കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹമാസ് തീവ്രവാദികളല്ല, പ്രതിരോധ മുന്നേറ്റം!!! എല്ലാവരേയും തള്ളി ഖത്തര്‍; അമേരിക്ക കലിപ്പിൽ?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദോഹ: ഖത്തറിനെ സൗദി സഖ്യരാജ്യങ്ങള്‍ ഒറ്റപ്പെടുത്തിയത് തീവ്രവാദ ബന്ധം ആരോപിച്ചായിരുന്നു. ഹമാസുമായി മുസ്ലീം ബ്രദര്‍ഹുഡുമായും ഉള്ള ബന്ധവും റാന്‍ ബന്ധവും ഒക്കെ ആരോപിച്ചായിരുന്നു ഇത്. ഖത്തറിന്റെ സഹായം പറ്റുന്ന തീവ്രവാദികള്‍ എന്ന് പറഞ്ഞ് 29 വ്യക്തികളുടെ പേരും 12 സന്നദ്ധ സംഘടനകളുടെ പേരും സൗദി സഖ്യം പുറത്ത് വിട്ടിരുന്നു.

ഇറാന്റെ അഞ്ച് വിമാനങ്ങള്‍ ഖത്തറില്‍... മൂന്ന് കപ്പലുകള്‍ തയ്യാര്‍; പിടി ഇത്തിരി അയച്ച് സൗദി സഖ്യംഇറാന്റെ അഞ്ച് വിമാനങ്ങള്‍ ഖത്തറില്‍... മൂന്ന് കപ്പലുകള്‍ തയ്യാര്‍; പിടി ഇത്തിരി അയച്ച് സൗദി സഖ്യം

ഖത്തര്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്ന രാജ്യം!!! എന്തുകൊണ്ട്? കേട്ടാല്‍ ഞെട്ടുന്ന 25 കാര്യങ്ങള്‍ഖത്തര്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്ന രാജ്യം!!! എന്തുകൊണ്ട്? കേട്ടാല്‍ ഞെട്ടുന്ന 25 കാര്യങ്ങള്‍

എന്നാല്‍ ഇതെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് ഖത്തറിന്റെ വാദം. സൗദി സഖ്യം തീവ്രവാദികള്‍ എന്ന് വിശേഷിപ്പിച്ചവരില്‍ പശ്ചിമേഷ്യയിലെ പ്രമുഖ മതപണ്ഡിതനും ഉള്‍പ്പെട്ടിരുന്നു. ആ പട്ടിക ഖത്തര്‍ തള്ളുകയും ചെയ്തിരുന്നു.

സിനിമയില്‍ വരുന്നതിന് മുന്‍പേ ദുല്‍ഖറിനെ പെണ്ണ് കെട്ടിക്കാന്‍ കാരണം, മമ്മൂട്ടി വെളിപ്പെടുത്തുന്നു

ഇപ്പോഴിതാ ഹമാസ് വിഷയത്തിലും ഖത്തര്‍ അവരുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ഖത്തര്‍ പ്രതിസന്ധി ഇനി എങ്ങോട്ട്....

ഹമാസിന് സഹായം

ഹമാസിന് സഹായം

അമേരിക്കയും ഇസ്രായേലും തീവ്രവാദികള്‍ എന്ന് വിശേഷിപ്പിക്കുന്നവരാണ് പലസ്തീനിലെ ഹമാസ്. ഇസ്രായേലിന് മേഖലയിലെ ഏറ്റവും വലിയ എതിരാളികളും ഹമാസ് ആണ്. ഹമാസിന് സാമ്പത്തികവും സൈനികവും ആയ സഹായങ്ങള്‍ നല്‍കുന്നു എന്നാണ് ഖത്തറിനെതിരെയുള്ള ആരോപണം.

സുന്നി സംഘം തന്നെ... എന്നിട്ടും

സുന്നി സംഘം തന്നെ... എന്നിട്ടും

എഴുപതുകളില്‍ ഈജിപ്തില്‍ രൂപം കൊണ്ട മുസ്ലീം ബ്രദര്‍ഹുഡില്‍ നിന്ന് തന്നെയാണ് ഹമാസിന്റേയും ഉദ്ഘവം. സുന്നി യാഥാസ്ഥിതിക സംഘമാണ് ഹമാസ്. പക്ഷേ എന്നിട്ടും സൗദി അറേബ്യ അടക്കമുള്ളവര്‍ ഇപ്പോള്‍ ഹമാസിന് എതിരാണ്.

