കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയെ ഞെട്ടിച്ച് ഖത്തറിന്റെ വന്‍ പ്രഖ്യാപനം; ഇനി ഒപെകില്‍ ഇല്ല!! സ്വന്തം വഴിയില്‍ കുതിക്കും

Google Oneindia Malayalam News

Recommended Video

cmsvideo
ഒപെക് ഒഴിഞ്ഞ് ഖത്തർ | Oneindia Malayalam

ദോഹ: എണ്ണ ഉല്‍പ്പാദ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് ഖത്തര്‍ രാജിവെക്കുന്നു. ഖത്തര്‍ ഊര്‍ജ വകുപ്പ് മന്ത്രി സഅദ് ശെരീദ അല്‍ കഅബിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ഖത്തര്‍ ഊര്‍ജ മേഖലയില്‍ ഇനി സ്വന്തം വഴിയില്‍ സഞ്ചരിക്കുകയാണ്. ഒപെകിന്റെ കൂടെ നില്‍ക്കുമ്പോള്‍ പല തീരുമാനങ്ങളും വേഗത്തില്‍ എടുക്കുന്നതിന് ഖത്തറിന് തടസം നേരിടുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ഒപെക് വിടുന്നത്. ഒപെകിലെ പ്രധാന രാജ്യം സൗദി അറേബ്യയാണ്. ഖത്തര്‍ രാജിവെക്കുന്നുവെന്ന പ്രഖ്യാപനം സൗദിക്ക് ഞെട്ടലുണ്ടാക്കുന്നതാണ്. മന്ത്രിയുടെ പ്രഖ്യാപനത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ....

സൗദിയാണ് നേതൃത്വം

സൗദിയാണ് നേതൃത്വം

ഓര്‍ഗനൈസേഷന്‍ ഓഫ് ദി പെട്രോളിയം എക്‌സ്‌പോര്‍ട്ടിങ് കണ്‍ട്രീസ് എന്നാണ് ഒപെകിന്റെ പൂര്‍ണനാമം. എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന 15 രാജ്യങ്ങളുടെ കൂട്ടായ്മയാണിത്. സൗദി അറേബ്യയാണ് ഈ കൂട്ടായ്മയിലെ പ്രധാന രാജ്യം. സൗദിയാണ് പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതും.

 റഷ്യയുടെ മറുചേരി

റഷ്യയുടെ മറുചേരി

ഒപെകില്‍ അംഗങ്ങളല്ലാത്ത രാജ്യങ്ങളും എണ്ണ കയറ്റി അയക്കുന്നുണ്ട്. അത്തരം രാജ്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് റഷ്യയാണ്. റഷ്യയും സൗദിയും എടുക്കുന്ന തീരുമാനങ്ങളാണ് എണ്ണ വില നിര്‍ണയിക്കുന്നത്. രണ്ടു വിഭാഗത്തിലും പെടാതെയാണ് അമേരിക്കയുടെ നില്‍പ്പ്.

ഖത്തര്‍ ഇറാന്‍ പക്ഷം പിടിക്കുമോ

ഖത്തര്‍ ഇറാന്‍ പക്ഷം പിടിക്കുമോ

അമേരിക്കയും വന്‍തോതില്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യങ്ങളാണ് സൗദിയും അമേരിക്കയും റഷ്യയും. ഒപെകില്‍ നിന്നുള്ള ഖത്തറിന്റെ പിന്‍മാറ്റം സൗദിയെ ഞെട്ടിപ്പിക്കുന്നതാണ്. എണ്ണ കയറ്റുമതി രാജ്യമായ ഇറാന്‍ ഒരു കൂട്ടായ്മയിലുമില്ല. ഖത്തര്‍ ഇറാന്‍ പക്ഷം പിടിക്കുമോ എന്ന ആശങ്ക നേരത്തെ സൗദി സഖ്യത്തിനുണ്ട്.

