കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ റെഡ് ക്രസന്റ് ഓഫീസില്‍ ഇസ്രായേല്‍ ബോംബിട്ടു; ആശുപത്രികള്‍ക്ക് നേരെയും ആക്രമണം

Google Oneindia Malayalam News

ഗാസ സിറ്റി: ഗാസയിലെ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ഓഫീസിന് നേരെ ഇസ്രായേല്‍ സൈന്യത്തിന്റെ ബോംബാക്രമണം. രണ്ട് പലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. ആക്രമണം സംബന്ധിച്ച് ഖത്തര്‍ റെഡ് ക്രസന്റ് ട്വീറ്റ് ചെയ്തു. ഗാസയില്‍ അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിലും സന്നദ്ധ സേവന രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്നവരാണ് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി. സേവന പ്രവര്‍ത്തനത്തില്‍ നിന്ന് ഇത്തരം ആക്രമണം കാരണം തങ്ങള്‍ പിന്തിരിയില്ലെന്ന് സംഘടന അറിയിച്ചു. ജനീവ കണ്‍വന്‍ഷന്റെ ലംഘനമാണ് നടന്നിരിക്കുന്നത്. അന്താരാഷ്ട്ര നിയമം അനുസരിച്ചാണ് തങ്ങള്‍ ഗാസയില്‍ പ്രവര്‍ത്തിക്കുന്നത് എന്നും സംഘടന അറിയിച്ചു.

8

നേരത്തെ മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെയും ആശുപത്രികള്‍ക്ക് നേരെയും നടന്ന ഇസ്രായേല്‍ ആക്രമണങ്ങള്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരെ ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ആംബുലന്‍സുകള്‍ക്ക് നേരെയും ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം നടത്തിയ ഇസ്രായേലിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധിച്ചത്. 10 ലക്ഷം ഡോളറിന്റെ സഹായങ്ങളാണ് ഖത്തര്‍ റെഡ് ക്രസന്റ് ഗാസയില്‍ വിതരണം ചെയ്യുന്നത്.

പിണറായി മന്ത്രിസഭയിലെ 'കുഞ്ഞ്' മുഹമ്മദ് റിയാസ്; മരുമകനും... അറിയാം ചില വ്യത്യസ്ത കാര്യങ്ങള്‍പിണറായി മന്ത്രിസഭയിലെ 'കുഞ്ഞ്' മുഹമ്മദ് റിയാസ്; മരുമകനും... അറിയാം ചില വ്യത്യസ്ത കാര്യങ്ങള്‍

ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍

60000 പലസ്തീന്‍കാരാണ് ഗാസയിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. 450 കെട്ടിടങ്ങള്‍ നശിച്ചു. ഇതില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും ആറ് ആശുപത്രികളിലും ഒമ്പത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഉള്‍പ്പെടും. ഗാസക്കെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ വിവിധ രാജ്യങ്ങള്‍ ശ്രമിച്ചുവരികയാണ്. ജോര്‍ദാനും ഈജിപ്തും ഫ്രാന്‍സും ഇന്ന് പ്രത്യേകം ചര്‍ച്ചകള്‍ നടത്തി. ഇതുവരെ ഗാസയില്‍ മരിച്ചവരുടെ എണ്ണം 213 ആയി. ഇതില്‍ 61 കുട്ടികളും 36 സ്ത്രീകളും ഉള്‍പ്പെടും. ഇസ്രായേലില്‍ മരണം 12 ആയി. രണ്ട് കുട്ടികള്‍ ഉള്‍പ്പൈടയുള്ളവരാണ് ഇസ്രായേലില്‍ മരിച്ചത്.

നേഹാ കക്കറിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
Only survivor': Tragic story behind this heartbreaking photo of baby

English summary
Qatari Red Crescent’s office in Gaza attacked by Israeli army
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X