India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ 15000 ഇസ്രായേലുകാര്‍ എന്തുചെയ്യും? ഖത്തര്‍ യാത്രയ്ക്ക് വിലക്കിന് സാധ്യത... കളി കാര്യമാകും

Google Oneindia Malayalam News

ടെല്‍ അവീവ്: ഗള്‍ഫിലെ പല രാജ്യങ്ങളും ഇസ്രായേലുമായി അടുപ്പം ശക്തമാക്കുന്നുണ്ടെങ്കിലും ഖത്തര്‍ മുഖം തിരിച്ചുനില്‍ക്കുകയാണ്. ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഖത്തര്‍ ഇതുവരെ തയ്യാറായിട്ടില്ല. അമേരിക്കയുമായി ശക്തമായ ബന്ധം നിലനിര്‍ത്തുമ്പോള്‍ തന്നെ അമേരിക്കയുടെ സൗഹൃദ രാജ്യമായ ഇസ്രായേലിനെ ഖത്തര്‍ അകറ്റി നിര്‍ത്തുന്നു.

ഈ വേളയിലാണ് ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കാന്‍ പോകുന്നത്. നവംബറില്‍ തുടങ്ങുന്ന ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് ഇസ്രായേലില്‍ നിന്ന് നിരവധി പേരാണ് ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. എന്നാല്‍ ഇവരുടെ യാത്ര തടഞ്ഞേക്കുമെന്നാണ് പുതിയ വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...

അമേരിക്കക്ക് 'പണി' കൊടുക്കാന്‍ സൗദി; ബിന്‍ സല്‍മാന്റെ മുന്നറിയിപ്പ്... ഉടക്കിന് കാരണം ഇതാണ്അമേരിക്കക്ക് 'പണി' കൊടുക്കാന്‍ സൗദി; ബിന്‍ സല്‍മാന്റെ മുന്നറിയിപ്പ്... ഉടക്കിന് കാരണം ഇതാണ്

1

യുഎഇയാണ് ഗള്‍ഫില്‍ നിന്ന് ആദ്യമായി ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത്. അറബ് രാജ്യങ്ങളില്‍ ഈജിപ്തും ജോര്‍ദാനും ശേഷം ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതും യുഎഇ തന്നെ. തൊട്ടുപിനനാലെ ബഹ്‌റൈനും ബന്ധം സ്ഥാപിച്ചു. ശേഷം മൊറോക്കോയും സുഡാനും. ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിനില്ല എന്നാണ് ഖത്തറിന്റെ നിലപാട്.

2

ഇസ്രായേലിനെ അകറ്റി നിര്‍ത്തുന്ന രാജ്യം മാത്രമല്ല ഖത്തര്‍. ഇസ്രായേലുമായി ശത്രുതയിലുള്ള ഇറാനുമായി സൗഹൃദം നിലനിര്‍ത്തുന്ന രാജ്യം കൂടിയാണ്. ഈ സാഹചര്യമാണ് ഇസ്രായേല്‍ അധികൃതര്‍ ചര്‍ച്ച ചെയ്യുന്നത്. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം കാണാന്‍ ഇസ്രായേലുകാര്‍ ദോഹയിലെത്തുമ്പോള്‍ ഇറാന്‍ മുതലെടുക്കുമോ എന്നാണ് സംശയം. ഇസ്രായേലിലെ മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ തുടര്‍ച്ചയായി വരുന്നുണ്ട്.

3

ഖത്തറിലേക്ക് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് ഇസ്രായേല്‍ നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ മുന്നറിയിപ്പ് തോത് ഇതുവരെ ഉയര്‍ത്തിയിട്ടില്ല. കാറ്റഗറി മൂന്ന് തലത്തിലുള്ള മുന്നറിയിപ്പാണ് ഇസ്രായേല്‍ നിലവില്‍ നല്‍കിയിട്ടുള്ളത്. ഇത് കാറ്റഗറി നാലിലേക്ക് ഉയര്‍ത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ കായിക പ്രേമികള്‍ക്ക് യാത്ര തടയപ്പെട്ടേക്കും.

