കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയെ ഞെട്ടിച്ച് ഖത്തര്‍; പിന്തുണ പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്, സൗദിയും പാകിസ്താനും ഒപ്പിട്ടു!!

Google Oneindia Malayalam News

ദോഹ: അറബ് രാജ്യമാണെങ്കിലും തീര്‍ത്തും വ്യത്യസ്മാണ് ഖത്തറിന്റെ നിലപാടുകള്‍. പ്രധാന അറബ് രാജ്യങ്ങള്‍ സ്വീകരിക്കുന്ന പല നിലപാടുകളോടും ഖത്തര്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നത് മുമ്പും വാര്‍ത്തയായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിലാണ് ഖത്തര്‍ സ്വീകരിച്ച നിലപാട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഏറെ വിമര്‍ശനം നേരിടുന്ന രാജ്യമാണ് ചൈന. ഉയ്ഗൂര്‍ മുസ്ലിംകള്‍ക്കെതിരെ ചൈനീസ് ഭരണകൂടം സ്വീകരിക്കുന്ന നിലപാടിനെതിരെ യൂറോപ്യന്‍ രാജ്യങ്ങളുള്‍പ്പെടെ രംഗത്തുവന്നിരുന്നു. ഇതിന് ബദലായി മറ്റു ചില രാജ്യങ്ങള്‍ ചൈനയെ പിന്തുണച്ചും രംഗത്തുവന്നു. സൗദിയും പാകിസ്താനുമെല്ലാം ചൈനയ്‌ക്കൈാപ്പം നിന്നു. ചൈനയ്ക്ക് പിന്തുണ നല്‍കി ഇവര്‍ ഒപ്പുവച്ച മനുഷ്യാവകാശ രേഖ പുറത്തിറക്കി. ആദ്യം പിന്തുണച്ച ഖത്തര്‍ പിന്നീട് പിന്‍മാറുകയായിരുന്നുവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

 ചൈനയിലെ മുസ്ലിം ന്യൂനപക്ഷം

ചൈനയിലെ മുസ്ലിം ന്യൂനപക്ഷം

ചൈനയിലെ മുസ്ലിം ന്യൂനപക്ഷമാണ് ഉയ്ഗൂറുകള്‍. ഇവര്‍ക്കെതിരെ കമ്യൂണിസ്റ്റ് ഭരണകൂടം ക്രൂരമായ അടിച്ചമര്‍ത്തല്‍ നയം സ്വീകരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഇക്കാര്യത്തില്‍ ചൈനക്കെതിരെ രംഗത്തുവന്നിരുന്നു. ഈ വേളയിലാണ് ചൈനയെ പിന്തുണച്ച് മറ്റു ചില രാജ്യങ്ങള്‍ ഒപ്പിട്ട രേഖ തയ്യാറാക്കിയത്.

Recommended Video

cmsvideo
ഇറാനെ പേടിപ്പെടുത്താന്‍ ഖത്തറിലേക്ക് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ | Oneindia Malayalam
 ഖത്തര്‍ സ്വീകരിച്ച നിലപാട്

ഖത്തര്‍ സ്വീകരിച്ച നിലപാട്

സൗദി അറേബ്യ, പാകിസ്താന്‍ തുടങ്ങി മുസ്ലിം രാജ്യങ്ങളിലെ പ്രധാനികളെല്ലാം ചൈനയെ പിന്തുണച്ചുള്ള രേഖയില്‍ ഒപ്പുവച്ചിരുന്നു. തങ്ങള്‍ ഒപ്പുവയ്ക്കുന്നില്ലെന്നാണ് ഖത്തര്‍ സ്വീകരിച്ച പുതിയ നിലപാട്. ഇക്കാര്യം ഖത്തര്‍ ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതി പ്രസിഡന്റ് കോളി സെക്കിനെ അറിയിക്കുകയും ചെയ്തുവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രത്യേക തടവറകള്‍

പ്രത്യേക തടവറകള്‍

അന്താരാഷ്ട്രതലത്തില്‍ ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഉയ്ഗൂള്‍ മുസ്ലിംകളെ പാര്‍പ്പിക്കാന്‍ ചൈന പ്രത്യേക തടവറകള്‍ സ്ഥാപിച്ചതും വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ തള്ളുകയാണ് ചൈന ചെയ്തത്.

 സമദൂര നിലപാട് സ്വീകരിക്കും

സമദൂര നിലപാട് സ്വീകരിക്കും

കഴിഞ്ഞ മാസം 12നാണ് ചൈനയെ പിന്തുണച്ച് 37 രാജ്യങ്ങള്‍ രംഗത്തുവന്നത്. ഇതില്‍ കൂടുതലും മുസ്ലിം രാജ്യങ്ങളായിരുന്നു. ചൈനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമദൂര നിലപാട് സ്വീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് യുഎന്നിലെ ഖത്തര്‍ പ്രതിനിധി അലി അല്‍ മന്‍സൂരി മനുഷ്യാവകാശ സമിതി അധ്യക്ഷനെ അറിയിച്ചു.

 ആദ്യം പിന്തുണച്ച ഖത്തര്‍

ആദ്യം പിന്തുണച്ച ഖത്തര്‍

ജൂലൈ 12ന് ചൈനയെ പിന്തുണച്ച് ഒപ്പുവച്ച രാജ്യങ്ങളില്‍ ഖത്തറുമുണ്ടായിരുന്നു. എന്നാല്‍ ജൂലൈ 18ന് പിന്തുണ പിന്‍വലിക്കുന്നുവെന്ന് ഖത്തര്‍ പ്രതിനിധി അറിയിച്ചു. ചൈനയിലെ ഷി ജിന്‍പിങ് ഭരണകൂടത്തെ ന്യായീകരിച്ചും ഉയ്ഗൂറുകള്‍ക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നില്ലെന്നുമാണ് ജൂലൈ 12ലെ രേഖയില്‍ പറയുന്നത്.

