Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ താലിബാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി; വേദിയായി ഖത്തര്‍, ആദ്യ സ്ഥിരീകരണം

ദോഹ: ഇന്ത്യന്‍ പ്രതിനിധികള്‍ താലിബാനുമായി ചര്‍ച്ച നടത്തി. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വച്ചായിരുന്നു ചര്‍ച്ച. ഖത്തറിന്റെ പ്രത്യേക പ്രതിനിധി മുത്‌ലഖ് ബിന്‍ മാജിദ് അല്‍ ഖഹ്താനിയെ ഉദ്ധരിച്ചാണ് ദി ഹിന്ദു റിപ്പോര്‍ട്ട്. താലിബാന്‍ നേതാക്കളുമായി ഇന്ത്യ നേരിട്ട് ചര്‍ച്ച നടത്തുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്നത് ആദ്യമാണ്.

j

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അടുത്തിടെ ഖത്തറില്‍ പോയിരുന്നു. കഴിഞ്ഞ രാണ്ടാഴ്ചയ്ക്കിടെ രണ്ടു തവണയാണ് അദ്ദേഹം ദോഹ സന്ദര്‍ശിച്ചത്. ഈ മാസം ഒമ്പതിനും 15നുമായിരുന്നു സന്ദര്‍ശനം. കുവൈത്തിലേക്കും കെനിയയിലേക്കുമുള്ള യാത്രാ മധ്യേയായിരുന്നു ഇത്. ഈ വേളയില്‍ ഖത്തറിന്റെയും അമേരിക്കയുടെയും പ്രതിനിധികളുമായി അദ്ദേഹം ചര്‍ച്ച നടത്തുകയുണ്ടായി.

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ എന്ത് നിലപാടെടുക്കും? ഗുപ്കാര്‍ സഖ്യ നേതാക്കള്‍ ശ്രീനഗറില്‍ യോഗം ചേരുന്നു; ചിത്രങ്ങള്‍

അതേസമയം, ഖഹ്താനിയുടെ പ്രസ്താവനയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചില്ല. അഫ്ഗാനിസ്താന്‍ വിഷമാണ് ഇന്ത്യ-താലിബാന്‍ ചര്‍ച്ച ചെയ്തത് എന്നാണ് വിവരം. അഫ്ഗാന്റെ ഭാവിയില്‍ താലിബാന് മുഖ്യ റോളുണ്ടെന്നും അതായിരിക്കാം ചര്‍ച്ചയ്ക്ക് കാരണമായതെന്നും ഖഹ്താനി പറഞ്ഞു. താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിക്കാന്‍ സാധ്യത കുറവാണ്. പക്ഷേ, അഫ്ഗാന്റെ ഭാവിയില്‍ താലിബാന്‍ ഒരു പ്രധാന ഘടകമാണ്. അതുകൊണ്ടായിരിക്കാം ഇന്ത്യ ചര്‍ച്ച നടത്തിയത്. അഫ്ഗാനിലെ എല്ലാ വിഭാഗത്തെയും വിശ്വാസത്തിലെടുക്കുന്നതിന്റെ ഭാഗമാകാം ചര്‍ച്ച എന്നും ഖഹ്താനി പറഞ്ഞു.

അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി അടുത്ത വെള്ളിയാഴ്ച വാഷിങ്ടണിലെത്തും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തും. അമേരിക്കയുടെയും നാറ്റോയുടെയും സൈന്യം പൂര്‍ണമായും അഫ്ഗാനില്‍ നിന്ന് പിന്‍മാറുകയാണ്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. താലിബാന്‍ ഉള്‍പ്പെടെയുള്ള അഫ്ഗാനിലെ എല്ലാ വിഭാഗത്തെയും സമാധാനപരമായ ചര്‍ച്ചയില്‍ പങ്കെടുക്കിപ്പാനാണ് അമേരിക്കയുടെ നീക്കം.

മേഖലയിലെ പ്രധാന രാജ്യമായ ഇന്ത്യയുടെ സഹായം നേരത്തെ ഇക്കാര്യത്തില്‍ അമേരിക്ക തേടിയിരുന്നു. അഫ്ഗാന്‍ സമാധാനത്തിലേക്ക് നീങ്ങേണ്ടത് ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെ മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും ആവശ്യമാണെന്ന് ഖഹ്താനി പറയുന്നു. അഫ്ഗാനെ ഇന്ത്യ സാമ്പത്തികമായി സഹായിക്കാറുണ്ട്. അഫ്ഗാന്റെ സമാധാനത്തിന് വേണ്ടി ഇന്ത്യ ശ്രമിക്കുന്നു എന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നു.

Recommended Video

cmsvideo
    AIIMS warns of impending third wave

    ഒരു ചെറു പുഞ്ചിരിയിൽ; സൂപ്പർസ്റ്റാർ നയൻതാരയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+