട്ടമായെന്ന് അന്താരാഷ്ട്ര നാണയ നിധി വിലയിരുത്തുന്നു. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഖത്തര്‍ ഭരണകൂടം ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കിയത്. നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി.

എല്ലാം എളുപ്പമാക്കി

എല്ലാം എളുപ്പമാക്കി

പുതിയ സംരംഭം തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി. രാജ്യത്തേക്ക് വിദേശികളെ ആകര്‍ഷിക്കുന്നതിന് വിസാ ചട്ടങ്ങളില്‍ ഇളവ് വരുത്തിയതും ഖത്തര്‍ ആകര്‍ഷക രാജ്യമായി മാറാന്‍ കാരണമായി. സൗദിയിലെ കരാതിര്‍ത്തി വഴിയും യുഎഇ തുറമുഖം വഴിയുമാണ് ഖത്തറിലേക്ക് നേരത്തെ ചരക്കുകള്‍ എത്തിയിരുന്നത്. ഉപരോധത്തോടെ ഈ രണ്ട് വഴികളും അടഞ്ഞു. തുടര്‍ന്നാണ് പുതിയ വഴികള്‍ ഖത്തര്‍ തേടിയത്.

 സഹായത്തിനെത്തിയവര്‍

സഹായത്തിനെത്തിയവര്‍

തുര്‍ക്കിയും ഇറാനും ഒമാനും സഹകരിച്ചതോടെ ഖത്തര്‍ അതിവേഗം വളര്‍ച്ച തിരിച്ചുപിടിക്കുകയായിരുന്നു. തൊട്ടുപിന്നാലെയുണ്ടായ എണ്ണവിലയിലെ ഉയര്‍ച്ചയും ഖത്തറിന് നേട്ടമായി. സ്വാഭാവികമായും പ്രകൃതി വാതകത്തിനും വില വര്‍ധിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ വാതകം കൈവശം വെക്കുന്ന രാജ്യമാണ് ഖത്തര്‍. ആഗോള വിപണയില്‍ വില വര്‍ധിച്ചതോടെ ഖത്തറിന്റെ കയറ്റുമതി ലാഭകരമാകുകയും ചെയ്തു.

എക്കാലവും ആശ്രയിക്കാന്‍ പറ്റില്ല

എക്കാലവും ആശ്രയിക്കാന്‍ പറ്റില്ല

ഇറക്കുമതിയെ എക്കാലവും ആശ്രയിക്കാന്‍ പറ്റില്ലെന്ന് ഖത്തറിന് ബോധ്യമുണ്ടായിരുന്നു. വിദേശത്ത് നിന്ന് പശുക്കളെ ഇറക്കി. കൂടാതെ രാജ്യത്തെ കൃഷി കൂടുതല്‍ പ്രോല്‍സാഹിപ്പിച്ചു. യൂറോപ്പില്‍ നിന്നും ഏഷ്യയില്‍ നിന്നും നേരിട്ട് ഇറക്കുമതി തുടങ്ങി. ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങളുമായി വരെ അടുത്ത സഹകരണം ഖത്തര്‍ ഭരണകൂടം ഉറപ്പാക്കിയതും നേട്ടമായി.

അടുത്തവര്‍ഷം വളര്‍ച്ച

അടുത്തവര്‍ഷം വളര്‍ച്ച

ഖത്തറിന്റെ ജിഡിപിയില്‍ ഇനിയും വര്‍ധന വരാനാണ് സാധ്യതയെന്ന് ഐഎംഎഫ് പറയുന്നു. അടുത്ത വര്‍ഷം 3.1 ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രവചിക്കുന്നത്. മാത്രമല്ല, വിദേശ നാണയ കരുതല്‍ സംഭരണം 3600 കോടി ഡോളറായി ഉയരാനും സാധ്യതയുണ്ടെന്ന് ഐഎംഎഫ് പറയുന്നു. ഖത്തറിലെ സാമ്പത്തിക സാഹചര്യം ഒരു രാജ്യത്തിന് വളരാന്‍ വേണ്ട എല്ലാ വഴികളിലുമാണ് സഞ്ചരിക്കുന്നത്.

വാറ്റ് വൈകും...

വാറ്റ് വൈകും...

വാറ്റ് ഖത്തര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. അടുത്ത വര്‍ഷം അവസാനത്തിലോ 2020ന്റെ തുടക്കത്തിലോ വാറ്റ് ഖത്തര്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐഎംഎഫ് പ്രസ്താവനയില്‍ പറയുന്നു. വാറ്റ് നടപ്പാക്കുന്നത് വൈകുമെന്ന് ഖത്തര്‍ അടുത്തിടെ സൂചിപ്പിച്ചിരുന്നു. വാണിജ്യ മേഖലയിലെ ഉദാരവല്‍ക്കരണം, നിക്ഷേപങ്ങളുടെ വൈവിധ്യവല്‍ക്കരണം, നയരൂപീകരണം എന്നിവയാണ് ഖത്തറില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നും ഐഎംഎഫ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+