ഖത്തര്‍ രാജകുടുംബാംഗം യുഎഇയില്‍ അറസ്റ്റില്‍; ഉത്തരവാദി ശൈഖ് മുഹമ്മദ്? ഗള്‍ഫ് പ്രതിസന്ധി കത്തും
ശൈഖ് മുഹമ്മദ് ആരാണെന്ന് അദ്ദേഹം വിവരിക്കുന്നില്ല. അബൂദാബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ ആണോ ശൈഖ് അബ്ദുല്ല ഉത്തരവാദി എന്ന് സൂചിപ്പിക്കുന്നത് എന്ന സംശയമാണ് ഉയര്‍ന്നിട്ടുള്ളത്.
Recommended Video

ദോഹ/ദുബായ്: ഖത്തര്‍ രാജകുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയെ യുഎഇയില്‍ അറസ്റ്റ് ചെയ്തു തടവിലാക്കിയെന്ന് ആരോപണം. ശൈഖ് അബ്ദുല്ല ബിന്‍ അലി അല്‍ഥാനിയെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നത നിലനില്‍ക്കവെയാണ് രാജകുടുംബത്തിലെ വ്യക്തിയെ അറസ്റ്റ് ചെയ്‌തെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.
താന്‍ അറസ്റ്റിലായെന്ന വിവരം ശൈഖ് അബ്ദുല്ല തന്നെയാണ് പുറത്തുവിട്ടത്. ഇക്കാര്യം വിവരിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. താന്‍ യുഎഇയില്‍ തടവിലാക്കപ്പെട്ടിരിക്കുന്നുവെന്ന് ശൈഖ് അബ്ദുല്ല വീഡിയോയില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട് വീഡിയോ. കൂടുതല്‍ ആശങ്കയുണ്ടാക്കുന്ന വിവരങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു പുറത്തുവരുന്നത്....

ഉത്തരവാദി ശൈഖ് മുഹമ്മദ്
ഞായറാഴ്ചയാണ് ശൈഖ് അബ്ദുല്ല ബിന്‍ അലി അല്‍ഥാനിയുടെ വീഡിയോ പുറത്തുവന്നത്. യുഎഇ തലസ്ഥാനത്ത് താന്‍ തടവിലാക്കപ്പെട്ടുവെന്ന് വീഡിയോയില്‍ അദ്ദേഹം പറയുന്നു. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ശൈഖ് മുഹമ്മദ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തടവിലാക്കാന്‍ കാരണം
ശൈഖ് മുഹമ്മദ് ആരാണെന്ന് അദ്ദേഹം വിവരിക്കുന്നില്ല. അബൂദാബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ ആണോ ശൈഖ് അബ്ദുല്ല ഉത്തരവാദി എന്ന് സൂചിപ്പിക്കുന്നത് എന്ന സംശയമാണ് ഉയര്‍ന്നിട്ടുള്ളത്. എന്താണ് തടവിലാക്കാനുള്ള കാരണമെന്നും വ്യക്തതയില്ല.

അതിഥിയായി വന്നു
ഞാനിപ്പോള്‍ അബൂദാബിയിലാണ്. ശൈഖ് മുഹമ്മദിന്റെ അതിഥിയായിട്ടാണ് യുഎഇയില്‍ എത്തിയത്. ഇപ്പോള്‍ എന്റെ അവസ്ഥ മാറിയിട്ടുണ്ട്. എന്നെ തടവിലാക്കിയിരിക്കുകയാണ്- ഇതാണ് വീഡിയോയില്‍ ശൈഖ് അബ്ദുല്ല പറയുന്നത്.

ഖത്തറുകാര്‍ നിരപരാധികള്‍
യുഎഇ വിട്ടുപോകാന്‍ അനുവദിക്കില്ലെന്നാണ് അവര്‍ പറയുന്നത്. എനിക്കെന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയാണിപ്പോള്‍. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഖത്തറിലെ ജനങ്ങളെ കുറ്റപ്പെടുത്തരുതെന്നും അവര്‍ നിരപാധികളാണെന്നും ശൈഖ് അബ്ദുല്ല വീഡിയോയില്‍ പറയുന്നു.