തീവ്രവാദി പട്ടികയില്‍

തീവ്രവാദി പട്ടികയില്‍

ഇസ്രായേലിന്റെ ശത്രുക്കള്‍ സ്വാഭാവികമായും അമേരിക്കയുടേയും ശത്രുവാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ അമേരിക്കയും സഖ്യരാജ്യങ്ങളും ഹമാസിനെ തീവ്രവാദി പട്ടികയില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തീവ്രവാദികളല്ല, പ്രതിരോധ മുന്നേറ്റം

തീവ്രവാദികളല്ല, പ്രതിരോധ മുന്നേറ്റം

ഹമാസിനെ ന്യായീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ ഖത്തര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഹമാസ് തീവ്രവാദി സംഘമല്ലെന്നും പ്രതിരോധ മുന്നേറ്റമാണെന്നും ആണ് ഖത്തര്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

അമേരിക്ക പറയുന്നതുപോലെയല്ല

അമേരിക്ക പറയുന്നതുപോലെയല്ല

അമേരിക്ക കണക്കാക്കുന്നതുപോലെ ഹമാസ് ഒരു തീവ്രവാദ സംഘമല്ലെന്നും അവര്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന പ്രതിരോധ സംഘമാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ താനി പറഞ്ഞു. തന്റെ റഷ്യന്‍ സന്ദര്‍ശന വേളയില്‍ ആയിരുന്നു അല്‍താനിയുടെ പ്രതികരണം.

പിന്തുണ ഹമാസിനല്ലേ?

പിന്തുണ ഹമാസിനല്ലേ?

എന്നാല്‍ ഹമാസിനെ പിന്തുണയ്ക്കുന്നു എന്ന് പരസ്യമായി പറയാന്‍ ഖത്തര്‍ തയ്യാറായിട്ടില്ല. തങ്ങള്‍ സഹായിക്കുന്നത് പലസ്തീന്‍ ജനതയെ മാത്രമാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കുന്നുണ്ട്.

ഹമാസ് ഖത്തറിലുണ്ടെങ്കിലെന്ത്?

ഹമാസ് ഖത്തറിലുണ്ടെങ്കിലെന്ത്?

ഖത്തറില്‍ ഹമാസിന് സാന്നിധ്യമുണ്ട് എന്നതുകൊണ്ട് ഖത്തര്‍ ഹമാസിനെ പിന്തുണയ്ക്കുന്നു എന്ന് അര്‍ത്ഥമില്ലെന്നാണ് ഖത്തറിന്റെ വാദം. ഖത്തറില്‍ ഹമാസിന്റേത് രാഷ്ട്രീയ സാന്നിധ്യമാണെന്നും വിശദീകരിക്കുന്നുണ്ട്.

സന്നദ്ധ സംഘങ്ങള്‍

സന്നദ്ധ സംഘങ്ങള്‍

ഖത്തര്‍ സഹായിക്കുന്ന 12 സന്നദ്ധ സംഘങ്ങളെ സൗദി സഖ്യം തീവ്രവാദികളെ സഹായിക്കുന്നവര്‍ എന്ന് മുദ്ര കുത്തിയിരുന്നു. അതിനെതിരേയും ഖത്തര്‍ രംഗത്തെത്തിയിരുന്നു. ഇവയെല്ലാം തന്നെ ജീവകാരുണ്യ സംഘടനകളാണെന്നാണ് ഖത്തറിന്റെ വാദം.

ഹമാസും ഞെട്ടി

ഹമാസും ഞെട്ടി

ഹമാസിനുള്ള സഹായം ഖത്തര്‍ അവസാനിപ്പിക്കണം എന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടിരുന്നു. സൗദിയുടെ ആവശ്യം ഞെട്ടിച്ചുകളഞ്ഞു എന്നായിരുന്നു ഹമാസ് പ്രതികരിച്ചത്.

English summary
The Arab nations view Hamas as a "legitimate resistance movement" and not a "terrorist organisation as viewed by the US", Qatar's Foreign Minister Sheikh Mohammed bin Abdulrahman Al Thani has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X