കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപരോധ രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നത് ഖത്തറിനെ അസ്ഥിരപ്പെടുത്താന്‍: അമീര്‍ യുഎന്നില്‍

ഉപരോധ രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നത് ഖത്തറിനെ അസ്ഥിരപ്പെടുത്താന്‍: അമീര്‍ യുഎന്നില്‍

  • By Desk
Google Oneindia Malayalam News

ന്യുയോര്‍ക്ക്: തന്റെ രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് തങ്ങള്‍ക്കെതിരേ അന്യായമായ ഉപരോധം പ്രഖ്യാപിച്ച നാല് അറബ് രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നതെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീന്‍ ബിന്‍ ഹമദ് ആല്‍ഥാനി കുറ്റപ്പെടുത്തി. ജൂണ്‍ അഞ്ച് മുതല്‍ അയല്‍ രാജ്യങ്ങള്‍ ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ഉപരോധത്താല്‍ എന്റെ രാജ്യവും ജനങ്ങളും പ്രയാസമനുഭവിക്കുന്ന ഒരു വേളയിലാണ് ഞാനിനിവിടെ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത് എന്ന് യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യവെ ശെയ്ഖ് തമീം പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുകയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന ഈ ഉപരോധം ഭീകരവാദമല്ലെങ്കില്‍ പിന്നെയെന്താണെന്നും ഖത്തര്‍ അമീര്‍ ചോദിച്ചു.

ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ മറ്റു പലരാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നവരാണ്. അത്തരം ശ്രമങ്ങളെ രാജ്യത്തിനകത്തും പുറത്തും എതിര്‍ക്കുന്നവരെ ഭീകരരായി ചിത്രീകരിക്കാനാണ് ആ രാജ്യങ്ങള്‍ ശ്രമിക്കുന്നത്. സത്യത്തില്‍ ഭീകരവാദത്തിനെതിരായ യുദ്ധത്തെ പരാജയപ്പെടുത്തുകയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഉപരോധ രാഷ്ട്രങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

sheikh-tamim-bin-hamad-al-thani3-20-1505878386.jpg -Properties


അതേസമയം, ഉപരോധങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാന്‍ ഖത്തര്‍ ഒരുക്കമല്ലെന്നും അദ്ദേഹം ലോകനേതാക്കള്‍ക്കു മുമ്പാകെ വ്യക്തമാക്കി.
മുന്‍വിധികളൊന്നുമില്ലാത്ത ചര്‍ച്ചകളിലൂടെ പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തര്‍ സന്നദ്ധമാണ്. പരസ്പരം പരമാധികാരത്തെ അംഗീകരിച്ചുകൊണ്ടും പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തിലുമുള്ള മുന്നുപാധികളില്ലാത്ത ചര്‍ച്ചയാണ് ഇക്കാര്യത്തില്‍ വേണ്ടത്- അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് ഖത്തറിനെതിരേ യാത്രാ-വ്യാപാര ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

റോഹിംഗ്യന്‍ മുസ്ലിം ന്യൂനപക്ഷത്തിനെതിരേ തുടരുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മ്യാന്‍മര്‍ ഭരണകൂടത്തോട് അദ്ദേഹം അഭ്യര്‍ഥിച്ചു. ഫലസ്തീനിലെ ഹമാസ് -ഫത്ഹ് വിഭാഗങ്ങള്‍ തുടങ്ങിവച്ച അനുരഞ്ജന ശ്രമങ്ങള്‍ അതിന്റെ പൂര്‍ണതയിലെത്തിക്കണം. 2002ലെ അറബ് സമാധാന ശ്രമങ്ങളെ തള്ളിയതിലൂടെ ഇസ്രായേല്‍ സമാധാനത്തിന്റെ പക്ഷത്തല്ലെന്ന് തെളിയിച്ചിരിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. അധിനിവിഷ്ട പ്രദേശങ്ങളില്‍ കുടിയേറ്റം നിര്‍ബാധം തുടരുന്ന ഇസ്രായേലിന്റെ നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ശെയ്ഖ് തമീം ആവശ്യപ്പെട്ടു.

English summary
Qatari Emir Sheikh Tamim bin Hamad Al Thani has said that a group of Arab countries imposing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X