ഖത്തര്‍ വിമര്‍ശകന്‍
ഖത്തര്‍ അമീര്‍ ആയിരുന്ന ശൈഖ് അലി ബിന്‍ അബ്ദുല്ല അല്‍ഥാനിയുടെ മകനാണ് ശൈഖ് അബ്ദുല്ല. ഇദ്ദേഹം രാജകുടുംബവുമായി അത്ര രസത്തിലല്ല. പലപ്പോഴും ഖത്തര്‍ ഭരണകൂടത്തിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായി അഭിപ്രായം പറയുന്ന വ്യക്തിയുമാണ്.

മധ്യസ്ഥത വഹിക്കാം
എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ശൈഖ് അബ്ദുല്ല വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത് കഴിഞ്ഞ ജൂണിലാണ്. തര്‍ക്കം രൂക്ഷമായ വേളയില്‍ മധ്യസ്ഥത വഹിക്കാമെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞതോടെയാണ് അദ്ദേഹം മാധ്യമങ്ങളില്‍ ദിവസങ്ങള്‍ നിറഞ്ഞുനിന്നത്.

സൗദിയെ പിന്തുണച്ചു
മാത്രമല്ല, ഖത്തറിനെതിരേ സൗദിയും യുഎഇയും സ്വീകരിച്ച നടപടിയെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ശൈഖ് അബ്ദുല്ലയുടെ അഭിമുഖങ്ങള്‍ സൗദിയിലേയും യുഎഇയിലേയും മാധ്യമങ്ങള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുകയുമുണ്ടായി. ശൈഖ് അബ്ദുല്ലയെ ഖത്തര്‍ ഭരണാധികാരിയാക്കാന്‍ സൗദിയും യുഎഇയും ശ്രമിച്ചിരുന്നുവെന്ന വാര്‍ത്തകളും അടുത്തിടെ വന്നിരുന്നു.

ശൈഖ് അബ്ദുല്ലയെ വച്ച് കളിക്കുമോ?
കഴിഞ്ഞ സപ്തംബറില്‍ അറബ് ലീഗ് ഉച്ചകോടിയില്‍ ഖത്തര്‍ പ്രതിനിധി തന്നെയാണ് ഈ ആരോപണം ഉന്നയിച്ചത്. ഖത്തര്‍ അമീര്‍ ശൈഖ് തമീമിനെ പുറത്താക്കി ശൈഖ് അബ്ദുല്ലയെ ഭരണാധികാരിയാക്കാനാണ് സൗദിയും യുഎഇയും ശ്രമിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയാണ് പറഞ്ഞത്.

അഹ്മദ് ഷെഫീഖിന്റെ വീഡിയോ
മുന്‍ ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി അഹ്മദ് ഷെഫീഖ് സമാനമായ ഒരു വീഡിയോ കഴിഞ്ഞ നവംബറില്‍ പുറത്തുവിട്ടിരുന്നു. യുഎഇയില്‍ തന്നെ തടവിലാക്കിയെന്നായിരുന്നു ഷെഫീഖിന്റെ ആരോപണം. 2012 മുതല്‍ യുഎഇയില്‍ താമസിച്ചുവരികയാണ് അഹ്മദ് ഷെഫീഖ്.

സഅദ് ഹരീരിക്ക് സംഭവിച്ചത്
നവംബറില്‍ തന്നെയാണ് ലബനീസ് പ്രധാനമന്ത്രി സഅദ് ഹരീരിയെ സൗദിയില്‍ തടവിലാക്കിയെന്ന വാര്‍ത്ത വന്നതും. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതായി സഅദ് സൗദിയിലെത്തിയ ശേഷം പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം ലബ്‌നാനിലേക്ക് തിരിച്ചുവരാന്‍ വൈകി. ഈ വേളയിലാണ് സഅദിനെ സൗദിയില്‍ തടവിലാക്കിയെന്ന വാര്‍ത്തകള്‍ വന്നത്.












Click it and Unblock the Notifications