Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനിൽ എത്തുന്ന മുഴുവൻ പേർക്കും ക്വാറന്റീൻ നിർബന്ധം;വിമാനങ്ങൾ കൊവിഡ് ചട്ടം പാലിച്ചില്ലേങ്കിൽ നടപടി

മസ്ക്റ്റ്; വിദേശ രാജ്യങ്ങളിൽ നിന്ന് ഒമാനിൽ എത്തുന്ന മുഴുവൻ പേർക്കും ക്വാറന്റീൻ നിർബന്ധമാക്കി. ഏഴ് ദിവസമോ അതിൽ കുറവ് ദിവസത്തേക്കോ രാജ്യത്ത് എത്തുന്നവർക്കാണ് ക്വാറന്റീൻ നിർബന്ധമാക്കിയിരിക്കുന്നത്. ഏഴ് ദിവസങ്ങൾക്ക് ശേഷം വീണ്ടും പിസിആർ ടെസ്റ്റിന് വിധേയമാകണം. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാമെന്ന് പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.

നേരത്തേ രാജ്യത്തേക്ക് കുറഞ്ഞ ദിവസത്തേക്ക് മാത്രം സന്ദർശനം നടത്തുന്നവർക്ക് ക്വാറന്റീൻ ഒഴിവാക്കിയിരുന്നു. എന്നാൽ ബ്രിട്ടണിൽ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പുതിയ നിബന്ധനകൾ നടപ്പാക്കുന്നത്.യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പുതിയ കൊവിഡ് വൈറസ് സ്ഥിരീകരിച്ചിരുന്നു.

19-1429422176-om

പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തൽ
രാജ്യത്തേക്ക് വരുന്നവർക്ക് പിസിആർ ടെസ്റ്റ് നിർബന്ധമാക്കിയിരുന്നു. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെയുള്ള പരിശോധനാഫലമാണ് ഹാജരാക്കേണ്ടത്. എല്ലാ വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് ഇത് ബാധകമാണ്. അതേസമയം നേരത്തേ അടച്ചിട്ട രാജ്യാതിർത്തികൾ 2 ഓടെ വീണ്ടും തുറന്നു. അന്താരാഷ്ട്ര വിമാന സർവ്വീസുകളും പുനരാരംഭിച്ചിട്ടുണ്ട്.

അതേസമയം കൊവിഡ് ചട്ടങ്ങൾ പാലിക്കാത്ത വിമാനക്കമ്പനികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സിവിൽ വ്യോമയാന അതോറിറ്റി വ്യക്തമാക്കിയിട്ടുണഅട്. എല്ലാ യാത്രക്കാരും മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് വിമാനക്കമ്പനികൾ ഉറപ്പാക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+