India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാത്തിരുന്നത് ഖത്തര്‍ അമീറിനെ... എത്തിയത് സഹോദരന്‍, കൂടെ രണ്ട് ലോറി ചരക്കും, സംഭവം ഇങ്ങനെ

Google Oneindia Malayalam News

അങ്കാറ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയെ പ്രതീക്ഷിച്ചിരുന്ന തുര്‍ക്കിക്കാര്‍ക്ക് മുമ്പിലെത്തിയത് അദ്ദേഹത്തിന്റെ സഹോദരന്‍. കൂടെ ഭാര്യയും അഞ്ച് മക്കളും. തുര്‍ക്കിയിലെ വിനോദ സഞ്ചാര കേന്ദ്രമായ ബോദ്‌റാമില്‍ ഖത്തര്‍ രാജകുടുംബാംഗങ്ങള്‍ എത്തിയത് ജംബോ ജെറ്റ് വിമാനത്തിലാണ്. രണ്ട് ലോറിക്കുള്ള ചരക്കുകളാണ് ഇവര്‍ കൊണ്ടുവന്നത്. 500 സ്യൂട്ട്‌കെയ്‌സുകളും.

സാധാരണ രാഷ്ട്ര നേതാക്കളുടെ ഔദ്യോഗിക സന്ദര്‍ശന വേളയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സഹായികളുമായി നൂറിലധികം പേര്‍ കൂടെയുണ്ടാകാറുണ്ട്. എന്നാല്‍ വിനോദ സഞ്ചാര വേളയില്‍ പലപ്പോഴും ഇത്രയും പേര്‍ കൂടെ കാണില്ല. രസകരമായ വിവരങ്ങളാണ് തുര്‍ക്കിയിലെ ഹുറിയത്ത് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ....

124 മീറ്റര്‍ ഉല്ലാസ നൗക

124 മീറ്റര്‍ ഉല്ലാസ നൗക

ആഗസ്റ്റ് അവസാന വാരത്തില്‍ തുര്‍ക്കിയിലെ മാധ്യമങ്ങള്‍ക്കിടയില്‍ ഖത്തര്‍ അമീറിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചില പ്രചാരണങ്ങള്‍ നടന്നിരുന്നു. ആഗസ്റ്റ് 31ന് അമീറിന്റെ 124 മീറ്റര്‍ നീളമുള്ള കത്താര ഉല്ലാസ നൗക ബോദ്‌റാമില്‍ എത്തുകയും ചെയ്തു. പക്ഷേ എത്തിയത് അമീര്‍ അല്ല, അദ്ദേഹത്തിന്റെ സഹോദരരും കുടുംബവുമായിരുന്നു.

180 പേര്‍ക്കൊപ്പം

180 പേര്‍ക്കൊപ്പം

മിലാസ് വിമാനത്താവളത്തിലാണ് ഖത്തര്‍ രാജകുടുംബാംഗം ഇറങ്ങിയത്. കൂടെ 180 പേരുണ്ടായിരുന്നു. രണ്ട് ട്രക്കുകളില്‍ ചരക്കുകളും. 500 സ്യൂട്ട്‌കേയ്‌സ് വേറെ. കൂടാതെ സ്‌കൂബ ടാങ്കുകളും. തുര്‍ക്കിയിലെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ മുഗ്ലയിലെ വിനോദ സഞ്ചാര കേന്ദ്രമാണ് ബോദ്‌റാം. ഇവിടെയുള്ള സമുദ്രയാത്രയാണ് ആകര്‍ഷണം.

രണ്ടു മണിക്കൂര്‍ വേണ്ടി വന്നു

രണ്ടു മണിക്കൂര്‍ വേണ്ടി വന്നു

വിമാനത്താവളത്തില്‍ നിന്ന് ചരക്കുകള്‍ പുറത്തെത്തിക്കുന്നതിന് തൊഴിലാളികള്‍ക്ക് രണ്ടു മണിക്കൂര്‍ വേണ്ടി വന്നു. ശേഷം കുടുംബം പ്രത്യേക വാഹനങ്ങളില്‍ തുറമുഖത്തെത്തി. ഹാര്‍ബറില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഉല്ലാസ നൗകയിലേക്ക് ഇവര്‍ കയറുമ്പോള്‍ സൈറണ്‍ മുഴങ്ങി.

കാര്‍ ഓടിച്ചത് അമീറിന്റെ സഹോദരന്‍

കാര്‍ ഓടിച്ചത് അമീറിന്റെ സഹോദരന്‍

ഡ്രൈവര്‍ കൂടെയുണ്ടായിരുന്നെങ്കിലും അമീറിന്റെ സഹോദരന്‍ തന്നെയാണ് തന്റെ ആഡംബര കാര്‍ ഓടിച്ചിരുന്നത്. എട്ട് എസ്‌യുവികളും ഒമ്പത് വിഐപി മിനിബസുകളും അദ്ദേഹത്തിന്റെ കാറിനെ അനുഗമിച്ചിരുന്നു. നൗകയില്‍ കയറിയ കുടുംബം അല്‍പ്പ നേരം ആഹ്ലാദം പങ്കിട്ട ശേഷം അകത്തേക്ക് കയറിപ്പോയി.

25 ാമത്തെ ഉല്ലാസ കപ്പല്‍

25 ാമത്തെ ഉല്ലാസ കപ്പല്‍

180 സഹായികളാണ് വിമാനത്തില്‍ ഖത്തര്‍ അമീറിന്റെ സഹോദരനൊപ്പം വന്നത്. എന്നാല്‍ എല്ലാവരെയും കത്താര ഉല്ലാസ നൗകയിലേക്ക് പ്രവേശിപ്പിച്ചില്ല. 2010ല്‍ ജര്‍മന്‍ ഷിപ്പ് യാഡില്‍ നിര്‍മിച്ചതാണ് കത്താര. ലോകത്തെ് ഏറ്റവും നീളവും സൗകര്യമുള്ള നൗകകളില്‍ 25ാം സ്ഥാനമാണിതിന്. അമീറിന്റെ മറ്റൊരു നൗക അല്‍ ലുസൈനും ബോദ്‌റാമില്‍ എത്തിയിട്ടുണ്ട്.

സദ്ദാം ഹുസൈന്റെ മൃതദേഹം പുറത്തെടുത്തു!! 12 വര്‍ഷത്തിന് ശേഷം, അഴുകാതെ... എന്താണ് സത്യംസദ്ദാം ഹുസൈന്റെ മൃതദേഹം പുറത്തെടുത്തു!! 12 വര്‍ഷത്തിന് ശേഷം, അഴുകാതെ... എന്താണ് സത്യം

ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ച് ചൈന; യുദ്ധ ഭീഷണി മുഴക്കി; ഇന്ത്യയെ തകര്‍ക്കാനാകുമെന്ന് താക്കീത്ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ച് ചൈന; യുദ്ധ ഭീഷണി മുഴക്കി; ഇന്ത്യയെ തകര്‍ക്കാനാകുമെന്ന് താക്കീത്

English summary
Qatari Emir Brother visits to Turkey; Interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X