ടോക്കിയോയില്‍ വന്‍ ഭൂകമ്പം
ടോക്കിയോ: ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയില്‍ വന്‍ ഭൂകമ്പം. എന്നാല്‍ സുനാമി ഭീഷണി ഇല്ലെന്നാണ് വിവരം. വന്‍ നാശനഷ്ടങ്ങള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയതിട്ടില്ല.
സെപ്റ്റംബര്‍ 16 ന് രാവിലെയാണ് ജപ്പാനെ ഞെട്ടിച്ച് കൊണ്ട് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചനത്തിന്റെ പ്രഭവ കേന്ദ്രം കിഴക്കന്‍ ജപ്പാനിലെ ഇബാരകി പ്രെഫെക്ച്വറിലാണ്.

നിലവിലെ സാഹചര്യത്തില്‍ സുനാമി ഭീഷണി ഇല്ലെന്നാണ് ജപ്പാന്റെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. കിഴക്കന്‍ ജപ്പാനിലെ ആണവ നിലയങ്ങള്‍ക്കും ഭൂകമ്പത്തില്‍ തകരാറുകളൊന്നും സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
2011 മാര്‍ച്ച മാസത്തില്‍ ജപ്പാനില്‍ ഉണ്ടായ ശക്തമായ ഭൂചലനം രാജ്യത്തെ കനത്ത നാശത്തിലേക്കാണ് നയിച്ചത്. ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ആയിരക്കണക്കിന് ജനങ്ങളാണ് മരിച്ചത്. കോടികളുടെ നാശനഷ്ടങ്ങളും ഉണ്ടായി. ജപ്പാന്റെ ഫുകുഷിമ ആണവ നിലയവും സുനാമിയില്‍ തകര്‍ന്നു. ഇതേ തുടര്‍ന്ന് ആണവ നിലയം തന്നെ ജപ്പാന്‍ അടച്ചുപൂട്ടുകയായിരുന്നു.












Click it and Unblock the Notifications