4

ഇസ്രായേല്‍ ദേശീയസുരക്ഷാ സമിതി അടുത്താഴ്ച പ്രത്യേക യോഗം ചേരുന്നുണ്ട്. ഖത്തറിലേക്കുള്ള യാത്ര സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. നവംബറില്‍ ആരംഭിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം കാണുന്നതിന് നിലവില്‍ 15000 ഇസ്രായേല്‍ പൗരന്മാരാണ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളത്. കൂടുതല്‍ പേര്‍ ഇനിയും ബുക്ക് ചെയ്യുമെന്ന് കരുതുന്നു.

മഞ്ജുവിനെ വായില്‍ തോന്നുന്നത് പറയുന്ന ആളാക്കണം; അവരുടെ ലക്ഷ്യം ഇതാണെന്ന് ബാലചന്ദ്രകുമാര്‍മഞ്ജുവിനെ വായില്‍ തോന്നുന്നത് പറയുന്ന ആളാക്കണം; അവരുടെ ലക്ഷ്യം ഇതാണെന്ന് ബാലചന്ദ്രകുമാര്‍

5

ഈ സാഹചര്യത്തിലാണ് യാത്ര വിലക്കണമോ എന്ന കാര്യം ഇസ്രായേല്‍ ആലോചിക്കുന്നതെന്ന് ഹീബ്രു ഭാഷാ പത്രമായ ഹായോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് വേണ്ട പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് ഖത്തറിന് എല്ലാ സഹായവും ഇറാന്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതെല്ലാമാണ് ഇസ്രായേലിനെ ആശങ്കയിലാക്കുന്നത്. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ആഗോളതലത്തില്‍ പ്രശ്‌നമാകുമെന്ന് ഉറപ്പാണ്.

6

30000 വരെ ഇസ്രായേല്‍ പൗരന്‍മാര്‍ മല്‍സരം വീക്ഷിക്കുന്നതിന് ഖത്തറിലേക്ക് പോയാക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ദേശീയ സുരക്ഷാ സമിതി അവലോകനം ചെയ്യും. ഇറാന്‍ നേരിട്ട് ഇസ്രായേല്‍ പൗരന്‍മാര്‍ക്ക് നേരെ ആക്രമണം നടത്തില്ലെങ്കിലും മറ്റേതെങ്കിലും മാര്‍ഗം ഉപയോഗിക്കുമോ എന്നും ഇസ്രായേല്‍ ഭയക്കുന്നു. ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കൂടി ഇക്കാര്യത്തില്‍ പരിഗണിക്കും.

പുത്തന്‍ കാറിന് മുമ്പില്‍ കിടിലന്‍ ലുക്ക്; നൈല ഉഷയുടെ പുതിയ ചിത്രം വൈറല്‍

7

ലോകകപ്പ് മല്‍സരം വീക്ഷിക്കുന്നതിന് എല്ലാ രാജ്യങ്ങളെയും ഖത്തര്‍ ക്ഷണിച്ചിരുന്നു. വര്‍ഷങ്ങളായി ഖത്തര്‍ ഇതിന്റെ പശ്ചാത്തല സൗകര്യമൊരുക്കുകയാണ്. കാലാവസ്ഥയിലുള്ള മാറ്റങ്ങള്‍ താരങ്ങള്‍ക്ക് പ്രയാസമാകാതിരിക്കാന്‍ വേണ്ട നടപടികളും ഖത്തര്‍ സ്വീകരിച്ചിട്ടുണ്ട്. ഖത്തറിലായതുകൊണ്ടുതന്നെ മല്‍സരം വീക്ഷിക്കാന്‍ മലയാളികള്‍ കൂട്ടത്തോടെയെത്തുമെന്നാണ് കരുതുന്നത്. മലയാളി പ്രവാസികള്‍ നിറയെയുള്ള രാജ്യം കൂടിയാണ് ഖത്തര്‍. ലോകകപ്പ് മല്‍സരം കാണാനുള്ള ആവേശത്തിലാണ് മലയാളികളും.

cmsvideo
  18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam
  English summary
  Qatar World Cup Foot Ball; Israel Citizen Safety Will Discuss Next National Security Council Meeting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X