കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിക്കോഫിന് ഇനി 2 വര്‍ഷം, ഫുട്‌ബോള്‍ ലോകകപ്പിനായി ഖത്തര്‍ ഒരുങ്ങുന്നു, 3 സ്റ്റേഡിയങ്ങള്‍ സജ്ജം!!

Google Oneindia Malayalam News

ദോഹ: ഖത്തര്‍ ലോകകപ്പിന് ഇനി രണ്ട് വര്‍ഷം. പശ്ചിമേഷ്യയില്‍ നടക്കുന്ന ആദ്യ ഫുട്‌ബോള്‍ ലോകകപ്പ് കൂടിയാണ്. കിക്കോഫിന് രണ്ട് വര്‍ഷമെന്ന നാഴികല്ല് പിന്നിട്ടതോടെ ഫിഫയും ഖത്തറും ചേര്‍ന്ന് ആഘോഷങ്ങള്‍ ആരംഭിച്ചു. ഓണ്‍ലൈനിലൂടെയാണ് ആഘോഷങ്ങള്‍. ലോകത്തെമ്പാടുമുള്ള ആരാധകര്‍ ഇതില്‍ പങ്കെടുക്കും. 2022 നവംബര്‍ 21നാണ് ലോകകപ്പ് ആരംഭിക്കുക. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഒരുങ്ങളുടെ ഭാഗമായി എട്ട് സ്റ്റേഡിയങ്ങളില്‍ മൂന്നെണ്ണം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീ ബിന്‍ ഹമദ് അല്‍താനി രാജ്യത്തിന് സമര്‍പ്പിച്ചു.

1

ബാക്കിയുള്ള അഞ്ച് സ്റ്റേഡിയങ്ങളുടെ നിര്‍മാണവും അടിസ്ഥാന സൗകര്യങ്ങളും അവസാന ഘട്ടത്തിലാണ്. കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് ലോകകപ്പ് തയ്യാറെടുപ്പുകളുമായി മുന്നോട്ട് തന്നെ പോവുകയാണ് ഖത്തറും ഫിഫയും. ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അല്‍ ജനൗബ് സ്റ്റേഡിയം, എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നിവയാണ് പണി പൂര്‍ത്ത്ിയാക്കിയ സ്റ്റേഡിയങ്ങള്‍. ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നിലധികം മത്സരങ്ങള്‍ ഒരു ദിവസം കാണാന്‍ ആരാധകര്‍ക്ക് സാധിക്കും. കാരണം അത്തരത്തിലാണ് ഷെഡ്യൂല്‍ ഒരുക്കിയിരിക്കുന്നത്.

ഖത്തറിന്റെ ലോകകപ്പ് മുന്നൊരുക്കങ്ങളെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പ്രശംസിച്ചു. തുടക്കത്തിലെ പ്രതിസന്ധികള്‍ക്ക് ശേഷം മികച്ച രീതിയില്‍ മുന്നേറാന്‍ ഖത്തറിന് സാധിച്ചു. ലോകകപ്പ് നടത്താനുള്ള ഖത്തറിന്റെ ആത്മസമര്‍പ്പണമാണ് ഇതില്‍ കാണുന്നത്. എമിറിന്റെ നേതൃത്വത്തിന് കീഴില്‍ ഖത്തറിന് അത് സാധിക്കും. അവിസ്മരണീയമായ ലോകകപ്പ് രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും കാണാന്‍ സാധിക്കുമെന്നും ഇന്‍ഫാന്റിനോ പറഞ്ഞു. അതേസമയം ഗ്രൗണ്ടിലെ 90 ശതമാനം പണികളും പൂര്‍ത്തിയാക്കിയതായി കമ്മിറ്റി പറയുന്നു.

അല്‍ ബെയ്ത് സ്റ്റേഡിയം, ലുസെയ്ല്‍ സ്റ്റേഡിയം, അല്‍ തുമാമ സ്റ്റേഡിയം, റാസ് അബു അബൗദ്, അല്‍ റയ്യാന്‍ സ്റ്റേഡിയം എന്നിവയാണ് പണി പൂര്‍ത്തിയാക്കാനുള്ള സ്റ്റേഡിയങ്ങള്‍. ഇതില്‍ രണ്ടെണ്ണത്തിന്റെ പണി 2021ല്‍ പൂര്‍ത്തിയാവും. അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. ഈ സ്റ്റേഡിയത്തില്‍ 60000 പേരെ ഉള്‍ക്കൊള്ളിക്കാനാവും. പ്രഥമ കാര്‍ബണ്‍ രഹിത ലോകകപ്പായിരിക്കും ഇത്. പരിസ്ഥി സൗഹൃദമായ നിര്‍മാണങ്ങളാണ് ഇവിടെ നടത്തുന്നത്. അതേസമയം ഫൈനല്‍ ഡിസംബര്‍ 18ന് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടക്കും. മൂന്നേ മുക്കാല്‍ ലക്ഷം സീറ്റുകളാണ് എട്ട് സ്‌റ്റേഡിയത്തിലായി ഉള്ളത്. 15 ലക്ഷത്തോളം കാണികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Recommended Video

cmsvideo
Team India to play non-stop cricket in 2021 | Oneindia Malayalam

English summary
qatar world cup will be a historic event, fifa to mark two years to kick off
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X