ഖത്തര്‍ പെട്രോളിയം സ്ഥിരീകരിച്ചു

ഖത്തര്‍ പെട്രോളിയം സ്ഥിരീകരിച്ചു

ലോകത്തെ എണ്ണ ഉല്‍പ്പാദനത്തില്‍ പകുതിയും ഒപെക് രാജ്യങ്ങളുടേതാണ്. ഖത്തര്‍ ഊര്‍ജ വകുപ്പ് മന്ത്രി സഅദ് ശെരീദ അല്‍ കഅബിയാണ് ഒപെകില്‍ നിന്ന് രാജിവെക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഖത്തര്‍ പെട്രോളിയവും ഇക്കാര്യം സ്ഥിരീകരിച്ചു. ഖത്തറിന്റെ പ്രധാന എണ്ണ കമ്പനിയാണ് ഖത്തര്‍ പെട്രോളിയം.

2019 ജനുവരി ഒന്നുമുതല്‍

2019 ജനുവരി ഒന്നുമുതല്‍

2019 ജനുവരി ഒന്നുമുതല്‍ ഖത്തര്‍ സ്വന്തം വഴിയില്‍ സഞ്ചരിക്കും. ഒപെകിന്റെ തീരുമാനങ്ങള്‍ ഖത്തറിന്റെ നയങ്ങളെ ബാധിക്കില്ല. ഉല്‍പ്പാദന നിയന്ത്രണവും കയറ്റുമതിയുമെല്ലാം ഖത്തര്‍ സ്വന്തമായി തീരുമാനിക്കും. ഒപെകിന്റെ കൂടെ നില്‍ക്കുന്നത് ഖത്തറിന്റെ ദീര്‍ഘകാല പദ്ധതികളെ ബാധിക്കുന്നുവെന്നാണ് ഖത്തറിന്റെ നിലപാട്.

 110 ദശലക്ഷം ടണ്‍ ആക്കും

110 ദശലക്ഷം ടണ്‍ ആക്കും

പ്രകൃതി വാതകം ഉല്‍പ്പാദനം വന്‍ തോതില്‍ ഉയര്‍ത്താന്‍ ഖത്തര്‍ ആസൂത്രണം ചെയ്യുന്നുണ്ട്. നിലവില്‍ വര്‍ഷത്തില്‍ 77 ദശലക്ഷം ടണ്‍ ആണ് ഖത്തറിന്റെ ഉല്‍പ്പാദനം. ഇത് 110 ദശലക്ഷം ടണ്‍ ആക്കാനാണ് ഖത്തറിന്റെ തീരുമാനം. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കൈവശമുള്ള രാജ്യമാണ് ഖത്തര്‍.

മുമ്പില്‍ ലക്ഷ്യം മാത്രം

മുമ്പില്‍ ലക്ഷ്യം മാത്രം

ഖത്തര്‍ എണ്ണ, പ്രകൃതി വാതകം കൂടുതല്‍ ഉല്‍പ്പാദിപ്പിക്കും. ഇതിന്റെ പദ്ധതി നേരത്തെ തയ്യാറാക്കിയിട്ടുണ്ട്. ഒപെകിലെ അംഗത്വം സ്വന്തമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകാന്‍ തടസമായിരുന്നു. ലക്ഷ്യം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ ഒപെക് വിടുന്നതെന്ന ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

ഉപരോധവുമായി ബന്ധമില്ലെന്ന്

ഉപരോധവുമായി ബന്ധമില്ലെന്ന്

ഒപെകില്‍ നിന്നുള്ള പിന്‍മാറ്റവും സൗദി സഖ്യത്തിന്റെ ഉപരോധവും തമ്മില്‍ ബന്ധമില്ലെന്ന് അല്‍ കഅബി വ്യക്തമാക്കി. 1960ലാണ് ഒപെക് രൂപീകരിച്ചത്. തൊട്ടടുത്ത വര്‍ഷം ഖത്തര്‍ സംഘത്തില്‍ അംഗമായി. സൗദിയും റഷ്യയും എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വില പിടിച്ചുനിര്‍ത്തുന്നതിന് വേണ്ടിയാണ് ഉല്‍പ്പാദനം കുറയ്ക്കുന്നത്.

