കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനിൽ എത്തുന്ന മുഴുവൻ പേർക്കും ക്വാറന്റീൻ നിർബന്ധം;വിമാനങ്ങൾ കൊവിഡ് ചട്ടം പാലിച്ചില്ലേങ്കിൽ നടപടി

Google Oneindia Malayalam News

മസ്ക്റ്റ്; വിദേശ രാജ്യങ്ങളിൽ നിന്ന് ഒമാനിൽ എത്തുന്ന മുഴുവൻ പേർക്കും ക്വാറന്റീൻ നിർബന്ധമാക്കി. ഏഴ് ദിവസമോ അതിൽ കുറവ് ദിവസത്തേക്കോ രാജ്യത്ത് എത്തുന്നവർക്കാണ് ക്വാറന്റീൻ നിർബന്ധമാക്കിയിരിക്കുന്നത്. ഏഴ് ദിവസങ്ങൾക്ക് ശേഷം വീണ്ടും പിസിആർ ടെസ്റ്റിന് വിധേയമാകണം. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാമെന്ന് പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.

നേരത്തേ രാജ്യത്തേക്ക് കുറഞ്ഞ ദിവസത്തേക്ക് മാത്രം സന്ദർശനം നടത്തുന്നവർക്ക് ക്വാറന്റീൻ ഒഴിവാക്കിയിരുന്നു. എന്നാൽ ബ്രിട്ടണിൽ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പുതിയ നിബന്ധനകൾ നടപ്പാക്കുന്നത്.യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പുതിയ കൊവിഡ് വൈറസ് സ്ഥിരീകരിച്ചിരുന്നു.

19-1429422176-om

പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തൽ
രാജ്യത്തേക്ക് വരുന്നവർക്ക് പിസിആർ ടെസ്റ്റ് നിർബന്ധമാക്കിയിരുന്നു. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെയുള്ള പരിശോധനാഫലമാണ് ഹാജരാക്കേണ്ടത്. എല്ലാ വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് ഇത് ബാധകമാണ്. അതേസമയം നേരത്തേ അടച്ചിട്ട രാജ്യാതിർത്തികൾ 2 ഓടെ വീണ്ടും തുറന്നു. അന്താരാഷ്ട്ര വിമാന സർവ്വീസുകളും പുനരാരംഭിച്ചിട്ടുണ്ട്.

അതേസമയം കൊവിഡ് ചട്ടങ്ങൾ പാലിക്കാത്ത വിമാനക്കമ്പനികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സിവിൽ വ്യോമയാന അതോറിറ്റി വ്യക്തമാക്കിയിട്ടുണഅട്. എല്ലാ യാത്രക്കാരും മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് വിമാനക്കമ്പനികൾ ഉറപ്പാക്കണം.

 <strong> കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫ് തയ്യാറായിട്ടും അംഗീകരിച്ചില്ല; ബിജെപി വിജയിച്ചത് ഇങ്ങനെ</strong> കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫ് തയ്യാറായിട്ടും അംഗീകരിച്ചില്ല; ബിജെപി വിജയിച്ചത് ഇങ്ങനെ

ശിവശങ്കറിന്റെ വിദേശ യാത്രകൾ എന്തിനായിരുന്നുവെന്ന് പിണറായി വിജയന് അറിയുമായിരിക്കാം: ചെന്നിത്തലശിവശങ്കറിന്റെ വിദേശ യാത്രകൾ എന്തിനായിരുന്നുവെന്ന് പിണറായി വിജയന് അറിയുമായിരിക്കാം: ചെന്നിത്തല

മലക്കം മറിഞ്ഞ് ഒ രാജഗോപാൽ, 'കേന്ദ്ര ബില്ലിനെ എതിര്‍ക്കുന്നില്ല; കേന്ദ്ര സര്‍ക്കാരിനേയും എതിര്‍ത്തിട്ടില്ല'മലക്കം മറിഞ്ഞ് ഒ രാജഗോപാൽ, 'കേന്ദ്ര ബില്ലിനെ എതിര്‍ക്കുന്നില്ല; കേന്ദ്ര സര്‍ക്കാരിനേയും എതിര്‍ത്തിട്ടില്ല'

രാജഗോപാലിനോട് അക്കാര്യം സംസാരിക്കണം, കാര്‍ഷിക നിയമത്തില്‍ ബിജെപിയുടെ നിലപാട് വ്യക്തമെന്ന് മുരളീധരന്‍രാജഗോപാലിനോട് അക്കാര്യം സംസാരിക്കണം, കാര്‍ഷിക നിയമത്തില്‍ ബിജെപിയുടെ നിലപാട് വ്യക്തമെന്ന് മുരളീധരന്‍

English summary
Quarantine compulsory for those who arrive in oman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X