പാകിസ്താനില്‍ ഭൂകമ്പം; 208 മരണം
ഇസ്ലാമാബാദ്: തെക്ക് പടിഞ്ഞാറന്‍ പാകിസ്താനില്‍ ഉണ്ടായ ശക്തമായ ഭൂകന്പത്തില്‍ 208 പേര്‍ മരിച്ചു .നിരവധി പേര്‍ക്ക് പരിക്കേറ്റു. പെഷവാറിലെ ക്രിസ്ത്യന്‍ പള്ളിയില്‍ താലിബാന്‍ ആക്രണത്തില്‍ 75 പേര്‍ കൊല്ലപ്പെട്ടതിന് പിറകെയാണ് പാകിസ്താനില്‍ ഇത്തരമൊരു ദുരന്തം.2013 സെപ്റ്റംബര്‍ 24 ന് വൈകുന്നേരം 4.29 നാണ് ഭൂകന്പം ഉണ്ടായത്.
ബലൂചിസ്താന്‍ പ്രവിശ്യയിലെ അവരാന്‍ ജില്ലയിലാണ് ഭുകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ എമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കാന്‍ ഇടയുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.

സ്ത്രീകളും കുട്ടികളും അടക്കം എമ്പത് പേരെ ഖുസ്ദാറിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ദുരന്തത്തില്‍ മരിച്ചവരില്‍ അധികവും അവരാന്‍, തുര്‍ബത് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രദേശത്തെ നൂറ് കണക്കിന് വീടുകളാണ് ഭൂകമ്പത്തില്‍ തകര്‍ന്നിട്ടുള്ളത്.
പസ്‌നി, വിന്റാര്‍ എന്നീ സ്ഥലങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ ഇവിടെ ന്നുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നൂറ് പേരടങ്ങുന്ന സൈനിക യൂണിറ്റിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
അവരാനിന്‍ നിന്ന് 69 കിലോമീറ്റര്‍ അകലെയുളള സ്ഥലമാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 4.7, 5.9 തീവ്രതകളില്‍ ശക്തമായ തുടര്‍ ചലനങ്ങളും ഉണ്ടായതായി റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കറാച്ചി, പാകിസ്താനിലെ ഹൈദരാബാദ്, ലര്‍ക്കാന തുടങ്ങിയ സ്ഥലങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. ദില്ലിയിലും ഭൂകന്പത്തിന്‍റെ പ്രകന്പനങ്ങളില്‍ ദില്ലിയില്‍ വരെ അനുഭവപ്പെട്ടു.
കറാച്ചിയില്‍ ആളുകള്‍ കെട്ടിടങ്ങളില്‍ നിന്ന് ഭയചകിതരായി പുറത്തേക്കോടി. പലയിടത്തും ഇതു തന്നെയായിരുന്നു കാഴ്ച. ബലൂചിസ്താന്‍ പൊതുവേ ഭൂകന്പ സാധ്യതാ പ്രദേശമാണ്. 2005 ല്‍ പാകിസ്താനിലുണ്ടായ ഭൂകന്പത്തില്‍ 75000 പേരാണ് മരിച്ചത്.












Click it and Unblock the Notifications