സൗദിയുടെയും റഷ്യയുടെയും ലക്ഷ്യം

സൗദിയുടെയും റഷ്യയുടെയും ലക്ഷ്യം

വരുന്ന മാസങ്ങളില്‍ എണ്ണവില ഇടിയുന്നത് തടയുകയാണ് സൗദിയുടെയും റഷ്യയുടെയും ലക്ഷ്യം. ഇതിന് വേണ്ടിയാണ് ഉല്‍പ്പാദനം നേരിയ തോതില്‍ കുറയ്ക്കുന്നത്. വന്‍തോതില്‍ ഉല്‍പ്പാദനം നടക്കുകയും വിപണിയില്‍ ആവശ്യത്തിലധികം എണ്ണ എത്തുകയും ചെയ്താല്‍ വില ഇടിയും. ഈ സാഹചര്യമാണ് ഇപ്പോഴുള്ളത്.

വില കുത്തനെ ഇടിഞ്ഞു

വില കുത്തനെ ഇടിഞ്ഞു

ഒക്ടോബറില്‍ എണ്ണ ബാരലിന് 86 ഡോളറായി ഉയര്‍ന്നിരുന്നു. നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഒക്ടോബറില്‍. പിന്നീട് അമേരിക്കന്‍ സമ്മര്‍ദ്ദം കാരണം ഗള്‍ഫ് രാജ്യങ്ങള്‍ ഉല്‍പ്പാദനം കൂട്ടി. ക്രമേണ വില കുറയുകയും ബാരലിന് 60 ഡോളര്‍ എന്ന നിലയില്‍ എത്തുകയും ചെയ്തു.

30 ശതമാനം ഖത്തറിന്റേത്

30 ശതമാനം ഖത്തറിന്റേത്

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്ന രാജ്യം ഖത്തറാണ്. ലോകത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്നതിന്റെ 30 ശതമാനം ഖത്തറിലാണ്. ഇനിയും വാതക ഉല്‍പ്പാദനം കൂട്ടാനാണ് ഖത്തറിന്റെ തീരുമാനം. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേഗത കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തറിന്റെ നീക്കം.

മറുഭാഗം ഇറാന്റേത്

മറുഭാഗം ഇറാന്റേത്

ഖത്തറിന്റെ കൈവശമുള്ള പ്രകൃതി വാതക പാടത്തിന്റെ മറുഭാഗം ഇറാന്റേതാണ്. ഇറാന്റെ വാതകം വിദേശരാജ്യങ്ങള്‍ വാങ്ങുന്നത് താരതമ്യേന കുറവാണ്. അമേരിക്കന്‍ ഉപരോധം കൂടിയായപ്പോള്‍ ഇറാന് കൂടുതല്‍ തിരിച്ചടിയായിട്ടുണ്ട്. ഈ അവസരം മുതലെടുത്താണ് ഖത്തര്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാനും വരുമാനമുണ്ടാക്കാനും ശ്രമം തുടങ്ങുന്നത്.

സൗദിയില്‍ നിന്ന് ഖത്തറിലേക്ക് ദൂത്; അമീറിന് രാജാവിന്റെ ക്ഷണം, ഗള്‍ഫ് പ്രതിസന്ധി തീര്‍ന്നേക്കുംസൗദിയില്‍ നിന്ന് ഖത്തറിലേക്ക് ദൂത്; അമീറിന് രാജാവിന്റെ ക്ഷണം, ഗള്‍ഫ് പ്രതിസന്ധി തീര്‍ന്നേക്കും

English summary
Qatar to withdraw from OPEC in January 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X