കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ മന്ത്രി സൗദിയില്‍!! മക്ക ചര്‍ച്ചയ്ക്ക് ശേഷം മിന്നല്‍ സന്ദര്‍ശനം; റോയിട്ടേഴ്‌സ് റിപോര്‍ട്ട്

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. സൗദിയിലെ പ്രമുഖരുമായി ചര്‍ച്ച നടത്തുന്നതിന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ത്താനി അടുത്തിടെ വന്നിരുന്നുവെന്ന് റോയിട്ടേഴ്‌സും വാള്‍സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തു. രണ്ടു വര്‍ഷത്തിലധികമായി ഖത്തറും സൗദി സഖ്യവും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നുവത്രെ സന്ദര്‍ശനം.

രണ്ടുവര്‍ഷത്തിന് ശേഷം ഖത്തര്‍ പ്രതിനിധി സൗദിയിലെത്തിയത് മക്ക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായിരുന്നു. എന്നാല്‍ സമധാന ചര്‍ച്ചകള്‍ ഈ സമ്മേളനത്തില്‍ കൂടുതലായി നടന്നില്ല. പിന്നീടാണ് ഫുട്‌ബോള്‍ മല്‍സരങ്ങളില്‍ ഇരുരാജ്യങ്ങളും സഹകരിക്കാന്‍ തീരുമാനിച്ചത്. ഖത്തര്‍ മന്ത്രിയുടെ സൗദി സന്ദര്‍ശനത്തിന്റെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍....

ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തിയോ

ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തിയോ

റിയാദിലെത്തിയ ശൈഖ് മുഹമ്മദ് സൗദി ഭരണകൂടത്തിലെ പ്രമുഖരുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തിയോ എന്ന കാര്യം വ്യക്തമല്ല. അറബ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്.

മക്ക സമ്മേളനം

മക്ക സമ്മേളനം

കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ജിസിസി രാജ്യങ്ങള്‍ പങ്കെടുത്ത മക്ക സമ്മേളനം. ഖത്തര്‍ പ്രധാനമന്ത്രിയാണ് അന്ന് ആ സമ്മേളനത്തില്‍ പങ്കെടുത്തത്. ഖത്തറിനെതിരെ ഉപരോധം തുടങ്ങിയ ശേഷം ആദ്യ ഉന്നത തല സന്ദര്‍ശനമായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്നത് ഏറെ ആശാവഹമായ വാര്‍ത്തയാണ്.

സ്വാഗതം ചെയ്യുന്നു

സ്വാഗതം ചെയ്യുന്നു

പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം ചോദിച്ച് അല്‍ജസീറ പ്രതിനിധികള്‍ ഖത്തര്‍ ഭരണകൂടവുമായി ബന്ധപ്പെട്ടു. പ്രതിസന്ധി പരിഹരിക്കാനുള്ള ഓരോ അവസരത്തെയും സ്വാഗതം ചെയ്യുന്നുവെന്നാണ് അവര്‍ ഖത്തര്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. പരസ്പര ബഹുമാനത്തോടെയുള്ള ചര്‍ച്ചയെ സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു.

ചില ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു

ചില ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു

അതേസമയം, ഖത്തര്‍ മന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് റോയിട്ടേഴ്‌സ് സൗദി ഭരണകൂടവുമായി ബന്ധപ്പെട്ടൈങ്കിലും പ്രതികരിച്ചില്ല. തങ്ങള്‍ ചില ആവശ്യങ്ങള്‍ ഖത്തറിന് മുന്നില്‍ വച്ചിട്ടുണ്ട്. ഇതിലുള്ള ഖത്തറിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് എന്നാണ് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ കഴിഞ്ഞാഴ്ച പ്രതികരിച്ചത്.

സുപ്രധാന ചുവടുവയ്പ്പ് എന്ന് അമേരിക്ക

സുപ്രധാന ചുവടുവയ്പ്പ് എന്ന് അമേരിക്ക

സമാധാന ശ്രമങ്ങളില്‍ സുപ്രധാന ചുവടുവയ്പ്പാണ് ഖത്തര്‍ മന്ത്രിയുടെ സന്ദര്‍ശനമെന്ന് അമേരിക്കന്‍ സെനറ്റര്‍ ക്രിസ് മുര്‍ഫി പറഞ്ഞു. ബഹ്‌റൈന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു മുര്‍ഫിയുടെ പ്രതികരണം. ഖത്തറില്‍ നടക്കുന്ന ഗള്‍ഫ് കപ്പില്‍ മല്‍സരിക്കേണ്ട എന്ന മുന്‍ തീരുമാനം അടുത്തിടെ സൗദി സഖ്യം തിരുത്തുകയും മല്‍സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

സൗദിയെ ഹൂത്തികള്‍ ചതിച്ചു; തടവുകാരെ വിട്ടയച്ചതിന് പിന്നാലെ ആക്രമണം, ഹെലികോപ്റ്റര്‍ തകര്‍ത്തുസൗദിയെ ഹൂത്തികള്‍ ചതിച്ചു; തടവുകാരെ വിട്ടയച്ചതിന് പിന്നാലെ ആക്രമണം, ഹെലികോപ്റ്റര്‍ തകര്‍ത്തു

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ഡബിള്‍ ഷൂട്ട്: മുന്‍ ബിജെപി വിമതന്‍ സ്പീക്കറാകും, വന്‍ ലക്ഷ്യങ്ങള്‍മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ഡബിള്‍ ഷൂട്ട്: മുന്‍ ബിജെപി വിമതന്‍ സ്പീക്കറാകും, വന്‍ ലക്ഷ്യങ്ങള്‍

English summary
Qatari FM visited Riyadh in sign of easing GCC tensions; Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X