22 പാശ്ചാത്യരാജ്യങ്ങള്‍

22 പാശ്ചാത്യരാജ്യങ്ങള്‍

നേരത്തെ 22 പാശ്ചാത്യരാജ്യങ്ങള്‍ ചൈനയ്‌ക്കെതിരെ രംഗത്തുവന്നിരുന്നു. ചൈന അടിച്ചമര്‍ത്തല്‍ നയം സ്വീകരിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. തടവറകളിലെ ക്രൂര പീഡനങ്ങള്‍ ഒഴിവാക്കണമെന്നും ഈ രാജ്യങ്ങള്‍ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ആരോപണം ചൈന പൂര്‍ണമായും നിഷേധിച്ചു.

20 ലക്ഷത്തോളം ഉയ്ഗൂറുകള്‍ തടവില്‍

20 ലക്ഷത്തോളം ഉയ്ഗൂറുകള്‍ തടവില്‍

ഉയ്ഗൂറുകളെ അടിച്ചമര്‍ത്തുന്ന ചൈനയ്‌ക്കെതിരെ ഉപരോധം ചുമത്തണമെന്ന് അമേരിക്കയിലെ പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളും ചൈനയ്‌ക്കെതിരെ രംഗത്തുവന്നു. 20 ലക്ഷത്തോളം ഉയ്ഗൂറുകള്‍ ചൈനയില്‍ തടവിലാണെന്നാണ് യുഎസ് വിദേശകാര്യ വകുപ്പ് അറിയിച്ചത്.

 ഖത്തര്‍-ചൈന ബന്ധം

ഖത്തര്‍-ചൈന ബന്ധം

മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നില്ലെന്ന് അവകാശപ്പെട്ട ചൈനീസ് ഭരണകൂടം തീവ്രവാദ വിരുദ്ധ നടപടികള്‍ ആവശ്യമാണെന്നും ന്യായീകരിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ഖത്തര്‍ സമദൂര നിലപാട് സ്വീകരിച്ച വിവരം ഇപ്പോഴാണ് പുറത്തുവന്നിരിക്കുന്നത്. ഖത്തരുമായി ഏറ്റവും കൂടുതല്‍ വ്യാപാര ബന്ധമുള്ള മൂന്നാം രാജ്യമാണ് ചൈന.

കടുത്ത നിരീക്ഷണം

കടുത്ത നിരീക്ഷണം

ചൈനയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാങിലാണ് ഉയ്ഗൂര്‍ മുസ്ലിംകള്‍ കൂടുതലുള്ളത്. ഈ മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ചൈനീസ് ഭരണകൂടം ഏര്‍പ്പെടുത്തുന്നതാണ് വിവാദം. മുസ്ലിം പള്ളികളിലും മതകേന്ദ്രങ്ങളിലും സര്‍ക്കാര്‍ സിസിടിവി വച്ചിട്ടുണ്ട്. ഇതിനെതിരെ അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി രംഗത്തുവന്നിരുന്നു.

 രഹസ്യ തടവറകള്‍

രഹസ്യ തടവറകള്‍

റമദാന്‍ മാസത്തില്‍ വ്രതം അനുഷ്ഠിക്കാന്‍ മുസ്ലിംകള്‍ക്ക് നിയന്ത്രണമുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ മുസ്ലിംകള്‍ക്ക് പ്രത്യേക പഠന കേന്ദ്രങ്ങളുമുണ്ട്. ഒട്ടേറെ ഉയ്ഗൂറുകള്‍ ചൈനയിലെ രഹസ്യ തടവറകളില്‍ കഴിയുന്നുണ്ടെന്നാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ആരോപിക്കുന്നത്.

 തീവ്രവാദം ചെറുക്കുന്നു

തീവ്രവാദം ചെറുക്കുന്നു

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉയ്ഗൂര്‍ വനിത മിഹ്രിഗുല്‍ തുര്‍സുന്‍ നടത്തിയ വാര്‍ത്താ സമ്മേളനം ചൈനയിലെ ഉയ്ഗൂറുകള്‍ നേരിടുന്ന പീഡനത്തിന്റെ കഥ വിവരിക്കുന്നതായിരുന്നു. എന്നാല്‍ തുര്‍സുന്റെ ആരോപണങ്ങള്‍ ചൈനീസ് ഭരണകൂടം തള്ളുകയാണ് ചെയ്തത്. തങ്ങള്‍ തീവ്രവാദം ചെറുക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് ചൈനയുടെ വാദം.

ചിദംബരത്തിന് പിന്നാലെ അന്വേഷണ സംഘം; ഡ്രൈവര്‍ കസ്റ്റഡിയില്‍, ആ കോടികള്‍ എവിടെ നിന്ന് കിട്ടി?ചിദംബരത്തിന് പിന്നാലെ അന്വേഷണ സംഘം; ഡ്രൈവര്‍ കസ്റ്റഡിയില്‍, ആ കോടികള്‍ എവിടെ നിന്ന് കിട്ടി?

English summary
Qatar Withdraws Support for China Over Issue of Uighur Muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X